Activate your premium subscription today
കൊച്ചി ∙ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ് കുമാർ 2019 ജൂൺ 21 ന് കസ്റ്റഡി മർദനത്തെ തുടർന്നു മരിച്ചെന്നാണു കേസ്. ഇടുക്കി ജില്ലയിൽ നിയമനം നൽകരുതെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ്. പ്രതികളായ എസ്ഐ കെ.എ.സാബു, എഎസ്ഐ സി.ബി. റെജിമോൻ, സിപിഒ എസ്.നിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ് ആന്റണി എന്നിവരെ തിരിച്ചെടുക്കാനാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം.മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.2019 ജൂൺ 26 മുതൽ ഇവർ സസ്പെൻഷനിലാണ്.
തൃശൂർ∙ ആന എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ പാലിച്ചാൽ തൃശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിനു തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുത്.
കൊച്ചി∙ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന ആഭ്യന്തര പരാതി പരിഹാര സമിതികളുടെ (ഐസിസി) ‘ക്ലീൻ ചിറ്റ്’ അന്തിമം അല്ലെന്നും പൊലീസ് കേസിനെ അതു ബാധിക്കില്ലെന്നും ഹൈക്കോടതി. റിപ്പോർട്ടുകളിൽ ഏറെയും സ്ഥാപനങ്ങൾക്ക് അനുകൂലവും പക്ഷപാതപരവുമാണെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്നു ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിൽ പ്രതിഷേധം തുടരാൻ മലപ്പുറം തിരുനാവായ നവാമുകുന്ദ സ്കൂളും കോതമംഗലം മാർ ബേസിൽ സ്കൂളും. കായികമേളയിൽ സ്പോർട്സ് സ്കൂൾ എന്നും ജനറൽ സ്കൂൾ എന്നും വേർതിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണിവർ.
കൊച്ചി ∙ മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്ന പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കണമെന്ന് പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ കരാർ അധ്യാപക നിയമനത്തിനായി യുജിസി ചട്ടം ലംഘിച്ചു തയാറാക്കിയ വിവാദ റാങ്ക് പട്ടിക സിൻഡിക്കറ്റ് യോഗത്തിലെ എൽഡിഎഫ് ഭൂരിപക്ഷം ഉപയോഗിച്ച് അംഗീകരിച്ചെങ്കിലും വൈസ് ചാൻസലർ ഒപ്പിടാതെ തീരുമാനം നടപ്പാവില്ല. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വൈസ് ചാൻസലർ സിൻഡിക്കറ്റ് തീരുമാനത്തിനെതിരെ സത്യവാങ്മൂലം നൽകുമെന്നാണ് അറിയുന്നത്. യുജിസി ചട്ടങ്ങൾ അനുസരിച്ചല്ല അധ്യാപക നിയമനമെന്നും ഇതു നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെന്നും അറിയിച്ചാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സത്യവാങ്മൂലം നൽകുക. കോടതി വിധിക്കു വിധേയമായി മാത്രമേ നിയമനം നടക്കൂവെന്ന് ഉറപ്പായതോടെയാണു വിസി തീരുമാനത്തിൽ ഒപ്പുവയ്ക്കാത്തതെന്നു സൂചനയുണ്ട്.
മൂന്നാർ ∙ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായ മാട്ടുപ്പെട്ടി അണക്കെട്ടിലേക്കു സീ പ്ലെയ്ൻ സർവീസ് നടത്താനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു മൃഗസ്നേഹികളുടെ സംഘടന. സർവീസിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡനു പരാതി നൽകിയെന്നും മൃഗസ്നേഹികളുടെ ഐക്യ കൂട്ടായ്മയായ കേരള കോ-എക്സിസ്റ്റൻസ് ഇനിഷ്യേറ്റീവ് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ.ജയചന്ദ്രൻ പറഞ്ഞു.
കൊച്ചി∙ ക്രിമിനൽ കേസും ജയിലും ഒഴിവാക്കാൻ അധ്യാപകർ വിദ്യാർഥികളെ പേടിച്ചു കഴിയേണ്ട സ്ഥിതിയാണ് ഇന്നുള്ളതെന്നു ഹൈക്കോടതി. എന്തു ചെയ്യണം, ചെയ്യരുതെന്ന ഭയപ്പാടിൽ കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനു ഭീഷണിയാണെന്നും കോടതി പറഞ്ഞു.
കൊച്ചി∙ യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന പള്ളികൾ ഏറ്റെടുത്തു കൈമാറണമെന്ന ഉത്തരവു നടപ്പാക്കാൻ എത്ര അവസരങ്ങൾ ഇതിനകം തന്നെ നൽകിക്കഴിഞ്ഞെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസിൽ നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ ഇളവ് തേടിയ സാഹചര്യത്തിലാണ്, ഉത്തരവു നടപ്പാക്കാത്തതിലുള്ള അതൃപ്തി ജസ്റ്റിസ് വി. ജി.അരുൺ വ്യക്തമാക്കിയത്.
കൊച്ചി∙ വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളതാണെന്നും അതു റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണെന്നും ഹൈക്കോടതി. സോളർ കേസ് പ്രതിയുടെ വാർത്താസമ്മേളനങ്ങളും വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്ഗ്രസ് നേതാവും എംപിയുമായ കെ.സി.വേണുഗോപാലിന്റെ പരാതിയിൽ 2 സ്വകാര്യ ചാനലുകൾക്കെതിരെ എടുത്തിരുന്ന കേസാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് റദ്ദാക്കിയത്. എന്നാൽ സോളർ കേസ് പ്രതിക്ക് എതിരെയുള്ള അപകീർത്തിക്കേസിൽ തങ്ങൾ ഇടപെടുന്നില്ലെന്നും അക്കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Results 1-10 of 1018