Activate your premium subscription today
Saturday, Mar 22, 2025
ഡൽഹി യാത്ര കഴിഞ്ഞു തിരിച്ചെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഡെന്നിസ് ജോസഫ് ഒരു സിനിമയുടെ ത്രെഡ് പറഞ്ഞു. ഒരു പത്രപ്രവർത്തകൻ തന്റെ എതിരാളികളെ വകവരുത്തി വാർത്ത സൃഷ്ടിക്കുന്നതായിരുന്നു കഥാതന്തു. ആശയം എല്ലാവർക്കും ഇഷ്ടപ്പെട്ടതോടെ ഡെന്നിസിനെയും ഗാനരചയിതാവ് ഷിബു ചക്രവർത്തിയേയും കൂടി തിരുവനന്തപുരത്ത് കോവളത്തെ സമുദ്ര ഹോട്ടലിൽ താമസിപ്പിച്ചു തിരക്കഥ എഴുതാനുള്ള ഏർപ്പാട് ചെയ്തു.
ഓണക്കാലമെന്നു പറയുമ്പോൾ ആദ്യം ഓർമ വരുന്നത് 1981ലെയും 82ലെയും ഓണച്ചിത്രങ്ങളാണ്. എന്റെ സംവിധാനത്തിൽ രണ്ടു ചിത്രങ്ങളാണ് 81ലെ ഓണത്തിനു പുറത്തിറങ്ങിയത്. ‘രക്ത’വും ‘ഇതിഹാസ’വും. രണ്ടും ഹിറ്റായി. 82ലെ ഓണത്തിനുമുണ്ടായിരുന്നു രണ്ടു ചിത്രങ്ങൾ. ‘ആരംഭ’വും ‘കർത്തവ്യ’വും. രണ്ടും വിജയങ്ങൾ. ഒരു സംവിധായകന്റെ രണ്ടു
40 വർഷങ്ങൾ, സിനിമാഗാനങ്ങളെ നെഞ്ചിലേറ്റുന്ന മലയാളികൾ ഷിബു ചക്രവർത്തിയെന്ന എഴുത്തുകാരനെ അറിഞ്ഞും കേട്ടും തുടങ്ങിയിട്ട് 4 പതിറ്റാണ്ടുകൾ. 1980കളുടെ പകുതിയിൽ നല്ല സിനിമകളുടെ സഹയാത്രികനായാണ് ഷിബു ചക്രവർത്തി എഴുത്തിനൊപ്പം നടന്നു തുടങ്ങിയത്. നൂറോളം സിനിമകളിൽ മുന്നൂറോളം ഗാനങ്ങൾ. പതിനഞ്ച് തിരക്കഥകൾ.
അഭിമുഖങ്ങള്‍ക്ക് നിന്നു തരാത്ത പ്രസംഗവേദികളില്‍ കയറി സംസാരിക്കാനിഷ്ടപ്പെടാത്ത സ്വന്തം സിനിമകളുടെ പ്രമോഷന് പരിപാടികളില്‍ പോലും വാചകമടിക്കാന്‍ തയാറാകാത്ത ഒരു അപൂര്‍വജനുസ്. ക്ലാസ് ടച്ചുളള വാണിജ്യ സിനിമകള്‍ ഒരുക്കി മലയാള സിനിമയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത സിംഹാസനം പണിതിട്ട
കൊച്ചി∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി പിടിയിലായ മുഹമ്മദ് ഇർഫാനെപ്പറ്റിയുള്ള വിവരശേഖരണത്തിനായി സൗത്ത് പൊലീസ് ബിഹാറിലേക്ക്. തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ പുറപ്പെടുമെന്നാണു വിവരം. ‘ബിഹാർ റോബിൻഹുഡ്’ എന്നു വിളിപ്പേരുള്ള ഇർഫാൻ മോഷണ മുതലുകളും അതു വിറ്റുകിട്ടുന്ന പണവും കൈകാര്യം ചെയ്തിരുന്ന രീതി സംബന്ധിച്ചു വ്യക്തത വരുത്തുകയാണു ലക്ഷ്യം.
കൊച്ചി ∙ മലയാളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ പുരസ്കാരം ‘അലൻ സ്കോട്ട് വനിത’ ഫിലിം അവാർഡ് വെള്ളിനക്ഷത്രങ്ങൾ മിന്നിത്തിളങ്ങിയ രാവിൽ
കൊച്ചി ∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന വജ്ര, സ്വർണാഭരണങ്ങൾ കവർന്ന പ്രതി മുഹമ്മദ് ഇർഫാന്റെ കുറ്റസമ്മതം വിശ്വസനീയമാണെന്ന് അന്വേഷണ സംഘം. മോഷണം നടത്താൻ പ്രതി ഇർഫാൻ സംവിധായകൻ ജോഷിയുടെ വീടു തിരഞ്ഞെടുത്തതിനു പിന്നിൽ മറ്റാരുടെയും പ്രേരണയോ സഹായമോ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കോട്ടയം∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്ന മോഷണത്തിനു പിന്നാലെ ബിഹാർ സ്വദേശിയായ പ്രതി മുഹമ്മദ് ഇർഫാനെ പിടികൂടികേരള പൊലീസ് അഭിനന്ദനം പിടിച്ചുപ്പറ്റുമ്പോൾ അത്രവേഗം മറക്കാൻ കഴിയില്ല ബണ്ടി ചോറിനെ. മോഷണ പരമ്പരകൾ നടത്തി സംസ്ഥാനങ്ങൾ ചുറ്റിയടിച്ച ബണ്ടി ചോറിന്റെ മോഷണങ്ങൾ മുഹമ്മദ് ഇർഫാനെയും
കൊച്ചി∙ മോഷണം നടത്തിയ രീതി കൂസലില്ലാതെ പൊലീസിനു മുന്നിൽ വിവരിച്ച് ബിഹാർ റോബിൻഹുഡ് മുഹമ്മദ് ഇർഫാൻ. മോഷണ ദിനത്തിലെ പ്രതിയുടെ പ്രവർത്തനങ്ങൾ പൂർണമായി പുനഃസൃഷ്ടിച്ചുള്ള തെളിവെടുപ്പുമായി പൊലീസ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് എറണാകുളം എസിപി പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പനമ്പിള്ളിനഗറിലെത്തിച്ചു
പട്ന ∙ ഇർഫാന്റെ ഗാരന്റിയിലാണു ബിഹാറിലെ സീതാമഡിക്കാർക്കു വിശ്വാസം. ജില്ലാ പരിഷത് തിരഞ്ഞെടുപ്പിൽ ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ സീതാമഡി പുപ്രി വാർഡിൽ നിന്നു വൻ ഭൂരിപക്ഷത്തിൽ ജയിച്ചതും ഈ ഗാരന്റിയുടെ ബലത്തിലാണ്. സീതാമഡിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’യാണ് മുഹമ്മദ് ഇർഫാൻ. ‘സബ്കാ മാൻ, സബ്കാ സമ്മാൻ’ മുദ്രാവാക്യവുമായി ഇർഫാന്റെ പടവും മൊബൈൽ നമ്പറും സഹിതമായിരുന്നു ഗുൽഷന്റെ പോസ്റ്ററുകൾ.
Results 1-10 of 64
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.