Activate your premium subscription today
ആലപ്പുഴ ∙ വ്യവസായ വകുപ്പ് മന്ത്രിക്ക് കയർ വകുപ്പ് ലഭിച്ചത് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയാണെന്നു കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി). സിഐടിയു നടത്തുന്നത് കണ്ണിൽ പൊടിയിടുന്ന സമരമെന്നും എഐടിയുസി നേതാക്കൾ വിമർശിച്ചു. ടി.വി.തോമസിനു ശേഷം കയർ മേഖലയിൽ ഗുണപരമായ മാറ്റം കൊണ്ടുവന്നത്
വർക്കല ∙ കരുനിലക്കോട് കയർ വ്യവസായ സഹകരണ സംഘം വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ബന്ധപ്പെട്ടവരിൽനിന്നു തണുപ്പൻ പ്രതികരണം. 37 സെന്റിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടെ മൂന്നു വർഷം മുൻപ് വരെ സംഘം പ്രവർത്തിച്ചിരുന്നു. മതിയായ മൂലധനത്തിന്റെ അഭാവമാണ് നിലവിലെ സ്തംഭനാവസ്ഥയ്ക്ക്
‘വോട്ടു കുത്താൻ നിക്കുമ്പോ, 5 മാസത്തെ പെൻഷൻ കിട്ടാനൊണ്ട്, എങ്ങനെ കുത്തും? കുത്താതിരിക്കും? പിന്നെ, സങ്കടത്തിൽ ആഞ്ഞുകുത്തി...’ ആലപ്പുഴയിലെ തീരദേശമേഖലയിൽ കൃത്യമായ രാഷ്ട്രീയമുള്ള 60 വയസ്സുള്ള ഒരു കയർത്തൊഴിലാളി മനസ്സു പാതിതുറന്നിട്ടത് ഇങ്ങനെയാണ്.അയാൾ പാർട്ടിക്ക് വോട്ടു കുത്തിയോ, അതോ പ്രതിഷേധത്തിൽ
തേങ്ങയുടെ തൊണ്ടു മുതൽ േതങ്ങാവെള്ളം വരെ എല്ലാ ഘടകങ്ങളും വിൽക്കാൻ കയർഫെഡ്. തൊണ്ട്, ചിരട്ട, തേങ്ങാവെള്ളം, കൊപ്ര, പിണ്ണാക്ക് എന്നിവയിൽ നിന്ന് ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാനാണു കയർഫെഡിന്റെ തീരുമാനം. 2.5 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി അനുമതിക്കായി ഉടൻ സർക്കാരിനു സമർപ്പിക്കുമെന്നു കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ പറഞ്ഞു.
പുറത്തൂർ ∙ ഒരു കാലത്ത് കയറിന്റെ സ്വർഗരാജ്യമായിരുന്നു തിരൂർ പുഴയോരം. പുറത്തൂരിലും മംഗലത്തും വെട്ടത്തുമെല്ലാം കയറും കയറുപിരിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത് ആയിരങ്ങളാണ്. പുഴയോരത്ത് എവിടെ നോക്കിയാലും റാട്ടും റാട്ടുപുരകളും തൊണ്ടുതല്ലുന്ന സ്ത്രീകളും കൂട്ടിയിട്ട ചകിരിനാരുകളും കാണാൻ
ചാരുംമൂട് ∙ അടയ്ക്കാത്തൊണ്ടിന്റെ നാരുകൾ കൊണ്ട് കയറും കൗതുക വസ്തുക്കളും നിർമിച്ച് 90കാരനായ കർഷകത്തൊഴിലാളി ശ്രദ്ധനേടുന്നു. നൂറനാട് പുലിമേൽ തടത്തിൽപ്പറമ്പിൽ പി.കുട്ടിയാണ് 3 വർഷമായി അടയ്ക്കാത്തൊണ്ടിൽ നാടൻ പരീക്ഷണം തുടരുന്നത്.അടയ്ക്ക ഉപയോഗിച്ച ശേഷം തൊണ്ടു വൃത്തിയാക്കി ഉണക്കിയെടുത്തു നാരുകളാക്കി
ലണ്ടൻ ∙ വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യാവസായിക ഉൽപന്നങ്ങളെ ലോകവിപണിക്കു പരിചയപ്പെടുത്തുന്ന ലണ്ടൻ ബിസിനസ് ഷോയിൽ ശ്രദ്ധേയ സാന്നിധ്യമായി ആലപ്പുഴയിലെ കയർ ഉൽപന്നങ്ങളും. ആലപ്പുഴ കലവൂരിലെ ‘ഡ്യൂറോഫൈബർടെക്സ്’ കമ്പനിയാണ് കയറുകൊണ്ടുള്ള വ്യത്യസ്ത ഉൽപന്നങ്ങൾ രണ്ടു ദിവസത്തെ രാജ്യാന്തര ബിസിനസ് ഷോയിൽ അവതരിപ്പിച്ച്
മാള ∙ കയർ ഫെഡ് സ്വീകരിച്ച കയറിന്റെ വിലയായ 5.60 ലക്ഷം രൂപ 5 മാസമായി ലഭിക്കാത്തത് കയർ സംഘങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു. പുത്തൻചിറ കയർ സംഘത്തിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥ. മാസങ്ങളോളം കെട്ടിക്കിടന്ന കയർ കയർ ഫെഡ് ഏറ്റെടുത്തത് നേരിയ ആശ്വാസം സംഘത്തിനു നൽകിയെങ്കിലും ഇതിന്റെ
കോട്ടയം ∙ കയർ വികസന വകുപ്പ് ഉദ്യോഗസ്ഥയെ കയർ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് ലാൽ പണിക്കർ പൊതുവേദിയിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കയർ വികസന ഡയറക്ടർക്കു പരാതി. പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗസ്ഥയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും സിപിഎം സ്വാധീനത്തിൽ ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആരോപണം. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി മുൻ അംഗവും മന്ത്രി സജി ചെറിയാന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമാണു ഡോ. രാജേഷ് ലാൽ. കയർ വികസന വകുപ്പിൽ കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലയുള്ള വൈക്കം പ്രോജക്ട് ഓഫിസർ സ്മിത ജേക്കബാണു പരാതിക്കാരി. ജൂൺ 27ന് ആലപ്പുഴ കണിച്ചുകുളങ്ങരയിൽ മന്ത്രി ആർ.രാജീവ് പങ്കെടുത്ത പരിപാടിയിലാണു സ്മിതയ്ക്ക് എംഡിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. കയർ ഭൂവസ്ത്ര വിതരണത്തിന്റെ ചുമതല കയർ കോർപറേഷനാണെന്നിരിക്കെ, സ്വകാര്യ കരാർ ജോലിക്കാവശ്യമായ
വൈക്കം ∙ കയർ മേഖലയിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് എഐടിയുസി ടിവിപുരം പഞ്ചായത്ത് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികൾക്ക് നിത്യേന ജോലിയും കൂലിയും നൽകി വന്നിരുന്ന കയർ സംഘങ്ങൾ പ്രതിസന്ധി നേരിടുകയാണ്. സംഘങ്ങൾക്ക് വർക്കിങ് ക്യാപ്പിറ്റൽ നൽകണമെന്നും, നിർമാണ
Results 1-10 of 16