Activate your premium subscription today
Thursday, Apr 3, 2025
സഹാനുഭൂതി നന്നായി അഭിനയിച്ച് ഫലിപ്പിക്കുമെങ്കിലും അസൂയയുടെ നിറകുടമായ ഇവൾ എല്ലാവർക്കും അവളോട് അസൂയയാണെന്നു പറഞ്ഞു നടക്കും. താൻ ചിന്തിക്കുന്ന പോലെയാണ് എല്ലാവരും ചിന്തിക്കുന്നത് എന്ന് കരുതിയാകുമല്ലേ?
കഞ്ഞി കലവും തലയിൽ ഏന്തി തന്റെ കുഞ്ഞിനെ മാറിലേന്തി പുഞ്ച വരമ്പിലൂടെ തെന്നലിനോടും തേൻ കിളികളോടും കുശലം പറഞ്ഞു എത്തിയത് ഏറ്റവും മൂത്തയാളിന്റെ ഭാര്യ തന്നെയായിരുന്നു. തനിക്കു സംഭവിക്കാൻ പോകുന്നത് എന്ത് എന്നറിയാതെ ഒൻപതു പേർക്കും
"ഞാൻ ഇന്നുവരെയെടുത്ത എല്ലാ തീരുമാനങ്ങളിലും വച്ച് ഏറ്റവും വെറുക്കുന്നത് നിന്നെ ഇഷ്ടപ്പെട്ടതാണ്". എന്റെ ഹൃദയം തകർന്നു ചിതറുമ്പോൾ അവന്റെ കണ്ണുകളിൽ നിന്നും ഇറ്റു വീഴ്ന്നുകൊണ്ടിരുന്ന കണ്ണുനീർ തുള്ളികളാണ് എന്നെ ഏറെ വേദനിപ്പിച്ചത്.
പ്രണയത്തിന്റെ മോഹഭൂപടത്തിലെന്റെ മാത്രം വഴിയിലൂടെ ഞാൻ നടക്കുന്നു നിന്റെ മൗനത്തിന്റെ അർഥം ഭാഷയിൽ നിന്നോടു തന്നെ കടം ചോദിക്കാൻ വന്നതായിരുന്നു ഞാൻ, മൗനം മാത്രമേകി നീയകന്നപ്പോൾ ഞാനറിയാതെ ഓർത്തുപോയി, എങ്ങനെയാണ് തിരിച്ചു നിനക്ക് ഞാനീ കടം തീർക്കുക..!
നിലാവ് കുളിപ്പിച്ച ഇലഞ്ഞിയുടെ തണലിൽ, മൈഥുനം കഴിഞ്ഞ കാറ്റിന്റെ കുമ്പസാരം! ആരെയോ കണ്ടിട്ടെന്നപോലെ, ഇലഞ്ഞി ഇരുട്ടിലേക്ക് മറഞ്ഞു. കറുത്തമേഘം, ചന്ദ്രനെ മറച്ചിരുന്നു. മൗനമപ്പോൾ കിതച്ചു കൊണ്ടിരുന്നു. ദൂരെനിന്നും പാറിവന്ന രാക്കിളികൾ ശ്യാമഗസലുകൾ വിതറി. രതിനാട്യമാടി നിശ പുലരാനൊരുങ്ങി!!
ധന്യമാം ജീവിതം തല്ലിക്കൊഴിക്കുവാൻ വന്യമാം തൃഷ്ണയോടെത്തിടുന്നു ഹീനരായുള്ള കാപാലികർ ചുറ്റിലും ദൂനമാം മായക്കെണികൾ തീർക്കും അഞ്ചാതെ മൊഞ്ചുള്ള വാർത്തകൾ ചൊല്ലിടും പഞ്ചാരമുട്ടായി വച്ചുനീട്ടും കഞ്ചാവും രാസലഹരിയും ചേർത്തിടാം, വഞ്ചിതരാകല്ലേ കുഞ്ഞുങ്ങളേ! സല്ലീലമാനസരാടിത്തിമിർക്കുവാ- നുല്ലാസവേളയിലൊത്തുചേരും
മരണത്തെ ഭയപ്പെടുന്ന പോലെത്തന്നെ സഞ്ചിമൂത്താപ്പയെയും നമ്പ്യാര്‍ വല്ലാതെ പേടിച്ചു. മരണത്തെ പേടിച്ച് ഇറങ്ങി നടന്നിരുന്ന നമ്പ്യാര്‍ നാട്ടിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആദ്യം അസ്വസ്ഥനാവുകയും പിന്നെ മരണകാരണങ്ങള്‍
ഇന്ന് വൈകുന്നേരം, ഒരു ബിയർ കുപ്പി കൈയിൽ, ഞങ്ങൾ സ്പേസ്എക്സിന്റെ പുതിയ പ്ലാനിനെക്കുറിച്ച് സംസാരിക്കുന്നു-സുനിത വില്യംസിനെ ഐഎസ്എസിൽ നിന്ന് രക്ഷിക്കുക. "എടാ, സുനിതയെ കുറിച്ച് എന്താണ് പ്ലാൻ?" ഞാൻ ചോദിച്ചു, ബിയർ കുപ്പി മേശയിൽ വച്ച് അവന്റെ മുഖത്തേക്ക് നോക്കി.
വസ്ത്രം മാറുന്ന മുറിയിലേക്ക് പോയി നീല വരയുള്ള കുപ്പായം അഴിച്ചുമാറ്റുമ്പോഴാണ് അയാളതിന്റെ വില ശ്രദ്ധിച്ചത്. ഓ, ഈ വിലക്ക് തനിക്കു നാല് കുപ്പായങ്ങൾ വേറെ വാങ്ങാൻ കഴിയും. നീലക്കുപ്പായം തൂക്കിയെടുത്ത് അയാൾ എടുത്തയിടത്ത് തന്നെ തിരിച്ചു വെച്ചു.
ആ ചിത ഇനിയും കെട്ടടങ്ങിയിട്ടില്ല. തന്റെ എല്ലാമെല്ലാമായ അച്ഛൻ അവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. അകലെ ആകാശത്തിലെ വെൺമേഘങ്ങൾക്കിടയിൽ പൊലിഞ്ഞു നിൽക്കുന്ന നക്ഷത്ര കൂട്ടങ്ങൾക്കിടയിൽ അച്ഛൻ തന്നെ നോക്കി കാണുന്നുണ്ടാകും. അവളുടെ ചുണ്ടുകൾ വിതുമ്പി.
Results 1-10 of 5152
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.