Activate your premium subscription today
മലപ്പുറം∙ ഇഹലോകത്തും പരലോകത്തും തന്നെ തോൽപ്പിക്കാൻ മുസ്ലിം ലീഗിനോ ലീഗ് നേതാവ് കെ.എം.ഷാജിക്കോ കഴിയില്ലെന്ന് കെ.ടി.ജലീൽ എംഎൽഎ. മലപ്പുറം ജില്ലയിലെ ഏതു മണ്ഡലത്തിലും തനിക്കെതിരെ മത്സരിക്കാൻ ഷാജി വെല്ലുവിളിച്ചതിനു മറുപടി പറയുകയായിരുന്നു ജലീൽ. ലീഗിൽനിന്ന് തന്നെ പുറത്താക്കാന്‍ കരുക്കൾ നീക്കിയത് ഷാജിയാണെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ജലീൽ വ്യക്തമാക്കി.
തിരുവനന്തപുരം∙ ഇടത് സ്വതന്ത്രൻ കെ.ടി.ജലീലുമായി നിയമസഭയിൽ ഏറ്റുമുട്ടൽ തുടർന്ന് പ്രതിപക്ഷം. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് എംഎൽഎ പി.കെ.ബഷീറിനെ പരിഹസിച്ച ജലീലിനെ ഇന്നലെ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ലീഗ് അംഗം നജീബ് കാന്തപുരം കടന്നാക്രമിച്ചു. സി.എച്ച്.മുഹമ്മദ് കോയയുടെ ലേഖനങ്ങളെല്ലാം വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ജലീൽ ഇഎംഎസിന്റെ ലേഖനങ്ങളും വായിക്കണമെന്ന് നജീബ് പറഞ്ഞു.
മലപ്പുറം ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കെ.ടി.ജലീൽ എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രാഥമികാന്വേഷണത്തിനു ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. മലപ്പുറം ഡിവൈഎസ്പി ടി.എസ്.സിനോജിനെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ജലീലിനെതിരെ കലാപാഹ്വാനമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു കേസെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് നേതാവ് യു.എ.റസാഖ് എസ്പിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രാഥമികാന്വേഷണത്തിനു നിർദേശം. പരാതിയിൽ ജലീലിനെതിരെ കേസെടുക്കണോയെന്നു തീരുമാനിക്കുക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
തിരുവനന്തപുരം∙ മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്ത പാർട്ടിയാണു കോൺഗ്രസെന്നും മലപ്പുറത്തെ ‘കുട്ടി പാക്കിസ്ഥാൻ’ എന്നു വിശേഷിപ്പിച്ചായിരുന്നു പ്രതിഷേധമെന്നും ആരോപിച്ച് കെ.ടി.ജലീൽ പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ജലീലിന്റെ വാക്കുകൾ സഭാരേഖയിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത് അടിയന്തര പ്രമേയ ചർച്ചയെ പ്രക്ഷുബ്ധമാക്കി.
മലപ്പുറം ∙ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഇതുവരെ സ്വർണക്കടത്തിനു പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ കെ.ടി.ജലീലിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. അതു പുറത്തുവിട്ടാൽ അദ്ദേഹത്തിന്റെ ദുഷ്ടലാക്ക് പുറത്തുവരും. കുരുവില്ലാത്ത ഈത്തപ്പഴത്തിലും ആയത്ത് ഇല്ലാത്ത ഖുർആനിലും സ്വർണക്കള്ളക്കടത്ത് നടത്തിയത് ആരാണ്? തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതിന് അറസ്റ്റിലായ ശിവശങ്കർ പാണക്കാട് സാദിഖലി തങ്ങൾ മതവിധി പുറപ്പെടുവിച്ചാൽ സ്വീകരിക്കുമോ? രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ സ്ഥലവും മേൽവിലാസവുമൊക്കെ നന്നായി അറിയാവുന്നയാളാണല്ലോ ജലീലെന്നും അവർ മലപ്പുറം ജില്ലക്കാരിയല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറം ∙ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയ്ക്കു (ഡിഎംകെ) സംസ്ഥാനമൊട്ടാകെ ഏകോപന സംവിധാനമുണ്ടാക്കാൻ പി.വി.അൻവർ എംഎൽഎ. സഹകരിക്കാൻ താൽപര്യമുള്ളവർക്കു ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ പുറത്തുവിട്ടു. തമിഴ്നാട്ടിലെ ഡിഎംകെയുമായി സഹകരണത്തിന്റെ സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന സൂചനയും നൽകി.
മലപ്പുറം ∙ മുസ്ലിം ലീഗുമായി അടുപ്പമുള്ള മതപണ്ഡിതൻ കോഴിക്കോട് വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയതിനു പിടിയിലായിട്ടുണ്ടെന്നു കെ.ടി.ജലീലിന്റെ ആരോപണം. ‘ഹജ് കർമം കഴിഞ്ഞു മടങ്ങുന്നതിനിടെ പുസ്തകത്തിന്റെ ചട്ടയിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് കണ്ടെത്തിയത്. തുടർന്ന് ആഴ്ചകളോളം ജയിൽശിക്ഷ അനുഭവിച്ചു. ലീഗ് നിഷേധിച്ചാൽ മതപണ്ഡിതന്റെ പേരു വെളിപ്പെടുത്തും’– ജലീൽ പറഞ്ഞു.
മലപ്പുറം∙ എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ചുമതലയിൽ നിന്നും മാറ്റിയതിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.വി. അൻവർ എംഎൽഎ. ‘‘അജിത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ,പി.വി.അൻവർ,പുത്തൻ വീട്ടിൽ അൻവർ’’ എന്നാണ് ഫെയ്സ്ബുക്ക്
∙ ഇടതുപക്ഷത്തുനിന്ന് തെറ്റിപ്പിരിഞ്ഞ പി.വി.അൻവർ എംഎൽഎ തന്റെ പുതിയ സാമൂഹിക കൂട്ടായ്മയായ ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ)’ ഔദ്യോഗികമായി പ്രഖ്യാപിച്ചു.മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നടക്കം വൻ നയങ്ങളാണ് ഡിഎംകെ പ്രഖ്യാപിച്ചത്. സ്വർണക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണമെന്ന
മലപ്പുറം ∙ മുപ്പത് വെള്ളിക്കാശിന് ജലീൽ സമുദായത്തെ ഒറ്റിക്കൊടുത്തെന്ന് മുസ്ലിം ലീഗ്. കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനം മുസ്ലിം പേരുകാരെന്ന കെ.ടി. ജലീലിന്റെ പ്രസ്താവനക്കെതിരെ ലീഗ് രംഗത്തെത്തിയിരിക്കുന്നത്. പിആർ ഏജൻസി ക്വട്ടേഷൻ ജലീലിനെ ഏൽപ്പിച്ചിരിക്കുകയാണെന്ന് പി.കെ.
Results 1-10 of 464