Activate your premium subscription today
തെന്മല ∙ മണ്ഡലകാലം തുടങ്ങുന്ന സമയത്തു തന്നെ തിരുമംഗലം ദേശീയപാതയിൽ ഗതാഗതം താറുമാറിലെന്ന് ആക്ഷേപം. തെന്മല ഡാം 2ാം വളവിൽ തമിഴ്നാട്ടിലേക്കു തടി കയറ്റിപ്പോയ ലോറി കയറ്റം കയറുന്നതിനിടെ ലോഡ് വശത്തേക്കു മറിഞ്ഞ് ഗതാഗതം മുടങ്ങി. ആര്യങ്കാവ് ക്ഷേത്രത്തിൽ നിന്നു കുളത്തൂപ്പുഴ ക്ഷേത്രത്തിലേക്ക് എത്തുന്ന പാതയാണിത്. കഴുതുരുട്ടി 13 കണ്ണറ പാലത്തിനു സമീപത്തെ കുഴിയിൽ അകപ്പെട്ട ചരക്കുലോറിയും ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ആര്യങ്കാവ്, തെന്മല ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇരുഭാഗത്തും കുടുങ്ങിയതോടെ മണിക്കൂറുകൾ ഗതാഗതം മുടങ്ങി. കെഎസ്ആർടിസി ബസുകളും മറ്റ് യാത്രാവാഹനങ്ങളും ചരക്കു ലോറികളും ഉൾപ്പെടെ കുരുക്കിൽപ്പെട്ടു.
കുറിച്ചി ∙ എംസി റോഡിലെ തിരക്കേറിയ ജംക്ഷനുകളിൽ ഒന്നായ മന്ദിരം കവല യാത്രക്കാർക്ക് പേടി സ്വപ്നമാകുന്നു.ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്. വാഹനങ്ങൾ ഇതിലേ കടന്നു പോകുന്നത് ഏറെ പണിപ്പെട്ടാണ് . നാല് പ്രധാന റോഡുകൾ വന്നു ചേരുന്ന മന്ദിരം കവലയിൽ സിഗ്നൽ സംവിധാനമോ ആവശ്യത്തിനുള്ള മുന്നറിയിപ്പ് ബോർഡുകളോ ഇല്ല.
വിഴിഞ്ഞം ∙ബൈപാസിൽ സർവീസ് റോഡിന്റെ കയറ്റിറക്ക ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നു ഇരുമ്പ് െപെപ്പുകൾ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ എത്തിയ കാർ ഉടൻ നിറുത്തിയതിനാൽ വലിയ അപകടം ഒഴിവായി. കോവളം - കാരോട് ബൈപ്പാസിന്റെ മുക്കോല– കല്ലുവെട്ടാൻ കുഴി സർവീസ് റോഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കയറ്റിറക്ക റോഡിലൂടെ വന്ന
തിരുവനന്തപുരം ∙ കരകുളത്ത് മേൽപ്പാല നിർമാണത്തിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ ദിവസങ്ങളിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ലെങ്കിലും, വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന റോഡുകളിൽ കുരുക്ക് രൂക്ഷം. ഇടുങ്ങിയ ജംക്ഷനുകളിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപ്പെട്ടു
വടക്കഞ്ചേരി∙ ടൗണിലെ ഗതാഗതക്കുരുക്കു തുടരുന്ന സാഹചര്യത്തിൽ 14നു ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ച് പഞ്ചായത്ത്. വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ രാവിലെ 11നു പി.പി.സുമോദ് എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വഴിയോരക്കച്ചവടവും നടപ്പാത കയ്യേറി കച്ചവടവും അനധികൃത പാർക്കിങ്ങും
ആലപ്പുഴ∙ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചുകെട്ടി സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ നടത്തിയതു മൂലം നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. രാവിലെ ഏറെ തിരക്കുള്ള ഒൻപതിനും പത്തിനും ഇടയിലാണ് ഇന്നലെ കോൺവന്റ് ജംക്ഷനിലെ നാലു പ്രധാന റോഡുകൾ ചേരുന്ന ഭാഗത്തു റോഡിന്റെ മുക്കാൽ ഭാഗത്തോളം ബാരിക്കേഡ് വച്ച് അടച്ചത്. ഇതോടെ സ്കൂളിലേക്കും ഓഫിസുകളിലേക്കും എത്തേണ്ട യാത്രികർ ദുരിതത്തിലായി.
തിരൂരങ്ങാടി ∙ പരിഷ്കരണം പ്രഹസനമായി, ചെമ്മാട് ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. താലൂക്ക് ആസ്ഥാനമായ ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 2 മാസം മുൻപാണ് ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയത്.പരിഷ്കരണം ശക്തമായി നടപ്പാക്കാൻ അധികൃതർ തയാറാകാത്തതാണ് വീണ്ടും പഴയപടി ആകാൻ കാരണമെന്നാണ്
തേവലക്കര∙ ശാസ്താംകോട്ട–ടൈറ്റാനിയം പാതയിൽ ചേനങ്കര ജംക്ഷനിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. രാവിലെയും വൈകിട്ടുമാണ് ഏറെ നേരം ഇവിടെ ഗതാഗതം തടസ്സപ്പെടുന്നത്. വെറ്റമുക്ക്, മൈനാഗപ്പള്ളി – ചേനങ്കര, ചേനങ്കര– കോയിവിള എന്നീ റോഡുകളിലേക്ക് പ്രവേശിക്കുന്നത് ഇവിടെ നിന്നാണ്. ഇതുകാരണം വലിയ വാഹനത്തിരക്കാണ്
ആമ്പല്ലൂർ ∙ ദേശീയപാതയിലെ അടിപ്പാത നിർമാണത്തെ തുടർന്നുള്ള ഗതാഗതക്കുരുക്ക് ഇന്നലെ കുറുമാലി വരെ നീണ്ടു. വൈകിട്ട് മുതൽ രാത്രി വൈകിയും ഗതാഗതക്കുരുക്ക് തുടർന്നു. നൂറുക്കണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ഇതോടെ ദുരിതത്തിലായി. രണ്ടര കിലോമീറ്ററിലേറെ ദൂരം ഇഴഞ്ഞാണ് വാഹനങ്ങൾ നീങ്ങിയത്.ആംബുലൻസുകൾ
മേലെചൊവ്വ ∙ ഗതാഗതക്കുരുക്ക് അഴിക്കാൻ ട്രാഫിക് പൊലീസ് നേതൃത്വത്തിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. മേലെചൊവ്വ ജംക്ഷനിൽനിന്ന് മട്ടന്നൂർ റോഡിലേക്ക് 60 മീറ്റർ മാറിയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രം പണിതിട്ടുള്ളത്. കണ്ണൂർ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന്റെ പ്രധാന പ്രഭവകേന്ദ്രമാണ്
Results 1-10 of 765