Activate your premium subscription today
Monday, Mar 24, 2025
വായു മലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുകയും അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നതായും പഠനം. ആഗോള തലത്തിൽ ഓരോ വർഷവും 7 ലക്ഷത്തോളം ആളുകൾ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ കാരണം മരണപ്പെടുന്നുവെന്നാണ് കണക്ക്
അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യുവി ഇൻഡക്സ്. 0 മുതൽ അഞ്ച് വരെയാണെങ്കിൽ മനുഷ്യന് ഹാനീകരമല്ല.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്ര താപനം മത്തിയുടെ വളർച്ചയെ ബാധിക്കുന്നു. കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പത്തിൽ മാസങ്ങളായി മാറ്റമില്ല. 20 സെന്റീമീറ്ററാണ് സാധാരണ മത്തിയുടെ വലുപ്പം എന്നാൽ ഇപ്പോൾ ലഭിക്കുന്ന മത്തിക്ക് 12 മുതൽ 15 സെന്റീമീറ്ററാണ് നീളം.
വേനൽമഴയ്ക്കൊപ്പം മിന്നലുമിടിയും പ്രകാശിച്ചും മുഴങ്ങിയും തുടങ്ങി. ഇടിമിന്നൽ ഭൂമിക്ക് ആവശ്യം തന്നെയാണ്. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള നൈട്രജൻ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു തനിയെ കഴിയില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും
സംസ്ഥാനത്ത് ഓരോ ദിവസവും അൾട്രാവയലറ്റ് സൂചിക വർധിച്ചുവരുന്നു. ഇടുക്കിയിലും കൊല്ലത്തുമാണ് ഏറ്റവും ശക്തമാകുന്നത്. നിലവിൽ യുവി സൂചിക റെഡ് ലെവൽ ആയ 11ൽ എത്തിയിരിക്കുകയാണ്.
പാലക്കാട് ∙ ഇടയ്ക്കിടെ വേനൽമഴ പെയ്ത് അന്തരീക്ഷം തെളിയുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക, സൂര്യനിൽ നിന്നുള്ള അപകടകരമായ അൾട്രാ വയലറ്റ് രശ്മികൾ (യുവി) കൂടുതൽ ശക്തമായി പതിക്കുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. മഴക്കാറും മഴയും പൊടിപടലങ്ങളുമുണ്ടെങ്കിൽ പേടിക്കേണ്ട. എന്നാൽ, ഒഴിഞ്ഞ അന്തരീക്ഷത്തിൽ തടസ്സങ്ങളില്ലാതെ വേഗം ഭൂമിയിലെത്തുന്ന രശ്മികൾ തുടർച്ചയായി ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. നിറം മാറി പൊള്ളലുണ്ടാക്കാം. കാഴ്ചശക്തിയെയും പ്രതിരോധശക്തിയെയും ബാധിക്കാം.
സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരണവും അപകടങ്ങളും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ കൊടുപ്പുന്നയില് പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് മിന്നലേറ്റ് മരിച്ചത് ഏറെ ഭീതിപടർത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് അങ്കമാലിയിൽ 65കാരിയും മിന്നലേറ്റ് മരിച്ചിരുന്നു.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുത്തിയത് കൊട്ടാരക്കരയിലും കോന്നിയിലും മൂന്നാറിലും. യുവി ഇൻഡക്സ് 10 ആണ് ഇവിടെ രേഖപ്പെടുത്തിയത്. ചങ്ങനാശേരിയിലും പൊന്നാനിയിലും ചെങ്ങന്നൂരിലും യുവി എൻഡക്സ് 9 ആണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ യുവി സൂചികയാണ് പുറത്തുവന്നിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അവയുടെ ഭീകരമുഖം വെളിവാക്കി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. അതിന്റെ പ്രത്യാഘാതങ്ങൾ അനുദിനം പരിസ്ഥിതിയിൽ പ്രകടമാകുന്നുമുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് ധ്രുവ പ്രദേശങ്ങളിലാണ്.
തെക്കൻ ജില്ലകളിൽ പൊതുവെ മേഘാവൃതമാണ്. ചെറിയ തോതിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഉച്ചയ്ക്ക് ശേഷം കിഴക്ക്– പടിഞ്ഞാറൻ കാറ്റിന്റെ സംയോജനം മൂലം വടക്കൻ ജില്ലകളിലെ ചില മേഖലയിൽ മഴ സാധ്യതയുണ്ട്. അതേസമയം, വടക്കൻ ജില്ലകളിൽ താപനില ഉയർന്നുകൊണ്ടിരിക്കുകയാണ്.
Results 1-10 of 536
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.