Activate your premium subscription today
Thursday, Apr 3, 2025
കോഴിക്കോട്∙ സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജ (ശ്രീമാനവേദൻരാജ–99) അന്തരിച്ചു. വൈകിട്ട് അഞ്ച് മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു.
ബ്യൂനസ് ഐറിസ് ∙ മരണസമയത്ത് അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഹൃദയത്തിന് അസ്വാഭാവികമായ ഭാരക്കൂടുതൽ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്നവർ മൊഴി നൽകി. മറഡോണയുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
കോഴിക്കോട് ∙ ഭാഷാ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഒട്ടേറെ പദവികളിൽ തിളങ്ങിയിട്ടുണ്ട് ഇന്നലെ അന്തരിച്ച ഡോ. ടി.ബി.വേണുഗോപാലപ്പണിക്കർ. കണ്ണൂർ സർവകലാശാലയിൽ ഭാഷാ സാഹിത്യ വിഭാഗം ഡീൻ, ലക്ഷദ്വീപ് സോഷ്യോ റിസർച് കമ്മിഷൻ അംഗം, മദ്രാസ്, അലിഗഡ്, കേരള, എംജി, കണ്ണൂർ സർവകലാശാലകളിൽ പരീക്ഷാ ബോർഡ് അംഗം, യുപിഎസ്സി, യുജിസി പരീക്ഷാ ബോർഡ് അംഗം, തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റി ഇന്ത്യൻ ലാംഗ്വേജ് ഫാക്കൽറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഞങ്ങൾ ശിഷ്യന്മാർ, അടുത്ത ഓഗസ്റ്റിൽ വന്നെത്താനിരിക്കുന്ന അദ്ദേഹത്തിന്റെ 80–ാം പിറന്നാൾ വിപുലമായി കൊണ്ടാടാൻ ആലോചനകൾ നടത്തുന്നതിനിടയിലാണു ഡോ. ടി.ബി.വേണുഗോപാലപ്പണിക്കരുടെ അന്ത്യം. വേണുസാർ കാലിക്കറ്റിൽ അധ്യാപകനായി ആദ്യം കടന്നുവന്നതു ഞങ്ങൾ എംഎ ഒന്നാം വർഷക്കാരുടെ ക്ലാസിലേക്കാണ് (1973). സുന്ദരനും സൗമ്യനുമായ ആ ഗുരുനാഥനെ ഞങ്ങൾക്കു പെട്ടെന്ന് ഇഷ്ടമായി. സ്വന്തംമേഖലകൾ ഭാഷാശാസ്ത്രവും വ്യാകരണവും ആയിരുന്നെങ്കിലും സാഹിത്യം, ചരിത്രം, രാഷ്ട്രീയം, സിനിമ തുടങ്ങിയ ഒട്ടേറെ മണ്ഡലങ്ങളിൽ അദ്ദേഹത്തിനുള്ള അഭിരുചിയും അറിവും വിസ്മയാവഹമായിരുന്നു. ഏറെ വൈകാതെ ഞങ്ങളുടെ സഹപാഠി രാജലക്ഷ്മി അദ്ദേഹത്തിന്റെ ജീവിതസഖിയായിത്തീർന്നതു ഞങ്ങളുടെ ഊറ്റം വർധിപ്പിച്ചു.
ജറുസലം ∙ ഗാസയിൽ 24 മണിക്കൂറിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 11 കുട്ടികളടക്കം 40 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയുടെ കൂടുതൽ മേഖലകൾ പിടിച്ചെടുക്കാൻ സൈനിക നടപടി വ്യാപിപ്പിക്കുകയാണെന്നു പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. ഈ പ്രദേശങ്ങൾ ഇസ്രയേലിന്റെ സുരക്ഷാ മേഖലയിലേക്ക് കൂട്ടിച്ചേർക്കും.
ഗൂഡല്ലുർ∙ വിനോദസഞ്ചാരി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരുക്ക്. വടകര വള്ളിയാട് പുതിയ വീട്ടിൽ സാഫിർ(25) ആണ് മരിച്ചത്. സുഹൃത്തായ വള്ളിയാട് സ്വദേശി ആസിഫി(26)ന് ഗുരുതര പരുക്കേറ്റു. ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊട്ടിയിലേക്കു പോകുംവഴി സൂചിമലയിൽ വച്ചാണ് ഇവർക്ക് തേനീച്ചയുടെ കുത്തേറ്റത്. സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റൻ പാറക്കെട്ടിനു സമീപത്തായി ഫോട്ടോ എടുക്കുന്നതിനിടെയാണ് ഇവരെ തേനീച്ച ആക്രമിച്ചത്.
ദുബായ് ∙ യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാരും ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിലും കിണഞ്ഞു ശ്രമിക്കുമ്പോഴും ആശങ്കകള് ബാക്കിയാകുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമുണ്ടായ പ്രചാരണം ഏറെക്കുറെ അവസാനിച്ചപ്പോൾ കേസ് വീണ്ടും വിസ്മൃതിയിലായി. വീണ്ടും ഇതുപോലെ എന്തെങ്കിലും പ്രചാരണമുണ്ടായാൽ മാത്രമേ കേസ് ഇനിയും ചർച്ചയാകൂ എന്ന അവസ്ഥയാണ്.
കോഴിക്കോട് ∙ കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ.വി. ശ്രീധരൻ (79) അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളകൗമുദിയിലും കലാകൗമുദിയിലും പത്രാധിപത സമിതി അംഗമായിരുന്നു. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലും പ്രവർത്തിച്ചിട്ടുണ്ട്. എലികളും പത്രാധിപരും, ഈ
വാഷിങ്ടൺ∙ പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകൾ മെഴ്സിഡസ് കിൽമർ അറിയിച്ചു. 'ബാറ്റ്മാൻ ഫോറെവർ' എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ൻ എന്ന കഥാപാത്രത്തിലൂടെയും 'ദി ഡോർസ്' എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രത്തിലൂടെയുമാണ് കിൽമർ ശ്രദ്ധേയനാകുന്നത്.
കണ്ണൂർ ∙ എഡിഎം കെ.നവീൻബാബുവിന്റെ മരണം സംബന്ധിച്ച് പൊലീസ് നൽകിയ കുറ്റപത്രത്തിൽ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി.പ്രശാന്തിന്റെ മൊഴികളിലെ വൈരുധ്യം, കൈക്കൂലി ആരോപണത്തിലെ ദുരൂഹത എന്നിവയെക്കുറിച്ച് മൗനം. എഡിഎം മരിച്ച് അഞ്ചര മാസത്തിനു ശേഷം നൽകിയ കുറ്റപത്രത്തിൽ ഇതുമായി ബന്ധപ്പെട്ട് തുടക്കംമുതൽ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിട്ടില്ല. കുറ്റപത്രത്തിലെ കണ്ടെത്തൽ പ്രകാരം പി.പി.ദിവ്യ മാത്രമാണ് കേസിലെ പ്രതി.
Results 1-10 of 5302
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.