Activate your premium subscription today
റിയാദ് ∙ ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. സൗദി അറേബ്യയുടെ നിഘണ്ടുവിൽ അസാധ്യം എന്നൊരു വാക്കില്ല എന്നാണ് ഈ നേട്ടങ്ങൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം∙ 2030ൽ പ്രതിവർഷം 50 ലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപാദനമെന്ന ലക്ഷ്യവുമായി കേന്ദ്രം മുന്നോട്ടു പോകുമ്പോൾ കേരളവും അതിനൊപ്പം ചുവടുവയ്ക്കും. ഭാവിയുടെ ഇന്ധനമായി കണക്കാക്കുന്ന ഹൈഡ്രജൻ പ്രകൃതി സൗഹൃദമായി ഉൽപാദിപ്പിക്കുന്നതിൽ കേരളത്തിന്റെ ഹബ് ആയി കൊച്ചി മാറും . കാർബൺ പുറംതള്ളാത്ത ഇന്ധനമായ ഹൈഡ്രജൻ റോഡ്, എയർ, ഷിപ്പിങ് ഗതാഗതത്തിനും ബഹിരാകാശ റോക്കറ്റിലും ഭാരം കുറഞ്ഞ ഇന്ധന ബദൽ കൂടിയാണ്. വളം നിർമാണത്തിനും ഹൈഡ്രജൻ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിനുള്ള 20,000 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഗ്രീൻ ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ, ട്രക്കുകളിൽ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന മൊബിലിറ്റി പദ്ധതി, കൊച്ചിയിലെ വൻകിട വ്യവസായശാലകളെ ഒരുമിപ്പിച്ചു ഗ്രീൻ ഹൈഡ്രജൻ ക്ലസ്റ്ററാക്കി മാറ്റുന്ന കൊച്ചി ഗ്രീൻ ഹൈഡ്രജൻ ഹബ് എന്നിവയാണു പദ്ധതികൾ.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉൽപാദിപ്പിക്കാൻ 72000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെങ്കിലും സ്ഥല ലഭ്യത തടസ്സം. നിക്ഷേപവാഗ്ദാനവുമായെത്തിയ 4 കമ്പനികൾ ആകെ 600 ഏക്കർ സ്ഥലമാണ് ആവശ്യപ്പെട്ടത്.
കൊച്ചിയിലും തിരുവനന്തപുരത്തുമായി 'ഗ്രീൻ ഹൈഡ്രജൻ വാലി' സജ്ജമാക്കാനായി കേരളത്തിന് 50 കോടി രൂപയുടെ കേന്ദ്ര ഫണ്ട്. പ്രകൃതിസൗഹൃദമായ ഗ്രീൻ ഹൈഡ്രജൻ ഇന്ധനം ഒന്നിലേറെ മേഖലകളിൽ ഉപയോഗിക്കുന്ന പ്രദേശത്തെയാണ് ഗ്രീൻ ഹൈഡ്രജൻ വാലി എന്നു വിളിക്കുന്നത്.
ഏപ്രിൽ മുതൽ രാജ്യത്തെ 5 പ്രധാന റൂട്ടുകളിൽ കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം തുടങ്ങും. 2 വർഷം കൊണ്ട് കുറഞ്ഞത് 60,000 കിലോമീറ്റർ ദൂരം ഓടിയാണ് പരീക്ഷണം. ബസ്, ട്രക്ക്, കാർ എന്നിവ ഉപയോഗിച്ചാണ് പരീക്ഷണം. ഇന്ത്യൻ നിരത്തുകളിൽ ഹൈഡ്രജൻ വാഹനങ്ങളുടെ പ്രകടനം, സാമ്പത്തികവശം അടക്കം പരിശോധിക്കാനാണ് പദ്ധതി.
ജലഗതാഗത യാത്രയിൽ പുതിയ അധ്യായം തുറന്ന് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ബോട്ട് നീറ്റിലിറക്കി. കൊച്ചി ഷിപ്യാഡ് നിർമിച്ച ഹൈഡ്രജൻ ഫ്യുവൽ സെൽ ബോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് തൂത്തുക്കുടിയിൽ നിന്ന് ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിലാണ് ഈ ബോട്ട് സർവീസ് നടത്തുക.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൻ്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് വെർച്വൽ ആയി ആയിരുന്നു ഉദ്ഘാടനം. എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച്,
സർക്കാർ ഉടമസ്ഥതയിലുള്ള പവർ കമ്പനിയായ എൻടിപിസി ലിമിറ്റഡിൻ്റെ റിന്യൂവബിൾസ് സബ്സിഡിയറിയായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിൻ്റെ 10,000 കോടി രൂപയുടെ ഐപിഒ ലഭിക്കാൻ പന്ത്രണ്ടിലധികം ബാങ്കുകൾ മത്സരിക്കുന്നു. നിർദ്ദിഷ്ട ഐപിഒയ്ക്കായി മർച്ചൻ്റ് ബാങ്കർമാരെ നിയമിക്കുന്നതിന് കമ്പനി ഈ മാസം ആദ്യം അപേക്ഷ
ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ നിര്‍ണായക ചുവടുവയ്പ്പായ ഈ ഹൈഡ്രജന്‍ ഫ്യൂവല്‍
Results 1-10 of 18