Activate your premium subscription today
കോഴിക്കോട് ∙ കേരളം പാരിസ്ഥിതിക പൊട്ടിത്തെറിയുടെ വക്കിലാണെന്നു കരുതുന്നില്ലെന്നും ലോകത്ത് സുരക്ഷിതമായി ജീവിക്കാനാവുന്ന പ്രദേശമാണെന്നും സന്തോഷ് ജോർജ് കുളങ്ങര. മലയാള മനോരമ ഹോർത്തൂസിൽ ‘ലോകസഞ്ചാര പാഠങ്ങൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ കോട്ടയം ബ്യൂറോ ചീഫ് രാജു മാത്യു മോഡറേറ്ററായിരുന്നു.
അഞ്ചാലുംമൂട് ∙ അഷ്ടമുടിക്കായലിൽ കൂടിയ അളവിൽ രാസമാലിന്യം കലർന്നതിന്റെ ഫലമായി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. അഞ്ചാലുംമൂട്, കടവൂർ, കണ്ടച്ചിറ, മങ്ങാട് ഭാഗങ്ങളിലായി ടൺകണക്കിനു മത്സ്യമാണ് ചത്തുപൊങ്ങിയിട്ടുള്ളത്. മത്സ്യങ്ങൾ കരയ്ക്ക് അടിഞ്ഞ് തുടങ്ങിയതോടെ കായൽക്കരയാകെ രൂക്ഷമായ ദുർഗന്ധവും
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാരിന്റെ സ്പെഷൽ പാക്കേജ് വൈകുന്നതു ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം പ്രതിസന്ധിയിലാക്കും. ജീവനോപാധി നഷ്ടമായ കുടുംബങ്ങൾക്കുള്ള പ്രതിദിന സഹായം തുടരണമെങ്കിൽ കേന്ദ്രസഹായം കൂടിയേ തീരൂ. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് പരമാവധി 30 ദിവസം മാത്രമേ സംസ്ഥാനത്തിന് ഇത്തരത്തിൽ ധനസഹായം നൽകാനാകൂ. ക്യാംപുകൾ അവസാനിപ്പിച്ച ഓഗസ്റ്റ് 24 മുതൽ പ്രതിദിന ധനസഹായവിതരണം തുടരുന്നുണ്ട്. ദിവസം 300 രൂപ വീതമാണു വിതരണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ 2 പേർക്കാണു ധനസഹായം
ഇറ്റലിയുടെ വടക്കൻ മേഖലയിൽ നാശംവിതച്ച് ബോറിസ് കൊടുങ്കാറ്റ്. എമിലിയ - റൊമാഞ്ഞ റീജനിൽ ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരത്തോളം ജനങ്ങളെ വീടുകളിൽനിന്നും മാറ്റി പാർപ്പിച്ചു.
വാൻകൂവർ ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയുടെ വടക്കൻ തീരദേശമേഖലയിൽ രണ്ടിടത്ത് ഭൂചലനമുണ്ടായി. കാര്യമായ നാശം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും ഉയരം കൂടിയ മലകളില്‍ ഒന്നായ വാവുള്‍മലയുടെയും വെള്ളരിമലയുടെയും തുടര്‍ച്ചയായ, 30 ഡിഗ്രിയിലധികം ചെരിവുള്ള ഒരു ഭൂപ്രദേശം ആണ് പുത്തുമല. ഇവിടുെത്ത സ്വാഭാവിക ആവാസവ്യവസ്ഥ നിരവധി നീര്‍ച്ചാലുകള്‍ ഉത്ഭവിക്കുന്ന നിത്യഹരിത വനങ്ങള്‍ ആയിരുന്നു.
‘സമാനതയില്ലാത്ത ഗുരുതര ദുരന്തം’ എന്ന പ്രഖ്യാപനം വയനാടിന്റെ കാര്യത്തിൽ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നു. വലിയ ദുരന്തങ്ങൾക്ക് ഇങ്ങനൊരു വിശേഷണം കേന്ദ്രം നൽകിയ ഒന്നിലേറെ സംഭവങ്ങളുണ്ട്. 6 വർഷത്തിനിടെ ഇതു രണ്ടാം വട്ടമാണു കേരളത്തിന്റെ കണ്ണീർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നത്. 2018 ലെ പ്രളയകാലത്തും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. ദേശീയ ദുരന്തം എന്ന പ്രഖ്യാപനരീതി ഇല്ലെന്ന യുപിഎ സർക്കാരിന്റെ കാലത്തെ മറുപടി ഉയർത്തി ബിജെപി പ്രതിരോധിക്കുകയും ചെയ്തു. ദുരന്തസാഹചര്യങ്ങളെ കേന്ദ്രം പരിഗണിക്കുന്നത് എങ്ങനെയെന്നു പരിശോധിക്കാം:
മണ്ണിടിച്ചിലിനും ചെളിയൊഴുക്കിനും പല കാരണങ്ങളുണ്ട്. അഗ്നിപർവത വിസ്ഫോടനം മൂലവും ഇതു സംഭവിക്കാം. ഇങ്ങനെ നടന്ന ദുരന്തങ്ങളിൽ ഏറ്റവും പ്രശസ്തമാണ് 1985ൽ ലാറ്റിൻ അമേരിക്കൻ രാജ്യം കൊളംബിയയിൽ സംഭവിച്ച ഒരു അഗ്നിപർവത വിസ്ഫോടനം
പ്രകൃതിദുരന്തങ്ങളെ നമുക്കു തടഞ്ഞുനിർത്താൻ കഴിയില്ലെങ്കിലും കൃത്യമായ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതലെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോഴുണ്ടായ കനത്ത നഷ്ടത്തിന്റെ ആഴം കുറയ്ക്കാനാവുമായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ സൂചനപോലും തരാൻ ബന്ധപ്പെട്ട വകുപ്പുകൾക്കായില്ല എന്നത് അത്യധികം നിർഭാഗ്യകരമായി. നാം ഇതിനകം കൈവരിച്ച ശാസ്ത്ര – സാങ്കേതിക പുരോഗതിയുടെ മുദ്രകൾ ദുരന്ത മുന്നറിയിപ്പുകളിൽ തെളിയേണ്ടിയിരുന്നെങ്കിലും അതല്ല വയനാട്ടിൽ കണ്ടത്. നാം കൊട്ടിഘോഷിക്കുന്ന സാങ്കേതിക അറിവുകളെ പ്രകൃതി അവിടെ അനായാസം, ക്രൂരമായി തോൽപിച്ചത് നൂറു കണക്കിനാളുകളുടെ ജീവനെടുത്തുകൊണ്ടാണ്.
ഒന്നിച്ചു കടലിൽ ജീവിക്കുന്നു എന്നതിൽ തീരുന്നില്ല കടലാമയും കടൽച്ചെമ്മീനും തമ്മിലുള്ള ബന്ധം. ചെമ്മീൻ രുചി ഇഷ്ടപ്പെടുന്ന ജീവി കൂടിയാണു കടലാമ: പ്രത്യേകിച്ചും ഇന്ത്യൻ തീരത്തു കാണുന്ന ഒലിവ് റിഡ്ലീസ് (ശാസ്ത്രനാമം: ലെപിഡോകെലിസ് ഒലിവേസി). കടൽപ്പായലും ജെല്ലിഫിഷും കൂടാതെ ചെമ്മീനെയും ഞണ്ടിനെയും തിന്നാണു കടലാമകൾ ജീവിക്കുന്നത്. ചെമ്മീനെ വിഴുങ്ങാൻ വരുമ്പോൾ ട്രോൾ വലകളിൽ കുടുങ്ങി, ശ്വാസം കിട്ടാതാകുന്നതാണു കടലാമകളുടെ ജീവനു ഭീഷണിയാകുന്നത്. (വെള്ളത്തിനു മീതെ വന്നു വായുവിൽ നിന്നാണു കടലാമകൾ ശ്വസിക്കുന്നത്). ആയുർദൈർഘ്യം കൂടുതലുള്ള കടലാമകളിൽ ചിലത് 150 വർഷത്തിനുമേൽ ജീവിക്കാറുണ്ട്. വളർച്ചയുടെ തോതു കുറവായതിനാൽ, ഇനവും പരിസ്ഥിതി ഘടകങ്ങളും അനുസരിച്ച് 15–50 വർഷങ്ങൾ കൊണ്ടാണു മുട്ടയിടാൻ പാകമാകുന്നത്. വർഷം തോറും നിശ്ചിത ബീച്ചുകളിൽ ലക്ഷക്കണക്കിന് ആമകൾ കൂട്ടത്തോടെ എത്തിയാണു മുട്ടയിടുന്നത്. ശത്രുക്കളെയും പ്രതികൂല പരിസ്ഥിതിയെയും പ്രതിരോധിക്കാൻ വേണ്ടിയാണ് ഈ ‘കൂട്ടനടത്തം’. പക്ഷേ ഏറ്റവും വലിയ ഇരപിടിയനായ മനുഷ്യന്റെ ഇടപെടലോടെ, ആമകളുടെ ജീവിതചക്രത്തിൽ ഏറ്റവും ഭീഷണി ഈ മുട്ടയിടൽ കാലത്തായി. ബീച്ചുകളിലെ പ്രവർത്തനങ്ങളും ആമകളെ പിടിക്കുന്നതും മുട്ടയെടുക്കുന്നതും ഇടക്കാലങ്ങളിൽ വ്യാപകമായിരുന്നു. ഇന്നു സ്ഥിതി മാറി.
Results 1-10 of 203