Activate your premium subscription today
എഴുകോൺ (കൊല്ലം) ∙ അതിഥിത്തൊഴിലാളിയായ സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി. കാരുവേലിൽ പ്ലാക്കാട് മലയിൽ പുത്തൻവീട്ടിൽ സുഭാഷിന്റെയും അംബികയുടെയും മകൻ സുബിൻ എസ്.കുമാറിനെ (36) ആണ് എറണാകുളം നോർത്ത് പറവൂരിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നോർത്ത് പറവൂരിലെ സ്വകാര്യ ത്രീസ്റ്റാർ ഹോട്ടലിലെ ഷെഫ് ആയിരുന്നു സുബിൻ.
ബത്തേരി∙ ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പൊലീസ് പിടികൂടി. ബത്തേരി, പത്മാലയം വീട്ടില്‍ വൈശാഖ്(29)നെയാണ് ശനിയാഴ്ച വൈകിട്ടോടെ കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കേസിലുള്‍പ്പെട്ട്
മുതിർന്ന പൗരന്മാർക്ക് ദൈനംദിന ജീവിതത്തിന് ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് ഇന്ന് പ്രസക്തിയുണ്ട്. സഹായകമാകുന്ന ആപ്പുകളുംഡിജിറ്റൽ വൈഭവങ്ങളുമൊക്കെ അറിയാൻ ശ്രമിക്കാം. അവ പഠിച്ചെടുക്കാനുള്ള തുറന്ന മനസ്സ് വേണം. വീട്ടുകാർ അത് പ്രോത്സാഹിപ്പിക്കണം. തുണയാകാൻ ഫോൺ അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ടാക്സിയോ ആംബുലൻസോ
ആലപ്പുഴ∙ ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ. കഴിഞ്ഞ വർഷം ജില്ലയിൽ 94 സൈബർ കേസുകൾ റജിസ്റ്റർ ചെയ്ത സ്ഥാനത്ത് ഈ വർഷം ആദ്യത്തെ 10 മാസത്തിനുള്ളിൽ 251 കേസുകൾ റജിസ്റ്റർ ചെയ്തു. ഓൺലൈൻ തട്ടിപ്പിലൂടെ ജില്ലയിൽ ഈ വർഷം നഷ്ടപ്പെട്ടത്
അഞ്ചാലുംമൂട് ∙ ഓൺലൈൻ ബിസിനസിലൂടെ പണം നേടുന്ന ഭാര്യയും ഭർത്താവും, ഇതായിരുന്നു പെൺകെണി കേസിലെ ഷെമിയെയും ഭർത്താവ് സോജനെയും കുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും അറിയാവുന്ന കാര്യം. പെൺകെണിയിലൂടെ 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഇരുവരുടെയും യഥാർഥ
തൃശൂർ ∙ ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂരിലെ വ്യാപാരിയെ പെൺകെണിയിലാക്കി യുവതി തട്ടിയെടുത്തത് 2.5 കോടി. ഭർത്താവിന്റെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി (ഫാബി -38), ഭർത്താവ് പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അറസ്റ്റിലായത്.
ന്യൂഡൽഹി ∙ ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെ സൈബർ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട 6 ലക്ഷം ഫോൺ നമ്പരുകൾ റദ്ദാക്കി. സൈബർ തട്ടിപ്പുകൾ തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ആൻഡ് ഇൻഫർമേഷൻ (സിഐഎസ്) വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘14സി’ വിഭാഗത്തിന്റേതാണ് നടപടി.
കോഴിക്കോട് ∙ തൊഴിൽ തട്ടിപ്പിന് ഇരയായി വിദേശത്തു കൊടിയ പീഡനം അനുഭവിച്ച യുവാക്കൾക്കു പറയാനുള്ളത് ഇന്ത്യക്കാരെ കൊള്ളയടിക്കുന്ന ചൈനീസ് സംഘത്തെക്കുറിച്ച്. വടകര സ്വദേശികളായ സെമിൽ ദേവ്, അശ്വന്ത് ബാബു, എസ്.എ.അരുൺ, സി.പി.അഭിനന്ദ്, അഭിനവ് സുരേഷ്, അങ്കമാലി സ്വദേശി റോഷൻ ആന്റണി, പൊന്നാനി സ്വദേശി അജ്മൽ എന്നിവരാണു തൊഴിൽ തട്ടിപ്പിനിരയായി അനുഭവിച്ച ദുരിതവും തട്ടിപ്പു സംഘത്തിന്റെ രീതികളും വിശദീകരിച്ചത്. അനുരാഗ്, നസിറുദ്ദീൻ ഷാ, അതിരധ്, മുഹമ്മദ് റസിൽ എന്നിവരാണു യുവാക്കളെ വിദേശത്തെ തട്ടിപ്പു കമ്പനിക്കു വിൽപന നടത്തിയത്.
കൊച്ചി ∙ വ്യാജ മൊബൈൽ ആപ്ലിക്കേഷൻ വഴി ലക്ഷങ്ങൾ തട്ടിയ കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസി മോൾ (24) കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ.
തിരുവനന്തപുരം∙ തലസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിൽ പ്രവാസിക്ക് 6.19 കോടി രൂപ നഷ്ടമായി. അംഗീകൃത ഷെയർ ട്രേഡിങ് കമ്പനി വഴി നാലിരട്ടി ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചു പട്ടം മരപ്പാലം സ്വദേശിയായ 63 വയസ്സുകാരനിൽ നിന്നാണ് പണം തട്ടിയത്. വിവിധ സംസ്ഥാനങ്ങളിലെ 7 അക്കൗണ്ടുകളിലേക്കാണ് പണം പോയത്. പൊലീസ് കേസ് അന്വേഷണം
Results 1-10 of 473