Activate your premium subscription today
Monday, Mar 24, 2025
ഏതു മതതീവ്രവാദത്തിന്റെയും ആദ്യത്തെ ഇര ആ മതത്തിൽപെട്ടവർ തന്നെയായിരിക്കും. അതു മനസ്സിലാക്കാതെ അതിനെ പിന്തുണയ്ക്കുന്നവർ സ്വയം അപകടത്തിലേക്ക് നടന്നിറങ്ങിപ്പോവുകയാണ്. അപകടം തിരിച്ചറിയുമ്പോഴേക്കും തിരുത്താനാവാത്തവിധം വൈകിപ്പോയിരിക്കും. ജീവനും സ്വത്തും വിലപ്പെട്ട മറ്റു പലതും അപ്പോഴേക്കും
യമനിലും ഇറാഖിലും സിറിയയിലും നാലു ദിവസംകൊണ്ടു യാത്ര ചെയ്ത് എത്തിയ പ്രതീതിയാണിപ്പോൾ. കേരളത്തിൽനിന്നു ദമ്മാജിലൂടെ ഇറാഖിലേഖിലെ വിവിധ ദേശങ്ങളിലേക്കും അവിടെനിന്ന് സിറിയയിലൂടെ സഞ്ചരിച്ച് തിരിച്ച് മീനാക്ഷിപുരത്തെത്തി ചേർന്ന വല്ലാത്തൊരു യാത്ര... മുഹമ്മദ് റഫീഖിനും അഷ്കറിനുമൊപ്പം ‘ദാഇശ്’ എന്ന നോവലിലൂടെ
ഒരു പകൽ, അത്രയേ വേണ്ടി വന്നുള്ളൂ 392 പേജുകളുള്ള ‘ദാഇശി’ന് എന്റെ മനസ്സ് പിടിച്ചടക്കി ശംസുദ്ദീൻ മുബാറക്കിന്റെ സർഗ സമാമ്രാജ്യം സ്ഥാപിച്ചെടുക്കാൻ. പിന്നെയവിടം ഭരിച്ചത് റഫീഖും ജന്നയും അഷ്കറും സൈനബ് ബത്തൂലും ഷക്കീലും കറുപ്പണിഞ്ഞ ഭീകരരും ഐശുവും റംലയുമൊക്കെയായിരുന്നു. കാരണം ഞാൻ വായിക്കുകയല്ലായിരുന്നു.
തിരുത്തപ്പെടാതെ കിടക്കുന്ന എഴുതാപ്പുറം വായനയുടെ സങ്കൽപ്പ നിഗമനങ്ങളെ ചോദ്യങ്ങൾ കൊണ്ട് പ്രധിരോധിക്കുകയും തിരുത്തിയെഴുതുകയും ചെയ്യുക എന്ന ധർമ്മം ഈ നോവലിൽ സാധ്യമാവുന്നു. പബ്ലിക് ഓഡിയൻസിന് മുന്നിലേക്ക് വെക്കാൻ ഇതാ ഉത്തരങ്ങളെന്ന വിളിയാളമുയർത്തുകയും ചെയ്യുന്നു.
‘ദൂരെയെവിടെയോ ഒരു വീട്ടമ്മ അലമുറയിട്ട് പൊട്ടിക്കരയുന്നുണ്ടാവും...’ കോഴിയെപ്പോലും അറക്കാൻ ഭയമുള്ളവന്റെയടുക്കൽ വാൾ കൊടുത്ത് ഒരു നിരപരാധിയുടെ തല വെട്ടാൻ പറഞ്ഞപ്പോൾ കഥാനായകൻ മുഹമ്മദ് റഫീഖിന്റെ മനസ്സിൽനിന്നു ചിതറിത്തെറിച്ച വരികളാണിത്. വിട്ടുമാറാത്ത ഭയത്തിന്റെയും ആശങ്കയുടെയും പേരാണ് ദാഇശ് എന്ന
ഭീകരവാദത്തിന്റെ അയുക്തിയിലേക്കു വിരൽ ചൂണ്ടുന്ന നോവൽ എന്നാണ് ദാഇശിനെ അതിന്റെ പുറം ചട്ടയിൽ പ്രസാധകർ പരിചയപ്പെടുത്തുന്നത്. വാസ്തവത്തിൽ ഇത് എല്ലാത്തരം ഫാഷിസത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നോവൽ ആണ്.
കേരളത്തിൽ നിന്നു ദാഇശി ൽ (ഐ എസ്) ചേരാൻ പോയ രണ്ടു യുവാക്കളുടെ കഥ. അവർ കണ്ട ഭീകര കാഴ്ചകളും അവർക്കുണ്ടാകുന്ന ദുരനുഭവങ്ങളും പിന്നീടുണ്ടാകുന്ന തിരിച്ചറിവുകളുമാണ് നോവലിന്റെ ഇതിവൃത്തം. ദാഇശിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മനോരമ ബുക്സിന്റെ ഫേസ്ബുക്ക് പേജ് വഴി പുസ്തകം ബുക്ക് ചെയ്യാം. സെപ്റ്റംബർ 14
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.