Activate your premium subscription today
Saturday, Mar 1, 2025
Feb 6, 2025
ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി 23 വിഭാഗങ്ങളിലായി നിലവിൽ 979 ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്കു 38 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. മേയ് 25 നാണു പ്രിലിമിനറി
Feb 1, 2025
വ്യാജ രേഖകൾ ഉപയോഗിച്ചു സിവിൽ സർവീസ് പരീക്ഷയിൽ നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിൽ പരീക്ഷയുടെ മാനദണ്ഡങ്ങളിൽ യുപിഎസ്സി മാറ്റം വരുത്തി. പുതിയ വ്യവസ്ഥ അനുസരിച്ചു പ്രിലിമിനറി പരീക്ഷയുടെ ഘട്ടത്തിൽ തന്നെ വിദ്യാഭ്യാസ, ജാതി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. കഴിഞ്ഞ വർഷം വരെ മെയിൻ പരീക്ഷയുടെ ഘട്ടത്തിൽ
Jan 24, 2025
വർഷം 1949. സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യയെന്ന യുവരാജ്യം പ്രതിസന്ധികളിൽ ഉഴലുന്ന കാലം. യുപിഎസ്സി പരീക്ഷയിലൂടെ സിവിൽ സർവീസിലേക്ക് കടക്കാൻ ആഗ്രഹിച്ച ചൊനിര ബെല്ലിയപ്പ മുത്തമ്മ എന്ന യുവതി നേരിട്ട വെല്ലുവിളികൾ ഏറെയായിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന വിദേശകാര്യ
Jan 17, 2025
ബി. അശോകിനെ തദ്ദേശഭരണ പരിഷ്കരണ കമ്മിഷൻ അധ്യക്ഷനാക്കിയ നടപടി സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്. കമ്മിഷൻ രൂപീകരണം എവിടെയെത്തിയെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിനോട് ചോദിച്ചു. ഐഎഎസുകാർക്ക് വെറുതെ ശമ്പളം നൽകാനാണോ നിയമനമെന്നും ട്രൈബ്യൂണൽ ചോദിച്ചു. കാറും ഡ്രൈവറെയും നൽകുന്നുണ്ടെന്ന സർക്കാരിന്റെ മറുപടിക്ക് ഓഫിസല്ലേ ആദ്യം വേണ്ടതെന്നായിരുന്നു ട്രൈബ്യൂണലിന്റെ മറുചോദ്യം.
Jan 16, 2025
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് തുടക്കമിട്ടത്. സംഭവം വാർത്തയായതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് തിരുവനന്തപുരത്തെ സബ് കലക്ടർ. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കാനെത്തിയ സബ് കലക്ടർ മാധ്യമങ്ങളോട്
Dec 17, 2024
കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സിവിൽ സർവീസ് അക്കാദമിയായ ലീഡ് ഐ.എ.എസ് അക്കാദമിയിൽ മോഹൻലാൽ ബ്രാൻഡ് അബാസിഡറായ ഹെഡ്ജ് ഗ്രൂപ്പ് നിക്ഷേപം നടത്തി. 2008-ൽ അലക്സ് കെ. ബാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹെഡ്ജ് ചുരുങ്ങിയ സമയത്തിനുള്ളിൽ കേരളത്തിലെ റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ശ്രദ്ധ നേടിയ
Dec 13, 2024
ന്യൂഡൽഹി ∙ കേരളത്തിൽ 157 സിവിൽ സർവീസ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. 79 ഐഎഎസ്, 38 ഐപിഎസ്, 40 ഐഎഫ്എസ് തസ്തികകളാണ് ഏതാനും വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്.
Dec 5, 2024
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ എല്ലാ സേവന ചട്ടങ്ങളും ഒറ്റ സിവിൽ സർവീസ് കോഡിനു കീഴിലാക്കാനുള്ള നീക്കം ധനവകുപ്പിന്റെ പല അധികാരങ്ങളും അരിയുമെന്നു സൂചന. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ തീരുമാനം അനുസരിച്ച് കോഡ് രൂപീകരിക്കാൻ പൊതുഭരണ വകുപ്പിനാണ് ചുമതല. ഇതു നിലവിൽ വരുന്നതോടെ ധനവകുപ്പ് ഇപ്പോൾ കയ്യാളുന്ന പല ഉത്തരവാദിത്തങ്ങളും മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പിലേക്കു മാറും. ഫയലുകളിൽ ധനവകുപ്പിന്റെ അഭിപ്രായം തേടുന്നത് അവസാനിക്കും.
Sep 24, 2024
കീഴരിയൂർ∙ സിവിൽ സർവീസ് എന്ന സ്വപ്നച്ചിറകുകളുമായി ശാരിക പറന്നെത്തുന്നത് റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്. സെറിബ്രൽ പാൾസിയെ അതിജീവിച്ച് കീഴരിയൂർ സ്വദേശിനി എ.കെ.ശാരികയ്ക്ക് റെയിൽവേയിലേക്കുള്ള നിയമന ഉത്തരവ് കേന്ദ്രസർക്കാരിന്റെ പഴ്സനൽ മന്ത്രാലയത്തിൽ നിന്നു ലഭിച്ചു. ലക്നൗവിൽ 2 വർഷത്തെ പരിശീലനം ഇതിന്റെ ഭാഗമായി ഉണ്ടാവും. ഡിസംബറിൽ ആരം ഭിക്കുന്ന പരിശീലനത്തിന് പോകാനുളള തയാറെടുപ്പിലാണ് ശാരിക. ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് സിവിൽ സർവീസ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഇടതു കയ്യിലെ മൂന്ന് വിരലുകൾ മാത്രമേ ശാരികയ്ക്ക് ചലിപ്പിക്കാനാകൂ.
Aug 18, 2024
കോട്ടയം∙ മണർകാട് പഞ്ചായത്തിന്റെ കനവ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സൗജന്യ സിവിൽ സർവീസ് കോച്ചിങ്ങിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. മാതൃകാപരമായ പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പേരിലുള്ള അഭിനന്ദനം നേർന്ന മന്ത്രി, കുട്ടികളോടും മാതാപിതാക്കളോടും സംവദിച്ചാണ് മടങ്ങിയത്.
Results 1-10 of 175
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.