Activate your premium subscription today
Thursday, Apr 3, 2025
ന്യൂഡൽഹി∙ ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ വസ്തുക്കളുമായി 4 നാവികസേന കപ്പലുകളും 2 വിമാനങ്ങളുംകൂടി മ്യാൻമറിലേക്ക് അയക്കും. മൂന്നാമത്തെ എൻ.ഡി.ആർ.എഫ് സംഘം ഉടൻ പുറപ്പെടുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരന്ത ഭൂമിയിൽ ഇന്ത്യൻ സൈന്യം താൽക്കാലിക ആശുപത്രി സ്ഥാപിക്കും. അതിനായി 118 അംഗ മെഡിക്കൽ സംഘം ആഗ്രയിൽനിന്നു പുറപ്പെട്ടു എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേന വിമാനം യാങ്കൂണിൽ എത്തിയിരുന്നു.
ഇന്ത്യൻ സൈന്യത്തിനു കരുത്തു പകരാൻ ബെമ്ൽ തദ്ദേശീയമായി നിർമിച്ച ഹൈ മൊബിലിറ്റി വാഹനമായ 12 x 12 ടട്രാ കൂടിയെത്തുന്നു. പൂർണമായി പാലക്കാട് കഞ്ചിക്കോട് ബെമ്ൽ പ്ലാന്റിൽ നിർമിച്ച വാഹനം ഉടൻ സൈന്യത്തിനു കൈമാറും.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഡോർണിയർ (ഡോ-228) വിമാനങ്ങൾ, ചേതക് ഹെലികോപ്റ്ററുകൾ, ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ എന്നിങ്ങനെയുള്ള നിരവധി പ്രതിരോധ ഉപകരണങ്ങൾ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ
ന്യൂഡൽഹി∙ സൈന്യത്തിനായി 156 ഹൈലികോപ്റ്ററുകൾ വാങ്ങാൻ കേന്ദ്ര മന്ത്രിസഭ ഉടൻ അനുമതി നൽകിയേക്കും. കരസേനയ്ക്കും വ്യോമസേനയ്ക്കുമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്നാണ് ഹെലികോപ്റ്ററുകൾ വാങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യയിൽ വികസിപ്പിച്ച ‘പ്രചണ്ഡ്’ ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. 45,000 കോടിരൂപയുടെതാണ് ഇടപാട്.
ജമ്മു ∙ കഠ്വയിലെ സന്യാൽ ഗ്രാമത്തിൽ കാട്ടിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള സുരക്ഷാസേനയുടെ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്. നിയന്ത്രണരേഖയ്ക്ക് സമീപം ഹിരാനഗർ സെക്ടറിൽ അതിർത്തി കടന്നെത്തിയ 5 ഭീകരർ എത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ടാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിൽ പുരോഗമിക്കുന്നതിനിടയിൽ തിങ്കളാഴ്ച അരമണിക്കൂറോളം വെടിവയ്പുമുണ്ടായി.
ഇഷ്ടക്കാരെ ഉന്നത സ്ഥാനങ്ങളിൽ ഇരുത്താനായി അർഹരുടെ സ്ഥാനക്കയറ്റം അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന വിവാദത്തിൽപെട്ട് ആടിയുലയുകയാണ് കോസ്റ്റ്ഗാർഡ്. തന്റെ സ്ഥാനക്കയറ്റം തടയാൻ വാർഷിക രഹസ്യ റിപ്പോർട്ട് (എസിആർ- Annual Confidential Report) തിരുത്തി പോയിന്റ് കുറച്ചെന്ന കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ (ഡിജി) രാകേഷ് പാൽ നൽകിയ പരാതിയിൽ മുൻ ഡിജി കെ.നടരാജനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാൽ നടരാജൻ മാത്രമല്ല മറ്റു പലരിലേക്കും അന്വേഷണം നീണ്ടേക്കും. രാകേഷ് പാൽ ഐജി ആയിരിക്കെ 2021 ജൂൺ 7നു നൽകിയ പരാതിയോടെയാണു സ്ഥാനക്കയറ്റ അട്ടിമറിയിൽ വകുപ്പുതല അന്വേഷണവും തുടർന്നു സിബിഐ കേസുമുണ്ടായത്. ഡിജി സ്ഥാനത്തു നിന്നു വിരമിച്ച കെ. നടരാജൻ, കടൽക്കൊള്ളയ്ക്കെതിരെ, സിംഗപ്പൂർ
ന്യൂഡൽഹി ∙ 1971 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച അശോക് പ്രഹ്ലാദ്റാവു മുത്ഗികറിന് ആദരമൊരുക്കുകയാണ് ജമ്മുവിലെ ഗജാൻസു ഗ്രാമം. ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഗജാൻസുവിലെ നാട്ടുകാരാണ് അശോകിന്റെ കുടുംബാംഗങ്ങളെ ജമ്മുവിലേക്കു ക്ഷണിച്ചത്.
ന്യൂഡൽഹി ∙ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകളിലെ ചൈനീസ് ഘടകങ്ങൾ നിയന്ത്രിക്കാൻ പ്രതിരോധ മന്ത്രാലയം ഇടപെടുന്നു. ആർമി ഡിസൈൻ ബ്യൂറോ തയാറാക്കിയ മാർഗരേഖ അംഗീകാരത്തിനായി മന്ത്രാലയത്തിനു സമർപ്പിച്ചു. തദ്ദേശീയ ഉൽപന്നങ്ങളെയും ഡ്രോണുകളെയും പ്രോത്സാഹിപ്പിക്കുക, ചൈനീസ് സാങ്കേതികവിദ്യയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു നീക്കം. ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന സത്യവാങ്മൂലം കമ്പനികളിൽനിന്നു വാങ്ങണമെന്നതുൾപ്പെടെ നിർദേശിച്ചിട്ടുണ്ട്.
ഹൈദരാബാദ്∙ തെലങ്കാനയിലെ നാഗർകർണൂലിൽ ശ്രീശൈലം ഇടതുകര കനാൽ പ്രോജക്ടിന്റെ മേൽക്കൂര ഇടിഞ്ഞ് 8 േപർ കുടുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തുരങ്കമുഖത്തു നിന്ന് 13.5 കിലോമീറ്റർ ഉള്ളിലേക്കു രക്ഷാപ്രവർത്തകർ എത്തിയെന്നു നാഗർകർണൂൽ ജില്ലാ കലക്ടർ ബി.സന്തോഷ് അറിയിച്ചു. തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ ഉള്ളിലുള്ള മേഖലയിലാണു 2 എൻജിനീയർമാർ, 2 മെഷീൻ ഓപ്പറേറ്റർമാർ, 4 തൊഴിലാളികൾ എന്നിവർ കുടുങ്ങിക്കിടക്കുന്നത്.3 മീറ്റർ നീളമുള്ളതാണ് ഇടിഞ്ഞ മേൽക്കൂര.
കാസർകോട് ∙ നിധീഷിന്റെ ഹൃദയം ഇനിയും രാജ്യത്തിനായി തുടിക്കും, കണ്ണുകൾ ജനിച്ച മണ്ണിനെ കൺനിറയെക്കാണും. നിധീഷ് ആറുപേർക്ക് ജീവിതവും വെളിച്ചവുമാകും. വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ, പെരുമ്പള ചെല്ലുഞ്ഞി തെക്കേവളപ്പു വീട്ടിൽ കെ.നിധീഷിന്റെ (34) അവയവയങ്ങളാണ് ആറുപേർക്ക് പുതുജീവനേകുന്നത്.
Results 1-10 of 697
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.