Activate your premium subscription today
Saturday, Mar 29, 2025
ചെന്നൈ ∙ സിപിഎം പാർട്ടി കോൺഗ്രസിന് 53 വർഷത്തിനുശേഷം വീണ്ടും ആതിഥേയത്വം വഹിക്കുന്ന മധുരയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഏപ്രിൽ 2 മുതൽ 6 വരെ തമുക്കം മൈതാനത്താണു പരിപാടി. മൂന്നാം തീയതി ‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന സെമിനാറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഒന്നിച്ചു വേദിയിലെത്തും.
തിരുവനന്തപുരം ∙ ഐഎഎസ് ചേരിപ്പോരിൽ സസ്പെൻഷനിലുള്ള കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ.പ്രശാന്തിനെതിരെ അന്വേഷണത്തിനു സർക്കാർ നടപടി തുടങ്ങി. അച്ചടക്ക നടപടിയെടുക്കുന്നതിനു മുന്നോടിയായാണ് അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറി.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത - പകർച്ചവ്യാധി പ്രതിരോധ നടപടികൾ
തിരുവനന്തപുരം∙ പൊതുപരിപാടി നടക്കുന്ന ഹാളിലെ വെളിച്ചം മങ്ങിയതിനെക്കുറിച്ച് പ്രസംഗത്തിനിടെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടാഗോർ തിയറ്ററിൽ ജിടെക് സംഘടിപ്പിക്കുന്ന സ്കിൽ ഫെസ്റ്റിവൽ ‘പെർമ്യൂട്ട് 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐടി രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ച് പ്രസംഗം അവസാനിപ്പിക്കുമ്പോഴാണ് വെളിച്ചത്തെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗത്തിൽനിന്നു കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനു വിവരങ്ങൾ നൽകേണ്ടതില്ലെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കുഴൽനാടൻ സമർപ്പിച്ച അപ്പീൽ മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായർ തള്ളി. വിവരാവകാശ നിയമം സെക്ഷൻ 24(4) പ്രകാരം വിവരങ്ങൾ നൽകാൻ നിരോധനമുള്ളതാണു പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമെന്നു വിലയിരുത്തിയാണ് ഉത്തരവ്.
തിരുവനന്തപുരം ∙ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ നടപ്പാക്കി കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകണമെന്നാവശ്യപ്പെട്ട് രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ പബ്ലിക് സർവീസ് ഇന്റർനാഷനൽ (പിഎസ്ഐ) മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. ഇന്ത്യയിൽ 10 ലക്ഷത്തോളം വരുന്ന ആശാ പ്രവർത്തകർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ പാക്കിസ്ഥാനിൽ സമാനമായ ജോലി ചെയ്യുന്ന വനിതാ ആരോഗ്യ പ്രവർത്തകർക്ക് മിനിമം വേതനം, ലീവ് ആനുകൂല്യങ്ങൾ, പ്രോവിഡന്റ് ഫണ്ട്, വിരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് പിഎസ്ഐ ഏഷ്യ പസിഫിക് റീജനൽ സെക്രട്ടറി കേറ്റ് ലാപ്പിന്റെ കത്തിൽ പറയുന്നു.
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി ആരോപണ കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎല്എയും, പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവും നൽകിയ റിവിഷൻ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്.
വയനാട് ദുരന്തമുണ്ടായി എട്ട് മാസം പിന്നിടുമ്പോൾ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാന വാർത്ത. മലപ്പുറം വളാഞ്ചേരിയിൽ കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതും അടുത്ത അധ്യയനവർഷം മുതൽ ഒന്നാംക്ലാസ്
കൽപറ്റ∙ ജനം ഒപ്പം നിൽക്കുമെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കും. അതാണ് ചൂരൽമല, മുണ്ടക്കൈ പുനരധിവാസം നൽകുന്ന മഹാ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ
കോട്ടയം ∙ എസ്യുസിഐയുടെ ട്രേഡ് യൂണിയൻ നടത്തുന്ന ആശാ സമരത്തെ ഐഎൻടിയുസി പിന്തുണയ്ക്കില്ലെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ. തൊഴിലാളി സംഘടനകളോട് ആരോടും യാതൊന്നും ആലോചിക്കാതെയാണ് ഈ സമരം അവർ നടത്തുന്നത്. ഓണറേറിയം വർധിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ ആശമാരെ
Results 1-10 of 8460
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.