Activate your premium subscription today
Saturday, Mar 29, 2025
ആലപ്പുഴ∙ ജില്ലയിൽ 163 തദ്ദേശ വാർഡുകൾ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്നെന്നു പഠന റിപ്പോർട്ട്. ആകെയുള്ള 1565 വാർഡുകളിലാണിത്. ശമാനക്കണക്ക് 10.42. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രം, സംസ്ഥാന കാലാവസ്ഥ മാറ്റ പഠന കേന്ദ്രം എന്നിവ ചേർന്നാണു പഠനം നടത്തിയത്. മറ്റു
ഷൊർണൂർ ∙ വേനലിൽ വലഞ്ഞ് എത്തുന്ന വഴിയാത്രക്കാരുടെ ദാഹം തീർക്കാൻ 2011 ൽ ഷൊർണൂർ കാരക്കാടുള്ള ഫ്രന്റ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഒരു കൂട്ടം ആളുകൾ സൗജന്യമായി ദാഹജലം നൽകാൻ തീരുമാനിച്ചു. അങ്ങനെ പാലക്കാട് കുളപ്പുള്ളി പാതയിലെ ആറാണിയിൽ തെങ്ങിൻ പട്ട കൊണ്ട് തണ്ണീർപന്തൽ നിർമിച്ച് സൗജന്യ ദാഹജലം കൊടുത്ത്
തുറവൂർ ∙ എരമല്ലൂർ ജംക്ഷനു തെക്കുഭാഗത്ത് ജപ്പാൻ ശുദ്ധജല പദ്ധതി പൈപ്പ് പൊട്ടി; 8 പഞ്ചായത്തുകളിൽ 2 ദിവസത്തേക്കു ശുദ്ധജല വിതരണം മുടങ്ങും. ഉയരപ്പാതയുടെ ടോൾ ഗേറ്റിന്റെ നിർമാണ ജോലികളുടെ ഭാഗമായി പൈലിങ് നടക്കുന്നതിനിടെയായിരുന്നു ഇന്നലെ രാവിലെ പൈപ്പ് പൊട്ടിയത്. ഇതോടെ വൻതോതിൽ ശുദ്ധജലം പാഴായി. ജല അതോറിറ്റി
ജലത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. എങ്കിലും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥലങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ജലം അമൂല്യവസ്തുവായി കാണുമ്പോഴും മൊത്തം ജലലഭ്യതയുടെ കേവലം 10 മുതൽ 12 ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൃത്യമായ പദ്ധതികൾ ഒരുക്കി ജലം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് പദ്ധതികളില്ലെന്നതുതന്നെ കാരണം. കേരളത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പൊതുകിണറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ച് കുടിവെള്ളം ശുദ്ധമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നു ശാസ്ത്രീയമായും തെളിയിച്ചിട്ടുണ്ട്. നമ്മുടെ ജലസംരക്ഷണത്തിനെ കുറിച്ചുള്ള ചിന്തകൾ കേവലം സീസണലാണെന്ന് തുറന്നു പറയുകയാണ് 'കേരള വാട്ടർമാൻ' എന്ന വിശേഷണമുള്ള ജലശാസ്ത്രജ്ഞൻ ഡോ.ഇ.ജെ.ജയിംസ്. സംസ്ഥാനത്തെ നദികളിലെ ജലം ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതിന്റെയും കാവേരിജലവിഹിതം പ്രയോജനപ്പെടുത്താനുമുളള സംസ്ഥാന ഉന്നതസമിതിയിലെ പഠനസമിതിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ജലസംരക്ഷണം, പരിപാലനം, ഗുണനിലവാരം എന്നിവയിൽ ഒട്ടേറെ പ്രവർത്തനവും ഇടപെടലും നടത്തിയ ഡോ.ഇ.ജെ.ജയിംസ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.
ഈ വർഷത്തെ ലോകജലദിനത്തിന്റെ സന്ദേശം ‘ഹിമാനികളുടെ സംരക്ഷണം’ (Glacier Preservation) എന്നതാണ്. ഭൂമിയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണു ഹിമാനികൾ. പർവതങ്ങളുടെ അഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. അന്റാർട്ടിക്ക, ഗ്രീൻലാൻഡ് തുടങ്ങിയ പ്രദേശങ്ങളിലെയും ഹിമാലയം, ആൽപ്സ് പർവതങ്ങളിലെയും ഹിമാനികൾ ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 10% പങ്കിട്ടെടുത്തിരിക്കുന്നു. ആഗോള ശുദ്ധജലത്തിന്റെ 75% ഈ ഹിമാനികളിലാണ്. വർധിച്ചുവരുന്ന താപനിലയും മനുഷ്യരുടെ പ്രവൃത്തികളും ഇവ ഉരുകാൻ കാരണമാകുന്നു. ഹിമാലയൻ ഹിമാനികൾ ഉരുകുന്നതു ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജലലഭ്യതയെ ബാധിക്കും, സമുദ്രനിരപ്പ് ഉയരാനും ഇടയാക്കും. ഹിമാനികൾ ഉരുകുന്നതുകൊണ്ടുമാത്രം 2100ൽ സമുദ്രനിരപ്പ് 30 സെന്റിമീറ്ററോളം ഉയരുമെന്നാണു കണക്കാക്കുന്നത്. കൊച്ചിക്കു ചുറ്റുമുള്ള തീരപ്രദേശവും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകാൻ ഇതു കാരണമാകാം. തീരപ്രദേശങ്ങളിലെ ജലവിതരണ സംവിധാനത്തിൽ ലവണാംശം കലരുകയും ചെയ്യും. തണ്ണീർത്തടങ്ങളിലെ ജലനിരപ്പ് 50 സെന്റിമീറ്റർ വരെ ഉയരാം. നെല്ല് ഉൽപാദനത്തെയും ജൈവവൈവിധ്യത്തെയും ഇതു ബാധിക്കും. തീരദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതിടയാക്കും. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് ഈ സാഹചര്യങ്ങളെ നേരിടാനും ജലവിനിയോഗം ആസൂത്രണം ചെയ്യാനും നാം തയാറാകണം.
ബെംഗളൂരു∙ ജലക്ഷാമം രൂക്ഷമായതിനു പിന്നാലെ നഗരപരിധിയിലെ ശുദ്ധജല പ്ലാന്റുകളുടെ (ആർഒ പ്ലാന്റുകൾ) പ്രവർത്തനം നിലച്ചതു സാധാരണക്കാരെ ദുരിതത്തിലാക്കി. ബിബിഎംപി പരിധിയിലെ 1145 ആർഒ പ്ലാന്റുകളിൽ 208 എണ്ണം പ്രവർത്തനരഹിതമാണ്. ബാക്കിയുള്ളവയിൽ പകുതിയും പ്രവൃത്തിസമയം വെട്ടിക്കുറച്ചു. കുഴൽക്കിണറുകൾ വറ്റിയതിനാൽ
ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഗുണഫലങ്ങൾ ലഭിക്കാൻ വെള്ളം ഏതു സമയത്ത് കുടിക്കണം എന്നതും പ്രധാനം തന്നെ. ഉണർന്നെണീറ്റയുടൻ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. അതുപോലെ തന്നെയാണ് തണുത്ത വെള്ളത്തിനു പകരം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം
പൈപ്പിൽ ചാക്ക് കുത്തി നിറച്ച നിലയിൽ ഒരാഴ്ചയോളം ജലവിതരണം നിലച്ചു കോടശേരി ∙ പഞ്ചായത്തിലെ പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ജലവിതരണ പൈപ്പിൽ സാമൂഹികവിരുദ്ധർ ചാക്ക് കുത്തി നിറച്ച് ഒഴുക്ക് തടസ്സപ്പെടുത്തിയതായി പരാതി. നാല് കിലോമീറ്റർ പരിധിയിൽ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം കൊണ്ടുപോകുന്ന പദ്ധതിയാണിത്.
ചാരുംമൂട്∙ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്നു; ജലജീവൻ പദ്ധതിയിൽ ഉൾപ്പെടെ ശുദ്ധജലം ലഭിക്കാതെ ആയിരക്കണക്കിന് കുടുംബാംഗങ്ങൾ. പാറ്റൂർ കുടിവെള്ള പദ്ധതിയിലേക്കും ആവശ്യാനുസരണം ശുദ്ധജലം ലഭിക്കാത്ത അവസ്ഥയായി.ഒരുദിവസം ഒരു പമ്പിങ്ങിൽ കൂടുതൽ നടത്താൻ കഴിയില്ല. അപ്പോഴേക്കും പൂർണമായും ആറ്റിൽ വെള്ളം വലിഞ്ഞു
‘‘ മഞ്ഞനിറമുള്ള പുളിവെള്ളമാണ് കിണറ്റിൽ; കുടിക്കാനും കുളിക്കാനും പറ്റില്ല. പശുവിനെ കുളിപ്പിക്കാനാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. പശുവിനു കുടിക്കാനുള്ള വെള്ളമുൾപ്പെടെ വില കൊടുത്തു വാങ്ങണം’’–വീട്ടുമുറ്റത്തെ കിണറിനരികിൽ നിന്നു നീലമ്പേരൂർ പഞ്ചായത്തിലെ തെക്കീര നന്ദൂഭവനത്തിൽ രാധയും ഉത്തമനും പറഞ്ഞു.20 വർഷം
Results 1-10 of 831
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.