Activate your premium subscription today
സിനിമയെ കുറിച്ചുള്ള സംശയങ്ങളും താൽപര്യവും വർധിച്ചപ്പോൾ അച്ഛൻ മകനു സമ്മാനിച്ചത് വിക്ടറിയിൽ നിന്നു ലഭിച്ച ഒരു റോൾ ഫിലിമായിരുന്നു. അച്ഛമ്മ നൽകിയ വെള്ള മുണ്ട് വലിച്ചു കെട്ടി വീട്ടിലെ ടോർച്ച് ഉപയോഗിച്ചു ഫിലിം അതിലേക്കു പ്രദർശിപ്പിച്ചപ്പോൾ വിനു സമപ്രായക്കാർക്കു മുന്നിൽ അദ്ഭുതബാലനായി. അയൽക്കാരായ കുട്ടികളും അവരിൽ നിന്നു കേട്ടറിഞ്ഞ് ചുറ്റുവട്ടത്തുള്ളവരും എത്തിയപ്പോൾ സിനിമാപ്രദർശനം പതിയെ ഹിറ്റുമായി.
ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിയായിരിക്കെ, അച്ഛന്റെ ശത്രുവിനെ ഒരു വഴക്കിനിടയിൽ അബദ്ധത്തിൽ കൊലപ്പെടുത്തിയതായിരുന്നു അവന്റെ കേസ്. പ്രത്യേക അനുമതിയോടെ പഠനം പൂർത്തിയാക്കി എംഡിക്ക് പ്രവേശനം ലഭിച്ചുവെന്നും ശിക്ഷാ ഇളവ് ലഭിച്ചതിനാൽ ഉടൻ പുറത്തിറങ്ങുമെന്നും കത്തിലുണ്ടായിരുന്നു.
ജവാഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, റാം മനോഹർ ലോഹ്യ. മൂന്നു വൻ മരങ്ങളുടെ തണലുള്ള വഴികളിലൂടെയാണ് കോഴിക്കോട് പന്നിയങ്കരയിലെ പത്മാലയം എന്ന തറവാട്ടിൽ നിന്നു കെ.പി.ഉണ്ണി കൃഷ്ണൻ ലോക്സഭയിലേക്കും ഡൽഹിയിലെ മന്ത്രി മന്ദിരത്തിലേക്കും നടന്നു കയറിയത്. കൈ പിടിച്ചു കയറ്റിയത് ലോഹ്യയും അവസരങ്ങൾ നൽകിയത് ഇന്ദിരയുമാണെങ്കിലും ആദർശങ്ങളുടെ വഴി കാട്ടിയ നെഹ്റുവിന്റെ പാഠങ്ങളോടാണ് ഉണ്ണികൃഷ്ണന് എന്നും കടപ്പാട്.
ഐസിയുവിലെ തണുപ്പിൽ മരണത്തിലേക്കുള്ള യാത്രയിലായിരുന്നു ടി.പി.ഉമ്മർ. ആത്മസുഹൃത്ത് ഡോ.ടി.പി.മെഹ്റൂഫ് രാജ് അടുത്ത് തന്നെ ഉണ്ടായിരുന്നു. അരിച്ചിറങ്ങുന്ന തണുപ്പിനെ മറിക്കടക്കാനെന്നവണ്ണം ഡോക്ടറുടെ കൈയിൽ മുറുകെപിടിച്ച്, ആയിരക്കണക്കിനു പാട്ടുകൾ പാടി കൊതിത്തീർത്ത ശബ്ദം ഇടറാതെ ഉമ്മർ പറഞ്ഞു
അറിവിനെ അഴകും അലങ്കാരവുമായി ഉപയോഗിച്ചിരുന്ന അധ്യാപകർ ഫാ.ജോൺ മണ്ണാറത്തറയ്ക്ക് എന്നും അദ്ഭുതമായിരുന്നു. പല കാലങ്ങളിൽ പ്രതിഭയുടെ തിളക്കവുമായി ഇവരെല്ലാം ജീവിതത്തിൽ എത്തിയപ്പോൾ അവർ നൽകിയ പ്രകാശം അദ്ദേഹം തന്റെ വിദ്യാർഥികൾക്കും തിരികെ നൽകി.
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ ആദ്യം വിജയിച്ചതിനാൽ ഫാത്തിമ ആയിരുന്നു അബ്ദുൽ ഗഫൂറിനെ ആശുപത്രിയിലും മകനെ സ്കൂളിലും വിട്ടിരുന്നത്. കാറോടിക്കുന്ന മുസ്ലിം സ്ത്രീ അന്നു വിദേശികൾക്ക് പോലും അദ്ഭുതമായിരുന്നു.
മഞ്ഞായാലും മഴയായാലും കോളജിലേക്ക് പോകാൻ സൂര്യനുദിക്കും മുൻപ് വീട്ടിൽ നിന്നിറങ്ങണം. രണ്ടര മണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന ദൂരത്തേക്ക് അൽപം വൈകിയിറങ്ങിയാലും കുഴപ്പമില്ലെങ്കിലും വി.ആർ സുധീഷ് എന്ന വിദ്യാർഥിയുടെ പുലർകാല യാത്രകൾ മറ്റൊരു സൂര്യോദയം തേടിയായിരുന്നു. അറിവിന്റെ സൂര്യോദയമായ എം.എൻ വിജയൻ എന്ന
ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ.കെ.കെ.എൻ.കുറുപ്പിനു ജീവിതത്തിലെ ആദ്യ ചരിത്രപാഠം നൽകിയത് സ്വന്തം അമ്മയാണ്. പന്ത്രണ്ടാം വയസ്സിൽ നമ്പൂതിരി സംബന്ധത്തിന് നിന്നു കൊടുക്കാതെ നായർ യുവാവിനെ വിവാഹം കഴിക്കാൻ അമ്മ കാണിച്ച ധൈര്യമാണ് കുറുപ്പിനെ ചരിത്രത്തിലേക്ക് അടുപ്പിച്ചത്. പുരാതന നായർ കുടുംബങ്ങളുടെ ചരിത്രവും
Results 1-8