Activate your premium subscription today
കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. അബുദാബി ഏറ്റവും വലിയ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ (ADFW) വെച്ച നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ
സന്ധ്യയോടെ തിരക്കൊഴിയുന്ന നിരത്തുകളിലൂടെ കടല കൊറിച്ചു നടക്കാറുള്ള കോട്ടയത്തുകാർക്കു രാത്രികളിൽ ആഘോഷിക്കാനും ഒത്തുചേരാനും ലോകോത്തരമായ ഒരിടം കിട്ടിയിരിക്കുന്നു; ലുലു മാൾ. അതിന്റെ സന്തോഷം നഗരത്തിലെങ്ങും കാണാം. എല്ലാ വഴികളും റോമിലേക്ക് എന്നുപറയുന്ന പോലെ, എല്ലാവരുടെയും പ്രിയപ്പെട്ട ഇടമായി ഒറ്റ ദിവസംകൊണ്ടു മണിപ്പുഴയിലെ ലുലു മാൾ മാറി. പല വഴികളിലൂടെ വരുന്ന എല്ലാവരുടെയും ലക്ഷ്യം ലുലുവാണ്. കുഞ്ഞുമക്കളും ചെറുപ്പക്കാരും അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉൾപ്പെടെ കുടുംബസമേതം മാളിലേക്കു വച്ചുപിടിച്ചു. മാൾ തുറന്നതു ഒരു പരസ്യം പോലുമില്ലാതെ നാട്ടുകാരെല്ലാവരും പറഞ്ഞറിഞ്ഞു. ആദ്യദിവസം തന്നെ കാണണമെന്ന വാശിയിൽ ജനം നാനാദിക്കിൽനിന്നും ഒഴുകിയെത്തി. ശനിയും ഞായറുമായി മാളിൽ എത്തിയവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതോടെ ലുലു മാൾ കോട്ടയത്തും സൂപ്പർഹിറ്റ്..!
കോട്ടയത്തിന് രുചിവൈവിധ്യത്തിന്റെ പുതുലോകം തുറന്ന് ലുലുമാൾ. വിവിധ വിഭാഗങ്ങളിലായി പല രാജ്യങ്ങളിലെ വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലുലുവിന്റെ പ്രശസ്ത ഷെഫുമാരായ റോബർട്ട് (ലുലുഗ്രൂപ്പ് ബേക്കറി മാനേജർ), ഫവാസ് (അറബിക് ഷെഫ്), ദീപ്രാജ് സിങ് (ഗ്രൂപ് ഓപ്പറേഷൻസ് മാനേജർ ലുലു ഗ്രൂപ്പ്) എന്നിവരുടെ മേൽ
ലുലു എന്നാൽ മുത്ത് എന്നർഥം. അറബ് ജനതയുടെ ജീവിതത്തിന്റെ ഭാഗമാണു മുത്തും പവിഴവും. പെട്രോൾ സമ്പന്നത കൊണ്ട് നിറയും മുൻപ് അറബ് നാടുകൾ പേരുകേട്ടിരുന്നതും ഇവയ്ക്കുതന്നെ. തന്റെ രണ്ടാം വീടായ യുഎഇയിൽ അബുദാബി എയർപോർട്ട് റോഡിൽ 36-ാം വയസ്സിൽ ആദ്യ സൂപ്പർമാർക്കറ്റ് തുടങ്ങിയപ്പോൾ എം.എ.യൂസഫലി ആ നാടിന്റെ
രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവച്ചു. അബുദാബിയിലെ ഏറ്റവും വലിയ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ (ADFW) വെച്ച നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി. അദീബ് അഹമ്മദും, സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പ് സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവച്ചത്.
പൂരനഗരിയായ തൃശൂരിലും കൊല്ലം ജില്ലയിലെ കൊട്ടിയത്തും ‘ലുലു ഡെയ്ലി സൂപ്പർമാർക്കറ്റുമായി’ ലുലു ഗ്രൂപ്പ്. ക്രിസ്മസിന് മുമ്പ് ഇവ പ്രവർത്തനം ആരംഭിക്കും. കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിൽ ലുലുവിന്റെ വലിയ ഷോപ്പിങ് മാളുകൾ.
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ നാളെ പ്രവർത്തനം ആരംഭിക്കും. ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും.
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത് വൻ വികസന പദ്ധതികൾ. കോട്ടയത്ത് തുറക്കുന്നത് കേരളത്തിലെ ലുലുവിന്റെ ആറാമത്തെ ഹൈപ്പർമാർക്കറ്റാണ്.
അബുദാബി ∙ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്ന് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തുടക്കമായി.
ലോക ഐടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുമെന്ന് കരുതുന്ന കൊച്ചി കാക്കനാട്ടെ സ്മാർട് സിറ്റി ടൗൺഷിപ്പ് (Kochi Smart City) പദ്ധതിയിൽ പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group) സജ്ജമാക്കുന്നത് ഐടി കമ്പനികൾക്ക് പ്രവർത്തിക്കാവുന്ന വമ്പൻ ഇരട്ട മന്ദിരങ്ങൾ.
Results 1-10 of 316