Activate your premium subscription today
ദുബായ് ∙ യുഎഇയിലെ മുസ്ലിം പള്ളികളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കാൻ പദ്ധതി. ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാൺബൺ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്സ്, എൻഡോവ്മെന്റ് ആൻഡ് സക്കാത്ത്
വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പകൽസമയത്തെ നിരക്കു കുറയ്ക്കാനും ചാർജിങ് സെന്ററുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും കെഎസ്ഇബി. റിഫ്രഷ് ആൻഡ് റീചാർജ് സെന്ററുകളാക്കി ഇവയെ മാറ്റും. കെഎസ്ഇബിയുടെ 63 ചാർജിങ് സെന്ററുകളാണ് മുഖം മിനുക്കുന്നത്. പിന്നീട് സംസ്ഥാനത്താകെ ചാർജിങ് സെന്ററുകൾ വരും. നിലവിൽ 63 എണ്ണത്തിൽ പലതും പ്രവർത്തിക്കുന്നില്ല.
ന്യൂഡൽഹി ∙ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് 14,335 കോടി രൂപ ചെലവിൽ 2 പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. പിഎം–ഇ ഡ്രൈവ് പദ്ധതിക്ക് 10,900 കോടി രൂപയും പിഎം ഇ–ബസ് സ്കീമിനുള്ള പേയ്മെന്റ് സെക്യൂരിറ്റി മെക്കാനിസത്തിന് 3,435 കോടി രൂപയും അനുവദിച്ചു.
വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പലതരം ശ്രമങ്ങളുടെ ഭാഗമാണ് ലോക ഇവി(Electric Vehicle) ദിനാചരണവും. ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങൾ വൈദ്യുത വാഹനങ്ങൾക്കു തീരെ കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത്. വൈദ്യുത വാഹന നിർമാണത്തിനും ബാറ്ററി ഗവേഷണത്തിനുമൊക്കെ ഒട്ടേറെ ആനുകൂല്യങ്ങൾ വേറെയും നൽകുന്നു. എങ്കിലും,
ദുബായ് ∙ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഏകീകരിച്ച ഫീസ് ഘടന നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഭാരത് എൻകാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ– ടാറ്റ പഞ്ചും ടാറ്റ നെക്സോണും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സംവിധാനമാണ് എൻകാപ്. 2023 ഒക്ടോബർ മുതലാണ് ഇത് നിലവിൽ വന്നത്. നോൺ ഇലക്ട്രിക് വാഹനങ്ങളായ ടാറ്റ സഫാരി, ഹാരിയർ എന്നിവയ്ക്കാണ് നേരത്തേ 5 സ്റ്റാർ റേറ്റിങ് ലഭിച്ചത്. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് റേറ്റിങ്. എൻകാപ് 5 സ്റ്റാർ റേറ്റിങ് മാത്രമല്ല, ഒട്ടേറെ അംഗീകാരങ്ങളുമായാണ് ടാറ്റയുടെ പഞ്ചും നെക്സോണും വിപണിയിൽ കുതിക്കുന്നത്. അതിനൊത്തെ ഫീച്ചറുകളും ഉപഭോക്താക്കൾക്കായി ഈ കാറുകൾ നൽകുന്നുണ്ട്.
നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ കോയമ്പത്തൂർ ആസ്ഥാനമായുള്ള ഗ്രീവ്സിന്റെ ഉപകമ്പനിയാണ് ആമ്പിയർ. ഒരു പതിറ്റാണ്ടിലധികമായി ആമ്പിയർ മോഡലുകൾ വിപണിയിലുണ്ട്. ഫീച്ചറുകളുടെ അതിപ്രസരമില്ലാത്ത ഇ–സ്കൂട്ടർ. അധികം ദൂരമില്ലാത്ത ദിവസേനയുള്ള ഓട്ടങ്ങൾക്ക് അനുയോജ്യം. കംഫർട്ട്, മോശമില്ലാത്ത പെർഫോമൻസ്, സ്ഥിരത എന്നിവ ആമ്പിയർ ഉറപ്പുനൽകുന്നു. ഇഎക്സ്, എൽടി എന്നിങ്ങനെ രണ്ടു വേരിയന്റുകൾ തിരഞ്ഞെടുക്കാം. എന്തൊക്കെയാണ് പ്രത്യേകതകൾ? വിശദമായി അറിയാം.
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലുപ്പം കുറഞ്ഞതും വിലക്കുറവുമുള്ള ഇലക്ട്രിക് കാർ ഏതെന്ന് ചോദിച്ചാൽ എംജി കോമറ്റ് എന്നാണ് ഉത്തരം. ക്യൂട്ട് ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. നഗര യാത്രകൾക്കും ചെറിയ വഴികളിലൂടെയുള്ള ഡ്രൈവിനും ഉതകുന്ന കോംപാക്ട് രൂപകൽപനയാണ് പ്രധാന സവിശേഷത. ഇല്യുമിനേറ്റഡ് എംജി ലോഗോ, മുന്നിലെയും പിന്നിലെയും കണക് ലൈറ്റുകൾ, 5 സ്റ്റൈലിഷ് കളറുകൾ, ഇന്റീരിയറും എക്സ്റ്റീരിയറും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം എന്നിവയും ആകർഷിക്കുന്ന ഘടകങ്ങളാണ്.
ന്യൂഡൽഹി∙ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മസ്ക് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കാനുള്ള കാരണം മസ്ക് വ്യക്തമാക്കിയിട്ടില്ല.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വര്‍ധിതമായ ഡിമാന്റ് ഓഹരി വിപണിയിലെ കമ്പനികളുടെ പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ ജെബിഎം ഓട്ടോ, ഒലെക്ട്ര ഗ്രീന്‍ടെക് എന്നീ കമ്പനികളുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല മടങ്ങാണ് ഉയര്‍ന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന
Results 1-10 of 60