Activate your premium subscription today
Saturday, Mar 22, 2025
തിരുവനന്തപുരം∙ ആറുമാസം പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെടുന്നതോടെ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ പാർട്ടി സമ്മേളനങ്ങളിൽ നിന്നു പൂർണമായും പുറത്താകും. സംസ്ഥാന സമ്മേളനത്തിലോ പാർട്ടി കോൺഗ്രസിലോ ക്ഷണിതാവായി പങ്കെടുക്കാനുള്ള വഴിയും ഇതോടെ അടഞ്ഞു. സസ്പെൻഷനിലൂടെ സിപിഐ നേതൃത്വം ഉദ്ദേശിച്ചതും അതു തന്നെയാണെന്ന പ്രചാരണം പാർട്ടിക്കകത്ത് ശക്തമാണ്.
വൻ ജലപാതങ്ങളെയും മഞ്ഞുമലകളെയും ചിറ്റരുവികളെയും നീർച്ചാലുകളെയും ഒരുപോലെ നെഞ്ചിലേറ്റിയ മഹാനദിയായിരുന്നു ഇന്ത്യൻ ദേശീയപ്രസ്ഥാനം. ചർക്കയും ഉപ്പും പദയാത്രകളും പിക്കറ്റിങ്ങും നൃത്തവും നാടകവും യക്ഷഗാനവും മാത്രമല്ല, അമ്പും വില്ലും വാളും പരിചയും തോക്കും ബോംബും പീരങ്കിയും വരെ ഒരേ ലക്ഷ്യത്തോടെ അതിൽ പങ്കാളികളായി. ആശയങ്ങളുടെയും ആയുധങ്ങളുടെയും ഈ മഹാപ്രവാഹത്തിൽ ചെറുവഞ്ചികളും ചങ്ങാടങ്ങളുമായി ഒറ്റയ്ക്കു തുഴയാനിറങ്ങിയ ചില മനുഷ്യരും ഉണ്ടായിരുന്നു. ഈ പോരാളികളിൽ പലരും പിന്നീട് പാടേ വിസ്മൃതരായി.
ഭോപാൽ / ഭുവനേശ്വർ ∙ അഴിമതിക്കു മുന്നിൽ ഉറങ്ങുന്ന സർക്കാരിനെ വിളിച്ചുണർത്താൻ കുംഭകർണൻ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിളിച്ചുപറയാൻ വിസിലൂതൽ. പ്രതിപക്ഷമായ കോൺഗ്രസ് ആണ് മധ്യപ്രദേശിലും ഒഡീഷയിലും പുതുമയുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.
കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെ പൂർണമായി തള്ളാതെ കെ.മുരളീധരൻ. തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. ‘‘യുക്രെയ്നിലേക്ക് റഷ്യ അതിക്രമിച്ചു കയറിയത് തെറ്റായിപ്പോയെന്ന് പാർട്ടിലൈൻ അനുസരിച്ച് ലോക്സഭയിൽ പ്രസംഗിച്ചയാളാണ് തരൂർ. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന സമീപനം പ്രധാനമന്ത്രി സ്വീകരിച്ചു എന്നായിരിക്കാം തരൂർ ഉദ്ദേശിച്ചത്. അല്ലാതെ അതൊരു മോദി സ്തുതിയാണെന്ന് പറയേണ്ടതില്ല.
ന്യൂഡൽഹി ∙ തൊഴിലുറപ്പു പദ്ധതിയെ പടിപടിയായി ബിജെപി സർക്കാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിൽ ആരോപിച്ചു. പദ്ധതി വഴി നൽകുന്ന മിനിമം വേതനം രാജ്യത്താകെ 400 രൂപയാക്കണമെന്നും തൊഴിലുറപ്പു ദിനങ്ങൾ പ്രതിവർഷം 100 ൽ നിന്ന് 250 ആക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
മൃഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്വഭാവങ്ങൾ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതലേയുള്ളതാണു രണ്ടും തമ്മിലുള്ള താരതമ്യം. രാഷ്ട്രീയക്കാരെ അവരുടെ നല്ലകാലത്ത് സിംഹം, കടുവ, ചീറ്റപ്പുലി തുടങ്ങിയവയുമായി ഉപമിക്കുന്നതു ശൗര്യത്തിന്റെ പേരിലാണ്. മൃഗനാമങ്ങൾക്കൊപ്പം ‘പല്ലു കൊഴിഞ്ഞ’ എന്നു ചേർത്തുപറയുന്നത് രാഷ്ട്രീയക്കാർ വളരെ സീനിയറാകുമ്പോഴും തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോഴുമാണ്. തൊലിക്കട്ടിയുടെ പേരിൽ കാണ്ടാമൃഗത്തോടും തരംപോലെയുള്ള നിലപാടുമാറ്റങ്ങളുടെ പേരിൽ ഓന്തിനോടും ഉപമിക്കുന്നു. ഇങ്ങനെയൊക്കെ മനുഷ്യലോകത്തു സംഭവിക്കുന്നെന്ന് അറിയാത്തതിനാൽ പ്രയോഗങ്ങൾ അപകീർത്തികരമെന്നു മൃഗങ്ങൾ പരാതിപ്പെടുന്നില്ല. ഏതാനും വർഷം മുൻപ് ഒഡീഷയിലെ കോൺഗ്രസ് നേതാവ് നിരഞ്ജൻ പട്നായിക് പാർട്ടിയിലെ ചിലരെ വിളിച്ചത് എലിയെന്നാണ്. സാധാരണമല്ലാത്ത താരതമ്യം. ആരുടെയും പേരു പറയാതെയായിരുന്നു നിരഞ്ജന്റെ എലിവിളി. എന്നാൽ, രാഷ്ട്രീയത്തെ പണമുണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്നവർ പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുകയാണെന്നും പാർട്ടി ആശയങ്ങളോടും ജനത്തോടും കൂറില്ലാത്ത അവരെ പുറത്താക്കി പുര വൃത്തിയാക്കണമെന്നും നിരഞ്ജൻ വിശദീകരിച്ചപ്പോൾ അതു തന്നെ ഉദ്ദേശിച്ചു മാത്രമാണല്ലോ എന്നു പലർക്കും തോന്നി.
തിരുവനന്തപുരം ∙ വാർഡ് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കാത്ത ഡിസിസി അധ്യക്ഷന്മാർക്ക് കെപിസിസി ഭാരവാഹി യോഗത്തിൽ താക്കീത്. എത്രയും വേഗം വാർഡ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് ആറു ഡിസിസികളോട് നേതൃത്വം ആവശ്യപ്പെട്ടു. വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലാ അധ്യക്ഷന്മാർക്കാണ് പാർട്ടി നിർദേശം. വാര്ഡ് കമ്മിറ്റികളുടെ രൂപീകരണം 80 ശതമാനം പൂര്ത്തിയാക്കിയെന്നാണ് കെപിസിസി റിപ്പോർട്ട്.
ന്യൂഡൽഹി ∙ അടുത്ത 8,9 തീയതികളിൽ കോൺഗ്രസ് എഐസിസി സമ്മേളനം വിളിച്ചിരിക്കെ, പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള എഐസിസി ഭാരവാഹികളുടെയും യോഗം 18ന് ഡൽഹിയിയിൽ നടക്കും. ഫെബ്രുവരി 19നു സമാന യോഗം ചേർന്ന് ഒരു മാസം പൂർത്തിയാകും മുൻപാണ് വീണ്ടും ഭാരവാഹികളെ ഡൽഹിക്കു വിളിപ്പിച്ചത്. ഡിസിസി അധ്യക്ഷന്മാരെ പങ്കെടുപ്പിച്ചുള്ള സമ്മേളനത്തിനും പാർട്ടി തയാറെടുക്കുന്നുണ്ട്.
ബെംഗളൂരു ∙ മുസ്ലിം കരാറുകാർക്കു ടെൻഡറുകളിൽ നാല് ശതമാനം സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്ലിം കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനം. സംസ്ഥാന ബജറ്റിൽ വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി രണ്ട് ബിയിൽ ഉൾപ്പെട്ട മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഗുവാഹത്തി∙ അസമിൽ കോൺഗ്രസ് ഭരണകാലത്ത് താൻ മർദനത്തിന് ഇരയായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴു ദിവസം ജയിൽവാസം അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഡെറാഗണിലെ ലചിത് ബർഫുക്കൻ പൊലീസ് അക്കാദമി ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഹിതേശ്വർ സൈക്കിയ അസം മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുഭവം അമിത് ഷാ പങ്കുവച്ചത്.
Results 1-10 of 7710
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.