എൽഡിസി സാധ്യതാ ലിസ്റ്റിലും വെട്ടിനിരത്തൽ

Mail This Article
വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള സാധ്യതാ ലിസ്റ്റിലും വെട്ടിനിരത്തൽ. ആദ്യം സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച കാസർകോട് ജില്ലയിൽ മുൻ ലിസ്റ്റിനെ അപേക്ഷിച്ച് 350 പേരെ കുറച്ചു. മെയിൻ ലിസ്റ്റിൽ 344, സപ്ലിമെന്ററി ലിസ്റ്റിൽ 364, ഭിന്നശേഷി ലിസ്റ്റിൽ 20 എന്നിങ്ങനെ 728 പേരാണു പുതിയ ലിസ്റ്റിൽ. മെയിൻ ലിസ്റ്റിൽ 530, സപ്ലിമെന്ററി ലിസ്റ്റിൽ 500, ഭിന്നശേഷി ലിസ്റ്റിൽ 48 എന്നിങ്ങനെ 1,078 പേരായിരുന്നു മുൻ ലിസ്റ്റിൽ. മെയിൻ ലിസ്റ്റിൽ മാത്രം 186 പേരെ കുറച്ചു. സപ്ലിമെന്ററി ലിസ്റ്റിൽ 136, ഭിന്നശേഷി ലിസ്റ്റിൽ 28 പേരെ വീതം കുറച്ചിട്ടുണ്ട്.
കട്ട് ഓഫ് മാർക്കും ഇത്തവണ ഉയർത്തിയിട്ടുണ്ട്.
മുൻ ലിസ്റ്റിൽ 51.33 ആയിരുന്നു കട്ട് ഓഫ് മാർക്ക്. പുതിയ ലിസ്റ്റിന്റെ കട്ട് ഓഫ് മാർക്ക്: 59.33.
മറ്റു ജില്ലകളിലെ സാധ്യതാ ലിസ്റ്റിലും ഉദ്യോഗാർഥികളെ വലിയതോതിൽ കുറയ്ക്കുമെന്നു സൂചനയുണ്ട്. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയ ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ അവസാനിക്കുന്നത് ജൂലൈ 31നാണ്. പുതിയ റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 1നു നിലവിൽ വരും.