Activate your premium subscription today
Sunday, Mar 30, 2025
നയ്പീഡോ (മ്യാൻമർ)∙ മ്യാൻമറിലുണ്ടായ ഭൂകമ്പത്തിന്റെ ആഘാതം 334 ആറ്റം ബോംബുകൾക്കു തുല്യമാണെന്ന് യുഎസ് ജിയോളജിസ്റ്റ് ജെസ് ഫീനിക്സ്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 28ന് പ്രാദേശിക സമയം ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി.
മോസ്കോ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ആഡംബരക്കാറിനു തീപിടിച്ചതായി റിപ്പോർട്ട്. കാറിനു തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മോസ്കോയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫിസ് ആസ്ഥാനത്തിനു സമീപത്തായാണ് കാറിന് തീപിടിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ജറുസലം ∙ ഗാസയിൽ 9 അംഗ പലസ്തീൻ റെഡ്ക്രോസ് ആംബുലൻസ് സംഘത്തെ 7 ദിവസമായി കാണാനില്ല. ഈമാസം 23 നു രൂക്ഷമായ ഇസ്രയേൽ ബോംബാക്രമണം നടക്കുന്നതിനിടെ തെക്കൻ ഗാസയിലെ റഫയിൽ രക്ഷാദൗത്യത്തിനു പോയ ആരോഗ്യപ്രവർത്തകരുടെ സംഘത്തെ പിന്നീട് ബന്ധപ്പെടാനായിട്ടില്ല. ഇവർക്ക് എന്തുസംഭവിച്ചുവെന്നതിൽ ആശങ്കയുണ്ടെന്ന് രാജ്യാന്തര റെഡ്ക്രോസ് സൊസൈറ്റി പറഞ്ഞു.
വാഷിങ്ടൻ∙ സ്ത്രീയെന്ന് നിർവചിക്കാനാകുമോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ മറുപടി വൈറലാകുന്നു. ന്യൂജേഴ്സിയിലെ താൽക്കാലിക യുഎസ് അറ്റോർണിയായി അലീന ഹബ്ബ സ്ഥാനാമേൽക്കുന്ന ചടങ്ങിലാണ് കൗതുകകരമായ ചോദ്യം ഉയർന്നത്.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചോ എന്നത് സംബന്ധിച്ച ദുരൂഹതയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. നവീൻബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യയെ ഏക പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം, അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചത് എന്നതും ചർച്ച ചെയ്യപ്പെട്ടു. വായിക്കാം
ന്യൂഡൽഹി∙ മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ തലവൻ മിൻ ഓങ് ലെയ്ങ്ങിനെ ഫോണിൽ വിളിച്ചാണ് മോദി അനുശോചനം അറിയിച്ചത്. അടുത്ത സുഹൃത്ത് എന്ന നിലയിലും അയൽരാജ്യമെന്ന നിലയിലും ഈ ദുഷ്കരമായ സമയത്ത് മ്യാൻമർ
വാഷിങ്ടൻ ∙ ‘താരിഫ്’ യുദ്ധത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദിയെ ‘വളരെ തന്ത്രശാലിയായ മനുഷ്യൻ’ എന്നും ‘എന്റെ മികച്ച സുഹൃത്ത്’ എന്നും വിശേഷിപ്പിച്ച ട്രംപ്, താരിഫ് ചർച്ചകൾ ഇന്ത്യയ്ക്കും യുഎസിനും ഗുണമാകുമെന്നും പറഞ്ഞു. ഇന്ത്യയും മറ്റു രാജ്യങ്ങളും അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന താരിഫുകളെ ട്രംപ് ആവർത്തിച്ച് വിമർശിക്കുന്നതിനിടെയാണ് ഈ പ്രസ്താവന.
നയ്പീഡോ (മ്യാൻമർ) ∙ മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു. തായ്ലൻഡിൽ 10പേർ മരിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായിരുന്നു പ്രഭവകേന്ദ്രം. ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാൻമർ സ്ഥിതി ചെയ്യുന്നത്.
ബെയ്ജിങ് / ധാക്ക ∙ ബംഗ്ലദേശിലെ വ്യവസായ– വാണിജ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള ഇടക്കാല സർക്കാരിന്റെ ശ്രമങ്ങൾക്ക് ചൈന അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. 4 ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയ ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉറപ്പുനൽകിയത്. ബംഗ്ലദേശിലെ നിക്ഷേപം വർധിപ്പിക്കുമെന്നും ഷി പറഞ്ഞു.
നൂക്ക് ∙ ഔദ്യോഗിക ക്ഷണമില്ലെങ്കിലും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഗ്രീൻലൻഡ് സന്ദർശനത്തിന് എത്തി. ഭാര്യ ഉഷയ്ക്കൊപ്പമാണു വാൻസ് ഗ്രീൻലൻഡ് സന്ദർശിക്കുന്നത്. ദ്വീപിന്റെ വടക്കൻതീരത്തെ യുഎസ് വ്യോമത്താവളത്തിലാണു സന്ദർശനം.നൂക്കിലെ പ്രസിദ്ധമായ സാംസ്കാരികകേന്ദ്രങ്ങൾ സന്ദർശിക്കാൻ ഉഷ വാൻസ് എത്തുമെന്നായിരുന്നു ആദ്യം യുഎസ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും പ്രതിഷേധം ഉയർന്നതോടെ ഈ പരിപാടികൾ റദ്ദാക്കി.
Results 1-10 of 3606
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.