Activate your premium subscription today
തിരുവനന്തപുരം ∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 100 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികൾക്ക് 1600 കോടി രൂപ കുടിശിക ഉള്ള സാഹചര്യത്തിലാണിത്. പദ്ധതിയിൽ നിന്നു പിന്മാറുമെന്ന് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സ്വകാര്യ ആശുപത്രികൾ പ്രഖ്യാപിച്ചിരുന്നു. സർക്കാർ മെഡിക്കൽ കോളജുകൾക്കും വൻതുക ലഭിക്കാനുണ്ട്.
ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം, 70 വയസ്സു കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ കേരളം ഒന്നാമതായി. റജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ആഴ്ചത്തെ കണക്കാണിത്.
തിരുവനന്തപുരം ∙ ആയുഷ്മാൻ ഭാരത് പദ്ധതി വഴി, 70 വയസ്സു കഴിഞ്ഞവർക്ക് സൗജന്യചികിത്സ നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു 10 ദിവസം കഴിഞ്ഞിട്ടും നടപ്പാക്കേണ്ട രീതിയെക്കുറിച്ചു കേന്ദ്രത്തിനു വ്യക്തതയില്ല. കഴിഞ്ഞ മാസം 29നു പ്രധാനമന്ത്രിയാണു പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ, പദ്ധതിയുടെ വാർഷിക പ്രീമിയം സംബന്ധിച്ച നിർദേശങ്ങളൊന്നും കേന്ദ്രത്തിൽനിന്നു ലഭിച്ചിട്ടില്ല.
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം 70 വയസ്സ് കഴിഞ്ഞവർക്കുകൂടി സൗജന്യ ചികിത്സ നൽകുമ്പോൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വൻ പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരതിനെ കാസ്പിൽ ലയിപ്പിച്ചാണു കേരളത്തിൽ നടപ്പാക്കുന്നത്. കേന്ദ്രവിഹിതം ഉയർത്താത്തതും ആശുപത്രികൾക്കുള്ള കുടിശികയുമാണു പദ്ധതി നേരിടുന്ന വെല്ലുവിളികൾ.
തിരുവനന്തപുരം ∙ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളായ 70 വയസ്സ് കഴിഞ്ഞവർക്കു സംസ്ഥാനത്തിന്റെ നിർദേശം ലഭിക്കാതെ ചികിത്സാ സൗജന്യം നൽകരുതെന്ന് എംപാനൽ ചെയ്ത ആശുപത്രികൾക്കു നിർദേശം. കേന്ദ്രത്തിന്റെ മാർഗനിർദേശവും ഫണ്ടിന്റെ വിശദാംശങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പിന് ഇനിയും ലഭിച്ചിട്ടില്ല. സൗജന്യ ചികിത്സാ പദ്ധതിയുടെ ഭാഗമാകാൻ 70 കഴിഞ്ഞവർക്കു കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം.
രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലകളിൽ ഒന്നായ ഹൈദരാബാദിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS) കേരളത്തിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍
തിരുവനന്തപുരം∙ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം, 70 വയസ്സു കഴിഞ്ഞവർക്കുള്ള 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്കു ലഭിക്കും. ജനസംഖ്യാ വിശദാംശങ്ങൾ പരിശോധിച്ചാണു കേന്ദ്രം എണ്ണം നിശ്ചയിച്ചത്. ഇത്രയും പേരുടെ ചികിത്സച്ചെലവിൽ 60% കേന്ദ്രവും 40% കേരളവും വഹിക്കും.
താഴ്ന്ന വരുമാനക്കാർക്കുള്ള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) ഇപ്പോൾ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാന നിലവാരം പരിഗണിക്കാതെ തന്നെ ലഭിക് ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ സ്കീമിനായി
പരാതി-1. വർഷങ്ങളായി തുടരുന്ന പോളിസികളിൽ പോലും ക്ലെയിം നിരസിക്കുക ഇടവേളകളില്ലാതെ 60 മാസം വരെ പ്രീമിയം നൽകി തുടർന്നു വരുന്ന പോളിസികളിൽ നേരത്തെ വിവരങ്ങൾ നൽകിയില്ല, നൽകിയ വിവരങ്ങളിൽ പിശകുകളുണ്ട് തുടങ്ങിയ മുട്ടുന്യായങ്ങൾ നിരത്തി ക്ലെയിം നിരസിക്കാൻ കമ്പനികൾക്ക് പഴുതില്ലാത്ത വിധമാണ് പുതിയ നിയമങ്ങൾ. 60
അടുത്ത കാലത്തായി ഏറെ പ്രചാരം നേടിയ സാമ്പത്തിക സേവനമാണ് മെഡിക്കൽ പോളിസികളെങ്കിലും ഇത്രയധികം പരാതികൾ ഉയരുന്ന മറ്റൊരു സേവനവുമില്ലെന്നു പറയാം. ക്ലെയിമുകൾ നിരസിക്കുക, വെട്ടിക്കുറയ്ക്കുക, മുതിർന്ന പൗരൻമാർക്ക് പോളിസി പുതുക്കിക്കൊടുക്കാതിരിക്കുക എന്നിങ്ങനെ നീളുന്നു പരാതികൾ. പോളിസികളെ ഉടമ സൗഹൃദമാക്കുന്നതിന്
Results 1-10 of 230