Activate your premium subscription today
സ്കൂള് കലോത്സവത്തിന് അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് നൃത്തം പഠിപ്പിക്കാന് പ്രശസ്ത നടി 5 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്കുട്ടി കുറ്റപ്പെടുത്തിയത് സമൂഹമാധ്യമങ്ങളില് ഉള്പ്പെടെ വലിയ ചര്ച്ചകള്ക്കാണു വഴിവച്ചിരിക്കുന്നത്. നടിയുടെ പേര് പറയാതെ മന്ത്രി നടത്തിയ പ്രസ്താവന കലോത്സവം വഴി വളര്ന്നുവന്ന പല നടിമാരെയും സംശയത്തിന്റെ നിഴലില് ആക്കുകയും ചെയ്തിട്ടുണ്ട്.
ജാപ്പനീസ് നടിയും ഗായികയുമായ മിഹോ നകയാമയെ (54) ടോക്കിയോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആണുങ്ങൾ 50 വർഷംകൊണ്ടു നേടിയത്... തലക്കെട്ട് വായിച്ചപ്പോൾത്തന്നെ എന്തോ ബാക്കിയുണ്ടെന്നും അതെന്താണെന്നും മനസ്സിലായല്ലോ? അതാണ് ഈ കാലത്തിന്റെ മാജിക്. സമീപകാലത്തു റിലീസ് ചെയ്ത കുറച്ചു സിനിമകളുടെ പേരുകൾ പറയാം. സൂക്ഷ്മദർശിനി, ബോഗയ്ൻവില്ല, കിഷ്കിന്ധാകാണ്ഡം, മന്ദാകിനി, ആട്ടം, ഉള്ളൊഴുക്ക്, ബി 32 മുതൽ 44 വരെ, ജയ ജയ ജയ ജയ ഹേ.. ഇവയ്ക്ക് പൊതുവായുള്ള ഒരു പാറ്റേണെന്താണെന്നു കാണാൻ സൂക്ഷ്മദർശിനിയുടെ ആവശ്യമില്ല. ഇപ്പറഞ്ഞ സിനിമകളിൽ സ്ത്രീകളാണ് മുഖ്യകഥാപാത്രങ്ങൾ, അല്ലെങ്കിൽ പുരുഷകഥാപാത്രങ്ങളോടു തുല്യപ്രാധാന്യമുള്ളവർ. സിനിമ മുന്നോട്ടുകൊണ്ടുപോകുന്നതും അങ്ങനെ തിയറ്ററിൽ ആളെക്കയറ്റുന്നതും സ്ത്രീകൾ തന്നെ. (ലിസ്റ്റിലെ ആദ്യരണ്ടു സിനിമകളിൽ മലയാളസിനിമ കണ്ട മികച്ച രണ്ട് അഭിനേത്രികളുടെ തിരിച്ചുവരവും കണ്ടു; ജ്യോതിർമയിയുടെയും നസ്രിയ നസീമിന്റെയും). സ്ത്രീപക്ഷ സിനിമകൾ മുൻപും മലയാളത്തിലുണ്ടായിട്ടുണ്ട്. കള്ളിച്ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, എഴുതാപ്പുറങ്ങൾ, ദേശാടനക്കിളി കരയാറില്ല, പഞ്ചാഗ്നി, മങ്കമ്മ, കണ്ണെഴുതി പൊട്ടുംതൊട്ട്, അച്ചുവിന്റെ അമ്മ, 22 ഫീമെയിൽ കോട്ടയം, ഹൗ ഓൾഡ് ആർ യു, ഒഴിമുറി, ഗദ്ദാമ... അങ്ങനെ പലതും. എന്നാൽ, ആബാലവൃദ്ധം ജനങ്ങളെയും ആകർഷിക്കുന്ന വാണിജ്യച്ചേരുവകളോടെ സ്ത്രീപക്ഷ സിനിമകൾ ഇങ്ങനെ അടിക്കടി ഉണ്ടായ കാലം ഓർമയില്ല. (മേൽപറഞ്ഞവയിൽ എല്ലാം വാണിജ്യസിനിമകളാണെന്ന് അർത്ഥമില്ല). സമൂഹത്തിൽ സംഭവിക്കുന്ന സ്ത്രീമുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഈ സിനിമകൾ.
ബെംഗളൂരു∙ കന്നഡ നടി ശോഭിത ശിവണ്ണയെ (30) ഹൈദരാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരഡൊണ്ടല മൂറു, എടിഎം, ഒന്തു കഥെ ഹേൾവ, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച നടി, 12 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയാണ് അവസാനം ചിത്രം. ഹാസൻ സക്ലേശ്പുര സ്വദേശിനിയായ ശോഭിത വിവാഹത്തിനു ശേഷം 2 വർഷമായി ഹൈദരബാദിലാണു താമസിക്കുന്നത്. മരണത്തിൽ കേസെടുത്ത ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു.
1996ൽ പുറത്തിറങ്ങിയ ബോളിവുഡ് പ്രണയചിത്രമായിരുന്നു പാപ്പ കെഹ്തേ ഹേൻ. അനുപം ഖേർ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങള് അന്നു രാജ്യമൊട്ടുക്ക് തരംഗം സൃഷ്ടിച്ചു.
തിരുവനന്തപുരം ∙ സിനിമാമേഖലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി ശുപാർശ ചെയ്ത നിയമനിർമാണത്തിനു വിലങ്ങുതടിയായത് മുഖ്യമന്ത്രിയുടെ തന്നെ ഉത്തരവ്. മറ്റൊരു നിയമം പരിഗണനയിലുണ്ടെന്ന സാങ്കേതികത്വം പറഞ്ഞു സാംസ്കാരിക, നിയമ വകുപ്പുകളും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധന വകുപ്പും നിയമനിർമാണത്തെ തടസ്സപ്പെടുത്തി. 2019 ഡിസംബർ 31നു റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ സിനിമാനയം രൂപീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ച യോഗം അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ വിളിച്ചുചേർത്തുപോലുമില്ല.
സംസ്ഥാന സ്കൂൾ കായികമേളയിലെ ബോക്സിങ് മത്സരങ്ങൾ ടെലിവിഷനിൽ കണ്ടപ്പോൾ എന്റെ ബോക്സിങ് കാലം ഓർത്തുപോയി. തിരുവനന്തപുരത്ത് ഓൾ സെയ്ന്റ്സ് കോളജിൽ പിജിക്കു പഠിക്കുമ്പോഴാണു ഞാൻ ബോക്സിങ് പഠിച്ചത്. ശരിക്കും ലേറ്റ് എൻട്രി. പ്രേംനാഥ് സാറായിരുന്നു കോച്ച്. ഫുട്വർക്ക് ഒക്കെ മെച്ചപ്പെടുത്താൻ ഞാനന്നു ആയോധനകലയായ ‘ക്രാവ് മഗ’ പഠിക്കുകയാണ്. പ്രേംനാഥ് സാറാണു ബോക്സിങ് പരിചയപ്പെടുത്തിയത്.
ചെന്നൈ ∙ തെലുങ്ക് സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ എഗ്മൂർ പൊലീസ് കേസെടുത്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 4 വകുപ്പുകളിലാണ് കേസ്. ഹിന്ദു മക്കൾ കക്ഷി എഗ്മൂറിൽ നടത്തിയ പ്രകടനത്തിലായിരുന്നു വിവാദ പരാമർശം.
കൊല്ലം∙ എം.മുകേഷ് എംഎൽഎയ്ക്കും മറ്റു നടൻമാർക്കുമെതിരെ പരാതി നൽകിയ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നു വിലയിരുത്തിയാണു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാറിന്റെ നടപടി.
മൂവാറ്റുപുഴ∙ മലയാള ചലച്ചിത്ര പ്രവർത്തകരായ 10 പേർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസും അന്വേഷണം നടത്തും. നടിക്കെതിരെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണു ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി.
Results 1-10 of 356