Activate your premium subscription today
Friday, Mar 28, 2025
ആലപ്പുഴ ∙ മാസം പകുതിയായിട്ടും വാതിൽപടി വിതരണം വൈകുന്നതോടെ ഇത്തവണയും റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. മാസത്തിലെ ആദ്യ ദിവസങ്ങളിൽ ആരംഭിക്കേണ്ട റേഷൻകടകളിലേക്കുള്ള ചരക്കുനീക്കമാണു ഭൂരിഭാഗം താലൂക്കുകളിലും ഇനിയും ആരംഭിക്കാത്തത്. ഈ മാസം മാവേലിക്കര, ചേർത്തല താലൂക്കുകളിൽ മാത്രമാണു കുറച്ചെങ്കിലും വാതിൽപടി
∙ റേഷൻ വ്യാപാരികളുടെ വേതനപരിഷ്കരണം പഠിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥസമിതി നാലായിരത്തോളം റേഷൻ കടകൾ അടച്ചുപൂട്ടാൻ നൽകിയ ശുപാർശയ്ക്ക് എതിരെ പ്രതിഷേധവുമായി റേഷൻ വ്യാപാരികളുടെ സംഘടനകൾ. റേഷൻ കടകൾ പൂട്ടിക്കൊണ്ടാകരുത് വ്യാപാരികളുടെ വേതനം പരിഷ്കരിക്കേണ്ടതെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിയും പറഞ്ഞു. കുട്ടികൾ കുറവായ അങ്കണവാടികളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ടെന്നും റേഷൻ കടകളെയും അത്തരം ഗണത്തിൽപെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് നാലായിരത്തോളം റേഷൻ കടകൾ പൂട്ടി, ബാക്കി കടകളിൽ വിൽപന കൂട്ടാൻ അവസരമൊരുക്കണമെന്നു സർക്കാർ സമിതിയുടെ റിപ്പോർട്ട്. മുൻഗണനേതര വിഭാഗത്തിലെ നീല റേഷൻ കാർഡിൽ അരിവില കിലോയ്ക്ക് 4 രൂപയിൽനിന്ന് 6 രൂപയാക്കണമെന്നും ശുപാർശയുണ്ട്. വ്യാപാരികൾക്കുള്ള കമ്മിഷൻ കൂട്ടുന്നതിനാണിത്.
തിരുവനന്തപുരം ∙ റേഷൻ പഞ്ചസാരയുടെ കമ്മിഷൻ കിലോയ്ക്ക് 1.50 രൂപയും മണ്ണെണ്ണയുടേത് ലീറ്ററിന് 5 രൂപയുമാക്കണമെന്ന് വ്യാപാരികളുടെ വേതനപരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പഠിച്ച സർക്കാർ സമിതിനിർദേശിച്ചു. വേതനത്തിനു പണം കണ്ടെത്താനുള്ള മറ്റു ശുപാർശകൾ: മണ്ണെണ്ണ വിതരണം വാതിൽപടിയാക്കണം. വെള്ള കാർഡിലെ ഒരു കിലോ അരിക്ക് വ്യാപാരികൾ 8.90 രൂപ അടയ്ക്കുമ്പോൾ സർക്കാരിന് അധികമായി ലഭിക്കുന്ന 60 പൈസയിൽനിന്നു റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് തുക അടയ്ക്കണം. കടകൾക്ക് പഞ്ചായത്ത് ലൈസൻസ് ഒഴിവാക്കണം. പട്ടിക വിഭാഗങ്ങൾക്ക് അനുവദിച്ച കടകളിലെ സെയിൽസ്മാൻമാരും അതതു വിഭാഗത്തിലുള്ളവരാകണം.
തൊടുപുഴ∙ ഇടുക്കി ജില്ലയിൽ 98% റേഷൻ കാർഡുകൾ മസ്റ്ററിങ് പൂർത്തിയാക്കിയതായി ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു. അന്ത്യോദയ അന്നയോജന (എഎവൈ), പ്രയോറിറ്റി ഹൗസ്ഹോൾഡ് (പിഎച്ച്എച്ച്) വിഭാഗം കാർഡുകളുടെ മസ്റ്ററിങ് പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി 31ന് അവസാനിക്കും. ഇതിനോടകം കാർഡുടമകളുടെ
കൊല്ലം ∙ മാസം പകുതി പിന്നിട്ടിട്ടും ജില്ലയിലെ മിക്ക റേഷൻ കടകളിലും ആവശ്യത്തിനു സാധനങ്ങളില്ല. കടകളിൽ എത്തിച്ച അരിക്ക് നിലവാരം കുറവാണെന്നും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മാസം വിതരണക്കാരുമായി ഉണ്ടായ പ്രശ്നങ്ങളാണ് മെല്ലെപ്പോക്കിന് കാരണമെന്നും നാളെയോടെ പ്രശ്നം പൂർണമായും പരിഹരിക്കുമെന്നുമാണ് റേഷൻ
തിരുവനന്തപുരം ∙ ഈ സാമ്പത്തിക വർഷത്തെ റേഷൻ മണ്ണെണ്ണ വിഹിതമായ 31.20 ലക്ഷം ലീറ്റർ കേരളം പാഴാക്കി. 4 പാദങ്ങളിലായി ലഭിക്കുന്ന മണ്ണെണ്ണ വിഹിതം കൃത്യസമയത്ത് ഏറ്റെടുക്കാൻ മൊത്ത വ്യാപാരികൾക്കു നിർദേശം നൽകാതിരുന്നതും വിതരണപ്രശ്നങ്ങൾ പരിഹരിക്കാത്തതുമാണു കാരണം. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡ് ഉടമകൾക്ക് 6 ലീറ്ററും മഞ്ഞ കാർഡിന് ഒരു ലീറ്ററും പിങ്ക് കാർഡിന് അര ലീറ്ററുമാണു 3 മാസത്തിലൊരിക്കലുള്ള മണ്ണെണ്ണ വിഹിതം.
പാലക്കാട് ∙ പറമ്പിക്കുളം ഗോത്രവർഗ മേഖലയിൽ റേഷൻ ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട നാളെ രാവിലെ 10നു പറമ്പിക്കുളം ടൈഗർ കമ്യൂണിറ്റി ഹാളിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. കെ.ബാബു എംഎൽഎ അധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയാകും.പറമ്പിക്കുളം ടൈഗർ റിസർവിനു അകത്തുള്ള
കണ്ണൂർ∙ രണ്ടാഴ്ചയിലധികം തുടർന്നു വന്ന അരി വിതരണക്കരാറുകാടെ സമരം കഴിഞ്ഞ 25 ന് പിൻവലിച്ചിട്ടും റേഷൻ കടകളിൽ അരി വിതരണത്തിൽ തടസ്സം തുടരുന്നു. അഞ്ചരക്കണ്ടി, കടമ്പൂർ, മുഴപ്പിലങ്ങാട് മേഖലകളിലെ റേഷൻ കടകളിൽ ഇന്നലെ വൈകിട്ട് വരെയും ധാന്യ ചാക്കുകൾ എത്തിയിരുന്നില്ല. കണ്ണൂർ കോർപറേഷനിലെ ചില റേഷൻ കടകളിലും അരി
തിരുവനന്തപുരം ∙ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഫെബ്രുവരി 5ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി നൽകും. 6 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Results 1-10 of 447
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.