Activate your premium subscription today
Tuesday, Apr 15, 2025
പട്ന ∙ ബിഹാറിലെ ഇഫ്താർ രാഷ്ട്രീയത്തിൽ ആർജെഡിക്കു തിരിച്ചടി. ആർജെഡി മുതിർന്ന നേതാവ് അബ്ദുൽ ബാരി സിദ്ദിഖിയുടെ ഇഫ്താർ വിരുന്നിൽ സഖ്യകക്ഷികളായ കോൺഗ്രസിന്റെയും വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെയും (വിഐപി) നേതാക്കൾ വിട്ടു നിന്നു. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ വിരുന്ന് എൻഡിഎ ഘടകകക്ഷി നേതാക്കളുടെയെല്ലാം പങ്കാളിത്തത്താൽ വിജയമായി.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാലു മണിക്കൂറോളം ചോദ്യം ചെയ്തു. പട്നയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണു ലാലു ചോദ്യം ചെയ്യലിനു ഹാജരായത്.
പട്ന∙ ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കിൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുമെന്നും തേജ് പ്രതാപ് ഭീഷണിപ്പെടുത്തി. തുടർന്ന് തേജ് പ്രതാപിന്റെ നിർദേശത്തിൽ പൊലീസുകാരൻ തേജ് പ്രതാപിന്റെ പട്നയിൽ വസതിയിൽ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച പാർട്ടി പ്രവർത്തകർക്കൊപ്പം തന്റെ വസതിയിലാണ് തേജ് പ്രതാപ് ഹോളി ആഘോഷിച്ചത്.
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല അനുവദിക്കുന്നതില്‍ ഇടതുമുന്നണി യോഗത്തില്‍ എതിര്‍പ്പ് അറിയിച്ച സിപിഐയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. മദ്യനിര്‍മാണ ശാലയുമായി മുന്നോട്ടു പോകുമെന്നു സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് സിപിഐ എതിര്‍പ്പ് അറിയിച്ചത്.
പട്ന ∙ മഹാകുംഭമേള അർഥശൂന്യമാണെന്ന് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ അപകടത്തിൽ 18 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. ‘‘തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചത് വളരെ അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണ്.
തിരുവനന്തപുരം ∙ സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ എല്‍ഡിഎഫിനുള്ളില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നുവെന്ന് ആര്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കണമെന്ന നിര്‍ദേശം സിപിഎമ്മാണു മുന്നോട്ടുവച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി അന്തരിച്ച കാനം രാജേന്ദ്രന് ഉള്‍പ്പെടെ ഇതിനെ യോഗത്തില്‍ അനുകൂലിക്കുകയായിരുന്നു. ഏതാണ്ട് 20 മിനിറ്റോളം സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്ത് യോഗത്തില്‍ താന്‍ സംസാരിച്ചിരുന്നു. സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് അണ്‍എയ്ഡഡ് സ്കൂളുകള്‍ വന്നപ്പോള്‍ എയ്ഡഡ് മേഖല തകര്‍ച്ച നേരിട്ടതിനു സമാന അവസ്ഥ സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലും ഉണ്ടാകും.
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ അടിയന്തരമായി മുന്നണി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ആർജെഡി ഇടതുമുന്നണിക്ക് കത്ത് നൽകി. മുന്നണി യോഗം ഉടൻ ചേരാമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ എൽജെഡിയെ അറിയിച്ചു. സിപിഎം ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് യോഗം നടക്കാത്തതെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് യോഗ തീയതി തീരുമാനിക്കുമെന്നും ടി.പി.രാമകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. യോഗം ചേരുമ്പോൾ ബ്രൂവറി വിഷയത്തിലെ എതിർപ്പ് സിപിഐയും ആർജെഡിയും ശക്തമായി ഉന്നയിച്ചേക്കും.
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തെളിവു സഹിതം ഉയർത്തുന്ന ആരോപണങ്ങൾക്കൊപ്പം എൽഡിഎഫിലെ ഘടകകക്ഷികളും എതിർപ്പ് പരസ്യമാക്കിയതോടെ സിപിഎം ഒറ്റപ്പെടലിന്റെ പ്രതിരോധത്തിൽ.
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയ സർക്കാർ നടപടിയിൽ നിലപാട് കടുപ്പിച്ച് ആർജെഡി. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുംവരെ പ്ലാന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആർജെഡി നേതൃയോഗം ആവശ്യപ്പെട്ടു. എത്രയും വേഗം മുന്നണി യോഗം വിളിച്ചുചേർക്കാൻ കൺവീനർ ടി.പി. രാമകൃഷ്ണനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയില്‍ സ്വകാര്യ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ സിപിഐക്കു പിന്നാലെ ശക്തമായ എതിര്‍പ്പുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ ആര്‍ജെഡിയും രംഗത്ത്. മദ്യനയം അനുസരിച്ചാണ് പുതിയ ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നാണ് പറയുന്നതെന്നും ഇത് ഇടതുമുന്നണിയില്‍ ചര്‍ച്ച
Results 1-10 of 380
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.