Activate your premium subscription today
Tuesday, Apr 15, 2025
'ഹുലാ ഹൂപ്പി'ൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ച് 9 വയസ്സുള്ള മലയാളിക്കുട്ടി. ഷാർജയിൽ താമസിക്കുന്ന കണ്ണൂർ വെങ്ങര സ്വദേശി ഷാജി–സ്മിത ദമ്പതികളുടെ മകളും ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലിഷ് സ്കൂൾ വിദ്യാർഥിയുമായ സനാ ഷാജി അരയിൽ ഹുല ഹൂപ്പ് കറക്കിക്കൊണ്ട് ഏറ്റവും വേഗമേറിയ 100 മീറ്റർ ഇൻലൈൻ സ്കേറ്റിങ്' എന്ന പദവി നേടി.
കൊച്ചി ∙ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അഭിസംബോധന ചെയ്യുന്ന വിദഗ്ധരുടെ ഏറ്റവും വലിയ ഒത്തുചേരലിന് ആതിഥേയത്വം വഹിച്ചതിനാണു റെക്കോർഡ്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് വിധികർത്താവ് ആർ.ഹരീഷ് ഔദ്യോഗിക അംഗീകാര സർട്ടിഫിക്കറ്റ് സമ്മാനിച്ചു. വിജ്ഞാനവും നൂതനാശയങ്ങളും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ ജെയിൻ യൂണിവേഴ്സിറ്റിക്കുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരമെന്നു സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു.
കുഞ്ഞുനാളിൽ തന്നെ ഓർമശക്തിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി മലയാളി ബാലിക കെയ്റ്റ്ലിൻ ക്രിസ്. ഐബിആർ അച്ചീവർ വിഭാഗത്തിൽ റെക്കോർഡ് നേടുമ്പോൾ കെയ്റ്റിലിന് പ്രായം 3 വയസ്സും 10 മാസവും.
മസ്കത്ത് ∙ മസ്കത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഐബിആര്‍ അച്ചീവര്‍ എന്ന ടൈറ്റിലും കിഡ്സ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ലോക റെക്കോര്‍ഡും നേടി എഫ്രേം യുഹാനോന്‍ ജോര്‍ജി എന്ന രണ്ടര വയസുകാരന്.
ഇലക്ട്രിക് കീബോർഡില്‍ ജിയയെന്ന പത്തു വയസ്സുകാരിയുടെ വിരലുകള്‍പതിയുമ്പോള്‍ അതിമധുരസംഗീതം പൊഴിയും. കീ ബോർഡ് വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ജിയ ഗ്ലോബല്‍ വില്ലേജ് ഗിന്നസ് റെക്കോർഡ് പ്രകടനത്തിലും പങ്കാളിയാണ്.
മാള ∙ 25 മണിക്കൂർ തുടർച്ചയായി റേഡിയോ പ്രക്ഷേപണം നടത്തിയ രാജ്യത്തെ ആദ്യ സ്കൂളെന്ന ബഹുമതി ഇനി ഹോളി ഗ്രെയ്സ് അക്കാദമി സിബിഎസ്ഇ സ്കൂളിനു സ്വന്തം. നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു. 23 നു രാവിലെ 9 നു തുടങ്ങിയ പ്രക്ഷേപണം ഇന്നലെ രാവിലെ 10.25 നാണ് അവസാനിപ്പിച്ചത്.പകലും രാത്രിയും നീണ്ട
സംസാരിച്ചു തുടങ്ങിയ പ്രായം മുതൽ കുഞ്ഞു വിദ്യുത് അച്ഛനമ്മമാരോട് ആവശ്യപ്പെട്ടത് ദിനോസറുകളുടെ കളിപ്പാട്ടങ്ങളും അവരുടെ കഥ പറയുന്ന പുസ്തകങ്ങളും വേണമെന്നാണ്. കാർട്ടൂൺ കാണുമ്പോൾ അതിലും വേണം ദിനോസർ. അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവൻ പറഞ്ഞു തുടങ്ങിയത് വിവിധ സ്പീഷീസുകളിൽപ്പെട്ട ദിനോസറുകളുടെ
ഷാർജ ∙ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടാം നേടി ഷാർജയിൽ ജോലി ചെയ്യുന്ന പാലക്കാട് പട്ടാമ്പി പേരുമുടിയൂർ സ്വദേശി മഹേഷ് പട്ടാമ്പി. കേരളത്തിലെ പുള്ളുവ സമൂഹത്തെക്കുറിച്ചും പുള്ളുവൻപാട്ട്, സർപ്പംതുള്ളൽ എന്നിവയെക്കുറിച്ചും മഹേഷ് ഒരുക്കിയ ഒരു മണിക്കൂറോളം ദൈർഘ്യമുള്ള പുള്ളോർക്കുടം എന്ന ഡോക്യുമെന്ററിയാണ്
രാമായണത്തെ കുറിച്ചുള്ള 100 ചോദ്യങ്ങൾക്ക് 6 മിനിറ്റ് 54 സെക്കൻഡിൽ ഉത്തരം നൽകി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി മൂന്നര വയസ്സുകാരി വി.എസ്. അപൂർവ. ‘വേഗത്തിൽ ഉത്തരങ്ങൾ നൽകിയ കുട്ടി’ റെക്കോർഡാണ് നേടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം തെറ്റാതെ ഉത്തരം പറഞ്ഞ അപൂർവ,
ഏറ്റവും വേഗത്തിൽ റുബിക്സ് ക്യൂബ് സോൾവ് ചെയ്ത റെക്കോർഡ് നേട്ടത്തിന് ഉടമയായിരിക്കുകയാണ് 7 വയസ്സുകാരൻ മുഹമ്മദ് ആമിർ. .3 X 3 റുബിക്സ് ക്യൂബ് കേവലം 33 സെക്കൻഡും 8 മില്ലി സെക്കൻഡും എടുത്തണ് മുഹമ്മദ് ആമിർ സോൾവ് ചെയ്തു ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ കയറി പറ്റിയത്. പൊന്നാനിയാണ് സ്വദേശമെങ്കിലും നിലവിൽ
Results 1-10 of 49
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.