ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്. കമ്പനി പാസഞ്ചർ കാറുകൾ, ട്രക്കുകൾ, വാനുകൾ, കോച്ചുകൾ, ബസുകൾ എന്നിവ നിർമ്മിക്കുന്നു. ലോക്കോമോട്ടീവുകള്‍ നിർമിക്കുന്നതിനായി 1945 ൽ മുമ്പ് ടാറ്റ എഞ്ചിനീയറിങ് ആൻഡ് ലോക്കോമോട്ടീവ് കമ്പനി (ടെൽകോ) എന്ന പേരിലാണ് സ്ഥാപിതമാകുന്നത്.1954-ൽ ഡെയ്‌ംലർ-ബെൻസ് എജിയുമായി സഹകരിച്ച് ടാറ്റ ആദ്യ വാണിജ്യ വാഹനം നിർമ്മിച്ചു. 1991-ൽ ടാറ്റ സിയറ ടാറ്റ പുറത്തിറക്കി. തദ്ദേശീയ വികസിപ്പിച്ച് പുറത്തിറക്കുന്ന ആദ്യ എസ്‍യുവിയാണ് സിയറ. 1998-ൽ, ടാറ്റ ആദ്യത്തെ സമ്പൂർണ തദ്ദേശീയ ഇന്ത്യൻ പാസഞ്ചർ കാറായ ഇൻഡിക്കയും പുറത്തിറക്കി. 2003 ൽ ടെൽകോ എന്ന പേരിന് പകരം ടാറ്റ മോട്ടോഴ്സ് എന്ന പേര് കമ്പനി സ്വീകരിച്ചു. 2008-ൽ ടാറ്റ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറുകളിലൊന്നായ നാനോ പുറത്തിറക്കി. ദക്ഷിണ കൊറിയൻ ട്രക്ക് നിർമ്മാതാക്കളായ ഡേവൂ കൊമേഴ്‌സ്യൽ വെഹിക്കിൾസ് കമ്പനിയെ ടാറ്റ മോട്ടോഴ്‌സ് 2004-ൽ ഏറ്റെടുത്തു. 2008-ൽ ഫോർഡിൽ നിന്ന് ജഗ്വാർ ലാൻഡ് റോവറും ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തു.