Activate your premium subscription today
Saturday, Mar 29, 2025
ഗ്രൂപ്പുകൾക്കൊപ്പം നിന്ന് പക്ഷം പിടിച്ചാൽ പുറത്താക്കുമെന്ന് ഡിസിസി പ്രസിഡന്റുമാർക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. പക്ഷം പിടിക്കാതെ പ്രവർത്തിച്ചാൽ നിങ്ങൾക്കൊപ്പം എഐസിസി ഉണ്ടാകുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എഐസിസി ഡൽഹിയിൽ വിളിച്ചുചേർത്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റുമാരുടെ യോഗത്തിലാണ് രാഹുലിന്റ പരാമർശം.
കൽപറ്റ ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമിക്കാൻ സർക്കാർ സ്ഥലം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ. എന്നാൽ ടൗൺഷിപ്പിന്റെ കൂടെ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങളായിരുന്നു ഇന്ന് മനോരമ ഓൺലൈൻ സന്ദർശിച്ച ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്നത്. മുൻപ് സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് ഇപ്പോൾ അതിന് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടി ശശി തരൂർ നടത്തിയ പരാമർശം,
ലോക്സഭാ സ്പീക്കർ ഓം ബിർല പാർലമെന്റിൽ സംസാരിക്കാൻ അവസരം നിഷേധിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭാ നടപടികൾ ജനാധിപത്യവിരുദ്ധമായ രീതിയിലാണ് നടക്കുന്നതെന്നും പ്രധാന വിഷയങ്ങൾ ഉന്നയിക്കാനുള്ള തന്റെ ആവർത്തിച്ചുള്ള അഭ്യർഥനകൾ അവഗണിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ന്യൂഡൽഹി ∙ വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണനിയന്ത്രണം ആര്‍എസ്എസിന്റെ കൈകളിലെത്തിയാല്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളിലെ വിദ്യാര്‍ഥി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ റെയ്സിന ഡയലോഗിന്മേൽ എന്തിനാണ് വിവാദമെന്ന് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. റഷ്യ– യുക്രെയ്ൻ വിഷയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് 2023ൽ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്വഭാവങ്ങൾ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതലേയുള്ളതാണു രണ്ടും തമ്മിലുള്ള താരതമ്യം. രാഷ്ട്രീയക്കാരെ അവരുടെ നല്ലകാലത്ത് സിംഹം, കടുവ, ചീറ്റപ്പുലി തുടങ്ങിയവയുമായി ഉപമിക്കുന്നതു ശൗര്യത്തിന്റെ പേരിലാണ്. മൃഗനാമങ്ങൾക്കൊപ്പം ‘പല്ലു കൊഴിഞ്ഞ’ എന്നു ചേർത്തുപറയുന്നത് രാഷ്ട്രീയക്കാർ വളരെ സീനിയറാകുമ്പോഴും തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോഴുമാണ്. തൊലിക്കട്ടിയുടെ പേരിൽ കാണ്ടാമൃഗത്തോടും തരംപോലെയുള്ള നിലപാടുമാറ്റങ്ങളുടെ പേരിൽ ഓന്തിനോടും ഉപമിക്കുന്നു. ഇങ്ങനെയൊക്കെ മനുഷ്യലോകത്തു സംഭവിക്കുന്നെന്ന് അറിയാത്തതിനാൽ പ്രയോഗങ്ങൾ അപകീർത്തികരമെന്നു മൃഗങ്ങൾ പരാതിപ്പെടുന്നില്ല. ഏതാനും വർഷം മുൻപ് ഒഡീഷയിലെ കോൺഗ്രസ് നേതാവ് നിരഞ്ജൻ പട്നായിക് പാർട്ടിയിലെ ചിലരെ വിളിച്ചത് എലിയെന്നാണ്. സാധാരണമല്ലാത്ത താരതമ്യം. ആരുടെയും പേരു പറയാതെയായിരുന്നു നിരഞ്ജന്റെ എലിവിളി. എന്നാൽ, രാഷ്ട്രീയത്തെ പണമുണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്നവർ പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുകയാണെന്നും പാർട്ടി ആശയങ്ങളോടും ജനത്തോടും കൂറില്ലാത്ത അവരെ പുറത്താക്കി പുര വൃത്തിയാക്കണമെന്നും നിരഞ്ജൻ വിശദീകരിച്ചപ്പോൾ അതു തന്നെ ഉദ്ദേശിച്ചു മാത്രമാണല്ലോ എന്നു പലർക്കും തോന്നി.
ബെംഗളൂരു ∙ മുസ്ലിം കരാറുകാർക്കു ടെൻഡറുകളിൽ നാല് ശതമാനം സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്ലിം കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനം. സംസ്ഥാന ബജറ്റിൽ വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി രണ്ട് ബിയിൽ ഉൾപ്പെട്ട മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ന്യൂഡൽഹി∙ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് ലോക്സഭയിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 2 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേ നമ്പറിലുള്ള വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയ സംഭവം തൃണമൂൽ കോൺഗ്രസ് സഭയിൽ ഉന്നയിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി ഈ ആവശ്യം മുന്നോട്ടുവച്ചത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ക്രമക്കേട് സംബന്ധിച്ച് താൻ വാർത്താസമ്മേളനം നടത്തിയിട്ട് ഒരു മാസം കഴിഞ്ഞു.
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവായിരിക്കുകയും ബിജെപിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കിയുള്ള ശുദ്ധീകരണമാണ് ഗുജറാത്തിൽ തന്റെ അടിയന്തര ലക്ഷ്യമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ബിജെപിയുടെ ബി ടീമിനെയല്ല ജനങ്ങൾക്കു വേണ്ടത്. സംസ്ഥാനത്തു കോൺഗ്രസിനു രക്ഷപ്പെടണമെങ്കിൽ പത്തുനാൽപതു നേതാക്കളെ പുറത്താക്കാതെ രക്ഷയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഗുജറാത്തിൽ, ബ്ലോക്ക്, ഡിസിസി, രാഷ്ട്രീയകാര്യ സമിതി എന്നീ തട്ടുകളിലുള്ള നേതാക്കളുമായി മാരത്തൺ ചർച്ച നടത്തിയ ശേഷമാണു പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ രാഹുലിന്റെ അസാധാരണ പ്രഖ്യാപനം.
Results 1-10 of 3309
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.