Activate your premium subscription today
Wednesday, Mar 26, 2025
തിരുവനന്തപുരം∙ കേരളത്തില്‍ കറുപ്പു നിറത്തോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. നിറത്തെ ചൊല്ലി അധിക്ഷേപം നേരിടേണ്ടിവന്നുവെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുരളീധരന്.
തിരുവനന്തപുരം ∙ കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ എംപി. സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് അതിന് അനുമതി നല്കുന്ന ബില്‍ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് എക്സിലൂടെ തരൂരിന്റെ പരിഹാസം.
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിനു മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 4നു തറക്കല്ലിടും. കഴിഞ്ഞദിവസം രാത്രി 11.30 വരെ ട്രഷറി പ്രവർത്തിപ്പിച്ച് അടിയന്തരനടപടികളിലൂടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി.
കൽപറ്റ ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ടൗൺഷിപ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു നഷ്ടപരിഹാരമായ 26 കോടി രൂപ തിങ്കളാഴ്ച രാത്രി തന്നെ കോടതിയിൽ കെട്ടിവച്ചെന്ന് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ. രാത്രി 11 മണി വരെ ട്രഷറി പ്രവർത്തിപ്പിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും കലക്ടർ പറഞ്ഞു. എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് തിങ്കളാഴ്ച കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് രാത്രി വൈകി പണം കെട്ടിവയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
തിരുവനന്തപുരം ∙ വന്യമൃഗങ്ങളോടും പരിസ്ഥിതി വെല്ലുവിളികളോടും മല്ലടിച്ച് വിളയിച്ച ‘കുഞ്ചിപ്പെട്ടി അരി’ മുഖ്യമന്ത്രിക്കു പിണറായി വിജയനു സമ്മാനിച്ച് ഇടുക്കി അടിമാലിയിലെ കട്ടമുടിയിൽ നിന്നുള്ള നീലമ്മ. ഹരിത കേരള മിഷന്റെ പരിസ്ഥിതി സംഗമം ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രിയുടെ ആദരം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് അപ്രതീക്ഷിത സമ്മാനമായി നീലമ്മ അരി കൈമാറിയത്. പ്രളയകാലത്തും മഹാമാരികാലത്തും നെല്ലും ഭക്ഷണവും തന്ന മുഖ്യമന്ത്രിക്കുള്ള നന്ദി പ്രകാശനമാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു നീലമ്മയുടെ സമ്മാനം.
തിരുവനന്തപുരം ∙ ലഹരിവിപത്തിനെ ചെറുക്കാൻ സംസ്ഥാനസർക്കാർ നാടൊന്നാകെ പ്രതിരോധമൊരുക്കും. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ അതിശക്തമായ പ്രചാരണപരിപാടി ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായി വിവിധ വകുപ്പുകൾ ഉൾപ്പെട്ട സമിതി ലഹരിവിരുദ്ധ കർമപദ്ധതിയുടെ രൂപരേഖ തയാറാക്കും. സ്കൂളുകളിലെ ലഹരിവിരുദ്ധ ബോധവൽക്കരണം എൽപി ക്ലാസുകൾ മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
വിവാദങ്ങൾക്കു മറുപടി പറയാനല്ല വരുന്നതെന്നും ബിജെപിയും എൻഡിഎയും സംസാരിക്കുന്നതു കേരളത്തിന്റെ വികസനം മാത്രമായിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ. ‘വിവാദങ്ങളിൽപെടുത്തി ശ്രദ്ധതിരിക്കാമെന്നു കരുതിയാൽ നടക്കില്ല. നെഗറ്റീവ് പൊളിറ്റിക്സ് സംസാരിച്ച് കേരളത്തിന്റെ യഥാർഥ പ്രശ്നങ്ങളിൽനിന്നു തലയൂരുകയാണ് ഇടതുവലതു മുന്നണികൾ’– രാജീവ് ചന്ദ്രശേഖർ ‘മനോരമ’യോടു പറഞ്ഞു.
തിരുവനന്തപുരം ∙ വെടിക്കെട്ടിനു കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ആചാരാനുഷ്ഠാനങ്ങൾക്കു വിഘ്നം വരാതെ തൃശൂർ പൂരം മികച്ച രീതിയിൽ നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഭേദഗതികൾ സംബന്ധിച്ചു ദേവസ്വങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ഇതിനു പരിഹാരം കാണാൻ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് കത്ത് അയച്ചിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിരന്തരം സമ്മർദം ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയിൽ പറഞ്ഞു. കേന്ദ്രം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം∙ മൊബൈൽ ഫോണും ഇന്റർനെറ്റും അമിതമായി ഉപയോഗിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന ഡിജിറ്റൽ അഡിക്ഷൻ കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ 6 നഗരങ്ങളിൽ ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ (ഡി–ഡാഡ്) ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
തിരുവനന്തപുരം ∙ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്. ഏപ്രില്‍, മേയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നൽകാനുള്ള പണം അനായാസം ലഭിക്കും.
Results 1-10 of 8445
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.