അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയാണ് ഊബർ. സ്മാർട്ട് ഫോൺ സൗകര്യമുള്ള ഇടപാടുകാർക്ക് ഊബർ എന്ന മൊബൈൽ ആപ് ഉപയോഗിച്ച് സ്വന്തമായി വാഹനമുള്ള യൂബർ ഡ്രൈവർമാരോട് യാത്രകൾ ആവശ്യപ്പെടാൻ സാധിക്കും. ഇന്ത്യയിൽ ആടക്കം നിരവധി രാജ്യങ്ങളിൽ ഊബറിന് സാന്നിധ്യമുണ്ട്.