Activate your premium subscription today
Tuesday, Apr 15, 2025
വഖഫ് ബില്ലിൽ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭാ എംപി ജോസ്.കെ.മാണി വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ ഇപ്പോൾ കേരള കോൺഗ്രസ് (എം)–ന്റെ ചിഹ്നമായ രണ്ടിലയ്ക്ക് മുകളില് ബിജെപിയുടെ താമര വരച്ച് ചേര്ക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൊല്ലം ∙ തീരദേശ മത്സ്യത്തൊഴിലാളികളുടെ മരണവാറന്റായ കടൽ മണൽ ഖനന പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. കടൽ മണൽ ഖനനത്തിനെതിരെ കൊല്ലം കടൽത്തീരത്ത് മത്സ്യത്തൊഴിലാളി കോൺഗ്രസ് (എം) സംഘടിപ്പിച്ച തീരദേശ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിയുമായി
അമ്പലപ്പുഴ ∙ ജോസ് കെ.മാണി എംപിയുടെ മകൾ പ്രിയങ്കയെ (28) പാമ്പുകടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയിൽ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്.
കുവൈത്ത് സിറ്റി ∙ പ്രവാസികളോടുള്ള നികുതി വിവേചനത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി എംപി.
പാലാ ∙ കെ.എം.മാണിയെക്കുറിച്ചുള്ള ഓർമകളും ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാൻ അവസരം ലഭിക്കുംവിധം കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി രൂപകൽപന ചെയ്ത മാണിസം വെബ്സൈറ്റിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി നിർവഹിച്ചു. ഫെബ്രുവരി 14,15,16 തീയതികളിൽ കോട്ടയത്തു നടത്തുന്ന മാണിസം യൂത്ത് കോൺക്ലേവിനു മുന്നോടിയായാണു സൈറ്റ് ഒരുക്കിയത്. സൈറ്റിൽ (https://manism.in/) കയറി ‘എന്റെ ഓർമകൾ പങ്കുവയ്ക്കുക’ എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്ത് ഓർമകൾ അപ്ലോഡ് ചെയ്യാം.
കടുത്തുരുത്തി ∙ സ്ത്രീകളിലെ സ്തനാർബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപിയുടെ ഭാര്യയും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണി കേരളത്തിനകത്തും പുറത്തും കാരുണ്യ സന്ദേശയാത്ര നടത്തുന്നു. 29ന് 11.15ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ മന്ത്രി വീണാ ജോർജ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. യാത്രയുടെ ലോഗോ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പ്രകാശനം ചെയ്തു. കെ.എം.മാണി സ്ഥിരമായി ഉപയോഗിച്ചിരുന്ന 1616 എന്ന റജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറാണ് നിഷ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഈ കാറിന്റെ യാത്ര ഇന്നു വൈകുന്നേരം 4ന് പാലായിലെ മൂന്നാനിയിൽ നടി മിയ ഫ്ലാഗ് ഓഫ് ചെയ്യും. കെ.എം. മാണിയുടെ ജന്മദിനമാണ് ജനുവരി 30.
കോട്ടയം ∙ യുഡിഎഫിലെ തമ്മിലടിക്കു മറയിടാനാണു പാർട്ടിയെക്കുറിച്ചു വ്യാജപ്രചാരണം നടത്തുന്നതെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. കേരളത്തിലെ ഒരു നിയമസഭാ സീറ്റിന്റെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള പ്രചാരണം, ജനിക്കാത്ത കുഞ്ഞിന്റെ ജാതകംകുറിക്കലിനു സമമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറുന്നതായുള്ള വാർത്തകൾ വ്യാജമാണ്. യുഡിഎഫിൽ നിന്നു പാർട്ടിയെ അകാരണമായി പുറത്താക്കിയപ്പോൾ ഉറച്ച രാഷ്ട്രീയ നിലപാടു സ്വീകരിച്ചാണു കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ ഘടകകക്ഷിയായത്. അന്നത്തെ രാഷ്ട്രീയ സാഹചര്യം ഒരു മാറ്റവും കൂടാതെ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം∙ കോൺഗ്രസിലെ നേതൃതർക്കങ്ങളിൽനിന്ന് അകലം പാലിക്കുമ്പോഴും യുഡിഎഫിൽനിന്ന് അകന്നു പോയ വിഭാഗങ്ങളെ തിരികെ കൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങളെയും പിന്തുണയ്ക്കാൻ മുസ്ലിം ലീഗിൽ ധാരണ. കേരള കോൺഗ്രസിനെ (എം) തിരികെ കൊണ്ടുവരാൻ യുഡിഎഫ് തീരുമാനിച്ചാൽ അതിനു നേതൃപരമായ പങ്ക് പാർട്ടി വഹിക്കും. തിരുവമ്പാടി സീറ്റ് ജോസ് കെ.മാണിക്കു നൽകുന്നതുമായി ബന്ധപ്പെട്ട ആലോചന ഇതുവരെയുണ്ടായിട്ടില്ല.
തിരുവനന്തപുരം ∙ മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആർജെഡിയെ തിരിച്ചെത്തിക്കാൻ യുഡിഎഫിൽ നീക്കം. ആർജെഡി മടങ്ങിയെത്തിയാൽ അതു കേരള കോൺഗ്രസിനും (എം) പ്രേരണയാകുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. തദ്ദേശതിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാനാണു ശ്രമം.
കോട്ടയം ∙ കാർഷികാഭിവൃദ്ധി ഫണ്ടിൽ നിലവിലുള്ള നിക്ഷേപത്തുക ഉപയോഗിച്ചു നെല്ലുൽപാദനം കൂട്ടാനും നെൽക്കർഷകരെ സഹായിക്കാനും നെല്ലുൽപാദക ഉത്തേജക പദ്ധതി സംസ്ഥാനത്തു നടപ്പാക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. റബർ ഉൽപാദക ഉത്തേജക പദ്ധതി മാതൃകയിൽ നെല്ലുൽപാദക ഉത്തേജക പദ്ധതി ഫലപ്രദമായി സംസ്ഥാനത്തു നടപ്പാക്കാം. കാർഷികാഭിവൃദ്ധി ഫണ്ടിൽ എത്തിയിട്ടുള്ള 1512.15 കോടി രൂപ ഉപയോഗിച്ചു പദ്ധതി നടപ്പാക്കണം. നെല്ലുൽപാദക ഇൻസെന്റീവായി ഇപ്പോൾ കർഷകർക്കു നൽകുന്ന 5.20 രൂപ അപര്യാപ്തമാണ്. ഇൻസെന്റീവായി ഒരു കിലോ നെല്ലിന് 11.80 രൂപ നൽകി നെല്ലിന്റെ സംഭരണവില 40 രൂപയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Results 1-10 of 394
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.