Activate your premium subscription today
കാർ വിൽപനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻ കുതിപ്പ്. 8.4% ആണ് വർധന. 2023-24 സാമ്പത്തിക വർഷം 42,18,746 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയിൽ വിറ്റുപോയതെന്ന് വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം) അറിയിച്ചു. തൊട്ടു മുൻ വർഷം 38,90,114 കാറുകളാണ് വിറ്റത്. ഇരുചക്ര വാഹനങ്ങളുടെ വിൽപന 13.3% ആണ് ഉയർന്നത്. 1,79,74,365 എണ്ണം വിറ്റു.
വാണിജ്യ, യാത്രാ വാഹന വിഭാഗങ്ങളെ രണ്ടു പ്രത്യേക ലിസ്റ്റഡ് കമ്പനികളാക്കി വിഭജിക്കുമെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ഇലക്ട്രിക് വാഹനം, ജാഗ്വർ ലാൻഡ് റോവർ(ജെഎൽആർ) അടക്കമുള്ള യാത്രാ വാഹന ബിസിനസ് ഒറ്റക്കമ്പനി ആകും. വാണിജ്യ വാഹന ബിസിനസും അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളും വേറൊരു കമ്പനിയുമായി മാറും. വിഭജനത്തെ തുടർന്ന് രൂപം നൽകുന്ന രണ്ടു കമ്പനികളിലും നിലവിലെ ഓഹരി ഉടമകൾക്ക് തുല്യ അളവിൽ ഓഹരി ഉടമസ്ഥത ലഭിക്കും.
പണപ്പെരുപ്പത്തിൽപ്പെട്ട് നട്ടംതിരിയുകയാണ് പല രാജ്യങ്ങളും. നിലവിലെ രീതിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുതിച്ചുയരുന്നതു തുടർന്നാൽ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകും. അതിനിടയിലാണ് റഷ്യയും സൗദി അറേബ്യയും എണ്ണ ഉൽപാദനം കുറച്ചത്. അതോടെ ആഗോള വിപണിയിൽ ഇന്ധന വില ഉയരുമെന്ന് ഉറപ്പായി. ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ഇന്ത്യയിൽ കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കാർഷികോൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാത്തതാണത്.
തൂവെള്ള ഇന്നോവയിൽ, വടി പോലെ അലക്കിത്തേച്ച മുണ്ടും ഷർട്ടും ധരിച്ച് ഒരു പോക്ക്. മുന്നിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ റൂട്ട്സിന്റെ നാലു മെഗാ സോണിക് ഹോണുകളും. ഉള്ളിൽ വാഹനത്തിന്റെ കണ്ണാടിയിൽനിന്ന് താഴേക്ക് പ്രസ്ഥാനത്തിന്റെ ചിഹ്നം പേറുന്ന മാല തൂങ്ങിക്കിടക്കുന്നു. ആ പോക്കു കണ്ടാൽ നാട്ടുകാർ പറയും– ‘‘ദേ നേതാവ് പോണു’’. വഴിയിൽ വാഹന പരിശോധനയ്ക്ക് പൊലീസുണ്ട്. കണ്ടില്ലെന്നു നടിക്കാൻ അവർക്കറിയാം. വേണ്ട, തൊട്ടാൽ പ്രശ്നമാണ്. നമ്മുടെ നാട്ടിൽ വാഹനം നേതാക്കൾക്ക് അലങ്കാരം മാത്രമല്ല, അടയാളം കൂടിയാണ്. കരുത്തിന്റെ അടയാളം, എളിമയുടെയും. അതിനാലാണ് പലരും മിനി കൂപ്പറും ലാൻഡ് റോവറും തേടിപ്പോകുന്നതും. ജനമധ്യത്തിൽ സജീവമായി നിൽക്കണമെങ്കിൽ രാപകൽ ഓടണം, അല്ലെങ്കിൽ പറക്കണം. ഊണും ഉറക്കവും അതിലാക്കണം. അതിനു പറക്കുംതളിക തന്നെ വേണം. എന്നാൽ കൊണ്ടു നടക്കുന്ന വണ്ടികൾ നേതാക്കളെ പെരുവഴിയിലാക്കിയ കഥകളും ഇഷ്ടം പോലെ. അതിൽ ചില കഥകൾ കേൾക്കാം...
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയെ വിട്ട് ഇന്ത്യയിലെ വിൽപനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്കോഡ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചൈനയിലെ കടുത്ത മത്സരവും വിപണിയിലെ മത്സരാർഥികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയുമാണ് സ്കോഡയെ ചൈനീസ് വിപണിയിൽ നിന്നും പിൻമാറാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഫോക്സ്വാഗൻ
ന്യൂഡൽഹി∙ വാഹന വ്യവസായ മേഖലയ്ക്കുള്ള ഉൽപാദന ബന്ധിത ആനുകൂല്യ പദ്ധതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. രാജ്യത്ത് ആധുനിക ഓട്ടമോട്ടീവ് സാങ്കേതിക ഉൽപന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ 26058 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. ഇതുവഴി 42,500 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ടാകുമെന്നാണ്
ന്യൂഡൽഹി∙ വാഹന വ്യവസായ മേഖലയ്ക്ക് 26058 കോടി രൂപയുടെ ഉൽപാദന ബന്ധിത ആനുകൂല്യപദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിൽ 120 കോടി രൂപ ഡ്രോൺ നിർമാണത്തിന് ആനുകൂല്യങ്ങൾ നൽകാനായിരിക്കും. കോവിഡ് മറികടന്ന് ഉൽപാദന മേഖല സജീവമാക്കാൻ കഴിഞ്ഞ ബജറ്റിൽ...production-linked incentive auto sector, auto sector india, vehicle manufacters india,
ഓട്ടമൊബീൽ മേഖലയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉൽപാദന ബന്ധിത ആനുകൂല്യ പദ്ധതി പരിഷ്കരിക്കാൻ കേന്ദ്രമന്ത്രിസഭ ഇന്ന് അനുമതി നൽകിയേക്കും. കോവിഡിനോട് അനുബന്ധിച്ച് ഉൽപാദന മേഖല സജീവമാക്കാൻ ആവിഷ്കരിച്ച നടപടി പ്രകാരം കഴിഞ്ഞ വർഷം 57,043 കോടിയുടെ... Vehicle manufacturing, Vehicle manufacturing manorama news, Vehicle manufacturing latest news, Vehicle manufacturing central govt fund
ന്യൂഡൽഹി∙ കോവിഡ് രണ്ടാംഘട്ട വ്യാപനത്തെത്തുടർന്ന് വിവിധ നഗരങ്ങളിൽ ലോക്ഡൗണുകൾ പ്രഖ്യാപിക്കുന്നതിൽ ആശങ്കയുമായി വാഹന വിപണി. കോവിഡിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷം വിൽപനയിൽ 28.64% കുറവുണ്ടായിരുന്നു. ഉത്സവ സീസണിൽ ഇനിയും ലോക്ഡൗണുകൾ ഉണ്ടാകുന്നത് അഭിലഷണീയമല്ലെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ
കൊച്ചി∙ വാഹന വിപണിക്കു മാർച്ച് മികച്ച മാസമായി. രാജ്യം കോവിഡിന്റെ പിടിയിലാകുകയും ലോക്ഡൗൺ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത 2020 മാർച്ചിലെ മൊത്തവിൽപനയെക്കാൾ ഗണ്യമായ വർധന നേടാൻ മിക്ക നിർമാതാക്കൾക്കും കഴിഞ്ഞു. കാർ, വാണിജ്യ വാഹന, ഇരുചക്ര വാഹന വിപണികളിൽ സ്ഥിതി കോവിഡിനു മുൻപത്തെ നിലയിലെത്തി. ഏറ്റവും വലിയ കാർ
Results 1-10 of 19