Activate your premium subscription today
മുൻപും ഇന്ത്യയിൽ സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടുണ്ടെന്നും എന്നാൽ, അതൊന്നും പുറത്തു പറയാറില്ലെന്നും മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. ഹോർത്തൂസിൽ ‘പ്രണബ് മൈ ഫാദർ’ എന്ന സെഷനിൽ നന്ദിനി രാംനാഥുമായി നടത്തിയ സംഭാഷണത്തിലാണ് ശർമിഷ്ഠ ഇതു വ്യക്തമാക്കിയത്. അതിർത്തി മറികടക്കുന്നതു പരസ്യമായി പറയേണ്ട കാര്യമാണോ? പുതിയ എൻഡിഎ സർക്കാർ വന്ന ശേഷമാണ് അതെല്ലാം പരസ്യമാക്കിത്തുടങ്ങിയത്.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഒരു ഘട്ടത്തിൽ രാഷ്ട്രീയം വിടാൻ പോലും ആഗ്രഹിച്ചിരുന്നെന്ന് മകൾ ശർമിഷ്ഠ. മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ അവസാന ദിനം ‘പ്രണബ് മൈ ഫാദർ’ എന്ന സെഷനിൽ പ്രണബ് മുഖർജിയുടെ ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു അവർ.
കൊച്ചി∙ 2008ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ വിശ്വാസ വോട്ടെടുപ്പിൽ തനിക്ക് 25 കോടി രൂപ വാഗ്ദാനം ലഭിച്ചത് കാര്യമായി എടുക്കാത്തിനാൽ പാർട്ടിയെയോ മുന്നണിയെയോ അറിയിച്ചില്ലെന്നു മുൻ എംപി സെബാസ്റ്റ്യൻ പോൾ.
രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് പുണെ യേർവാഡ ജയിലിൽനിന്നും സഹോദരിമാരായ രണ്ട് സ്ത്രീകള്‍ സമർപ്പിച്ച ദയാഹർജി പ്രണബ് മുഖർജി പരിഗണിച്ചത്. വധശിക്ഷയ്ക്ക് മേൽക്കോടതി വിധിച്ചവർക്ക് തൂക്കുകയറിൽനിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയാണ് ദയാഹർജി. രാഷ്ട്രപതിയുടെ തീരുമാനത്തിന് ജീവന്റെ വില. ഇവിടെ പ്രത്യേകത അത് രണ്ട് ജീവനുകളായിരുന്നു എന്നത് മാത്രമായിരുന്നില്ല. പകരം സ്വതന്ത്ര ഇന്ത്യയിൽ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ ദയാഹർജി എന്നതായിരുന്നു. (സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നത് 1955 ജനുവരി മൂന്നിന് തിഹാർ ജയിലിലാണ്. മൂന്നു പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതിനായിരുന്നു രത്തൻ ബായി ജെയിനിന് അന്ന് വധശിക്ഷ നൽകിയത്). തീർച്ചയായും ഇതെല്ലാം അന്ന് രാഷ്ട്രപതി ചിന്തിച്ചിരിക്കണം. ഒടുവിൽ പ്രണബിന്റെ തീരുമാനം വന്നു; മാധ്യമങ്ങളിൽ സഹോദരിമാരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയെന്ന വാർത്തയും. കുട്ടികളുടെ പ്രത്യേകിച്ച് പെൺമക്കളുടെ എല്ലാമെല്ലാം അവരുടെ അമ്മയായിരിക്കും. നല്ലതും ചീത്തയുമായ കാര്യങ്ങളിൽ മക്കളെ ഉപദേശിച്ചും ശകാരിച്ചും അമ്മ നേർവഴികാട്ടും. എന്നാൽ അഞ്ജനാബായി മക്കളായ രേണുകയേയും സീമയേയും പഠിപ്പിച്ചത് നല്ല പാഠങ്ങളായിരുന്നില്ല. അഞ്ജനയുടെ ശിക്ഷണത്തിൽ പെൺമക്കള് വഴിതെറ്റി എത്തിയതോ തൂക്കുമരത്തിന്റെ ചുവട്ടിലും. 1990 മുതൽ ആറ് വർഷക്കാലം ഇന്ത്യയെ, പ്രത്യേകിച്ച് മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തിയ മൂന്ന് സ്ത്രീകളുടെ ക്രൂരത... കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ചൂണ്ടയിലെ ഇരകൾ പോലെ ഉപയോഗിച്ച്, കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മയുടെയും രണ്ട് പെൺമക്കളുടെയും പേടിപ്പെടുത്തുന്ന കഥ കൂടിയാണത്.
ന്യൂഡല്‍ഹി∙ കേജ്രിവാള് അനുഭവിക്കുന്നതു കര്‍മഫലമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ഷര്‍മിഷ്ഠ മുഖര്‍ജി. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്തിനെതിരെ മുന്‍പ് അടിസ്ഥാനരഹിതമായ, നിരുത്തരവാദപരമായ ആരോപണങ്ങള്‍
പാർട്ടി മാധ്യമവിഭാഗത്തിലും മഹിളാ കോൺഗ്രസിലും ഒടുവിൽ വക്താവായുമെല്ലാം ‘പരീക്ഷിക്കപ്പെട്ട’ ഒരാൾ. കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മുൻ രാഷ്ട്രപതിയുമായ പ്രണബ് കുമാർ മുഖർജിയുടെ മകൾ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2021ൽ, തന്റെ 56–ാം വയസ്സിൽ സജീവ രാഷ്ട്രീയം വിട്ടെന്നു പ്രഖ്യാപിക്കുകയായിരുന്നു അവർ. ഇപ്പോൾ രണ്ടു വർഷത്തിനു ശേഷം അവരെഴുതിയ ‘പ്രണബ്: മൈ ഫാദർ’ എന്ന പുസ്തകം അതിലെ കോൺഗ്രസ് വിമർശനം കൊണ്ടും പ്രണബിന്റെ ഡയറിക്കുറിപ്പുകൾ കൊണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. ഗാന്ധി കുടുംബത്തോടു പ്രണബ് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലാത്ത നീരസം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് പുസ്തകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. അതേസമയം, അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കിൽ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി പ്രകടിപ്പിച്ച ആത്മസമർപ്പണത്തെ അഭിനന്ദിക്കുമായിരുന്നുവെന്ന പ്രത്യാശയുമുണ്ട്. നരേന്ദ്ര മോദിയുമായുള്ള പ്രണബിന്റെ അടുപ്പത്തെക്കുറിച്ചും പുസ്തകത്തിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശർമിഷ്ഠ പുതിയ രാഷ്ട്രീയ വഴികൾ തേടുകയാണോ എന്ന ചോദ്യവും വായനക്കാരനു മുന്നിൽ പുസ്തകം ഉയർത്തുന്നുണ്ട്. അതിനു വളമേകുന്ന പരാമർശങ്ങളിലൂടെയാണ് പിതാവിനെക്കുറിച്ചുള്ള രാഷ്ട്രീയ പുസ്തകം അവർ പൂർത്തിയാക്കുന്നതും. പുസ്തകത്തിൽ എന്താണു പറയുന്നത്? അതിലെ രാഷ്ട്രീയ പരാമർശങ്ങൾ എന്തെല്ലാമാണ്?
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ രാഷട്രപതി പ്രണബ് മുഖർജിയെ സന്ദർശിക്കുമ്പോഴെല്ലാം കാൽ തൊട്ടുവന്ദിക്കാറുണ്ടായിരുന്നുവെന്നു പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജി. ദേശീയ മാധ്യമത്തോടാണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്.
ന്യൂഡൽഹി ∙ യുപിഎ സർക്കാരിനെ താഴെയിറക്കി 2014 ൽ നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തിലെത്തിച്ച പല കാരണങ്ങളിൽ ‘അവസാനത്തെ ആണി’ രാഹുൽ ഗാന്ധി പാർട്ടിക്കുള്ളിൽ ഉയർത്തിയ കലാപമാണെന്നു പ്രണബ് മുഖർജി പറഞ്ഞിട്ടുള്ളതായി മകൾ ശർമിഷ്ഠ മുഖർജി വെളിപ്പെടുത്തി. മുൻ രാഷ്ട്രപതിയെപ്പറ്റിയുള്ള ‘പ്രണബ്: മൈ ഫാദർ’ എന്ന പുസ്തകത്തിലാണ് ശർമിഷ്ഠയുടെ വെളിപ്പെടുത്തൽ.
ന്യൂഡൽഹി ∙ 2004ൽ വൻഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് പൊതുതിരഞ്ഞെടുപ്പ് വിജയിച്ചത്. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നെങ്കിലും അവർ പിന്മാറിയത് പാർട്ടി നേതാക്കളേക്കപ്പോലും അമ്പരപ്പിച്ചു. ഇതോടെ ആരാകും പ്രധാനമന്ത്രി എന്ന കാര്യത്തിൽ രാജ്യത്ത് വലിയ ചർച്ചകളുയർന്നു. മൻമോഹൻ
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനം ടിവിയില്‍ കാണുമ്പോഴാണ് അതേക്കുറിച്ച് അറിയുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുസ്തകത്തിൽ പരാമർശം. ചൊവ്വാഴ്ച പ്രകാശനം ചെയ്ത് ‘ദ് പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന ഓർമക്കുറിപ്പിന്റെ....Pranab Mukherjee, Narendra Modi
Results 1-10 of 51