Activate your premium subscription today
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയെന്ന ഗ്രാമത്തിലെ തെക്കെ വാഴവളപ്പ് എന്ന വീട്ടിൽ 1964 ജൂൺ 27 ന് ആണു ഞാൻ ജനിച്ചത്. അമ്മ ലക്ഷ്മിയുടെ വീടായിരുന്നു അത്. അച്ഛൻ പൈതൽ തുണിക്കച്ചവടക്കാരനായിരുന്നു. കോഴിക്കോട്ടു പോയി തുണി വാങ്ങിക്കൊണ്ടു വന്നു വിൽക്കും. സ്വന്തമായി ഒന്നു രണ്ടു തറികൾ വാങ്ങി,
കൊച്ചി ∙ ‘‘ഹർഡിൽസ് ചെയ്യുന്നവർ ഹോപ്പും സ്റ്റെപ്പും കൃത്യമായി പ്രാക്ടീസ് ചെയ്യണം. 110 മീറ്റർ ഹർഡിൽസാണ് ചെയ്യുന്നതെങ്കിലും 400 മീറ്റർ ഹർഡിൽസും പ്രാക്ടീസ് ചെയ്യണം ’’– എംഡി.വൽസമ്മ ‘‘ദയവായി രാത്രി 10 മണിക്കു നിങ്ങൾ ഉറങ്ങണം. അതിനുശേഷം മൊബൈൽ കാഴ്ച വേണ്ട. രാവിലെ ഉറങ്ങാത്ത കുട്ടികളുടെ പൾസ് കൃത്യമായി അറിയാനാകും ’’– മേഴ്സി കുട്ടൻ.
സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്ന് അത്ലറ്റിക്സിനു തുടക്കമാകുന്നു. ജനകീയതകൊണ്ടും നടത്തിപ്പുകൊണ്ടും ഒളിംപിക്സ് മാതൃകയിലുള്ള കായികമേള. ഇതു കാണുമ്പോൾ എന്റെ നോട്ടം 2036 ഒളിംപിക്സിലേക്കാണ്. അതിനു വേദിയാകാൻ ഇന്ത്യ ശ്രമം തുടങ്ങിക്കഴിഞ്ഞു. ശരിയായ ദിശയിൽ മുന്നേറിയാൽ ഈ സ്കൂൾ മേളയിൽനിന്നുള്ള താരങ്ങളാകും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒളിംപിക്സിൽ മത്സരിക്കുക!
പാരിസ് ∙ ലിംഗനീതി വിവാദത്തെത്തുടർന്ന് രാജ്യാന്തര തലത്തിൽ വിദ്വേഷ പ്രചാരണത്തിന് ഇരയാവുകയും ഒടുവിൽ പാരിസ് ഒളിംപിക്സിൽ സ്വർണമെഡൽ സ്വന്തമാക്കുകയും ചെയ്ത അൽജീരിയൻ വനിതാ ബോക്സർ ഇമാൻ ഖലീഫിന്റെ മെഡൽ തിരിച്ചുവാങ്ങണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഹർഭജൻ സിങ്. ഇമാൻ ഖലീഫ്
ന്യൂഡൽഹി ∙ 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള താൽപര്യം ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) ഫ്യൂച്ചർ ഹോസ്റ്റ് കമ്മിഷനു (എഫ്എച്ച്സി) കഴിഞ്ഞ മാസം ഒന്നിനു കത്ത് ഔദ്യോഗികമായി കൈമാറിയെന്നാണു വിവരം. ഗുജറാത്തിലെ അഹമ്മദാബാദിനെ വേദിയാക്കാനുള്ള തരത്തിലാണ് ആലോചനകൾ.
ന്യൂഡൽഹി∙ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം. ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ഒക്ടോബർ 25ന് ചേരുന്ന ഐഒഎ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുമെന്നാണ് വിവരം. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ചർച്ച ചെയ്യും.
ന്യൂഡൽഹി ∙ റിലയൻസ് ഇന്ത്യ ലിമിറ്റഡുമായുണ്ടാക്കിയ സ്പോൺസർഷിപ് കരാറിലൂടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനു(ഐഒഎ) 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോർട്ട് ഐഒഎ: പ്രസിഡന്റ് പി.ടി. ഉഷ തള്ളി.
ന്യൂഡൽഹി ∙ 2016 റിയോ ഒളിംപിക്സിൽ നാലാം സ്ഥാനം നേടി രാജ്യത്തിന്റെ കായികചരിത്രത്തിൽ ഇടംപിടിച്ച ജിംനാസ്റ്റിക്സ് താരം ദീപ കർമാകർ വിരമിച്ചു. ജിംനാസ്റ്റിക്സിലെ ഏറ്റവും പ്രയാസമേറിയ പ്രൊഡുനോവ വോൾട്ട് വിജയകരമായി അവതരിപ്പിച്ച് കായികലോകത്ത് ശ്രദ്ധേയയായ ദീപയുടെ വിരമിക്കൽ 31–ാം വയസ്സിലാണ്. ‘‘ഓർമ വച്ച കാലം മുതൽ ജിംനാസ്റ്റിക്സ് എന്റെ ജീവിതത്തിലുണ്ട്. നന്നായി ആലോചിച്ചതിനു ശേഷമാണ് ഈ വിരമിക്കൽ. അനായാസമായിരുന്നില്ല ഈ തീരുമാനം. പക്ഷേ ഇതു തന്നെയാണ് ശരിയായ സമയം..’’– ദീപ പറഞ്ഞു.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സ് പൂർത്തിയായി ഒരു മാസം കഴിഞ്ഞിട്ടും മെഡൽ ജേതാക്കൾക്ക് ആദരമൊരുക്കാതെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ). ഐഒഎ ഭരണസമിതിയിലെ അംഗങ്ങൾക്ക് ഇതിൽ താൽപര്യമില്ലാത്തത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും ഫിനാൻസ് കമ്മിറ്റി ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ ആരോപിച്ചു. ഭരണസമിതിയിലെ മറ്റ് അംഗങ്ങളുമായുള്ള ഭിന്നത തുടരുന്നതിനിടെയാണ് ഉഷയുടെ പുതിയ ആരോപണം.
ന്യൂഡൽഹി ∙ ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബെയെ ഇടക്കാല സിഇഒയായി നിയമിച്ച് എതിർപക്ഷം രംഗത്തെത്തിയതോടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ (ഐഒഎ) പോര് രൂക്ഷമാകുന്നു. രംഘുറാം അയ്യരെ സിഇഒ ആയി നിയമിച്ച തീരുമാനത്തിന് വ്യാഴാഴ്ച നടന്ന യോഗത്തിൽ പ്രസിഡന്റ് പി.ടി.ഉഷ ഭരണസമിതിയുടെ അംഗീകാരം തേടിയിരുന്നു. എന്നാൽ സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ ഉൾപ്പെടെയുള്ള 12 അംഗങ്ങൾ ഇതിനെ ശക്തമായി എതിർത്തതോടെ അര മണിക്കൂറിനുള്ളിൽ യോഗം അലസിപ്പിരിഞ്ഞു. ഇതിനു പിന്നാലെയാണ് സമാന്തര യോഗം ചേർന്ന എതിർപക്ഷം ഐഒഎ ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബെയെ ഇടക്കാല സിഇഒയായി നിയമിച്ചത്. എന്നാൽ ഈ നിയമത്തിന് അംഗീകാരമില്ലെന്നു വ്യക്തമാക്കി ഉഷ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കും ഐഒഎ അംഗങ്ങൾക്കും ഇ–മെയിൽ സന്ദേശം അയച്ചിട്ടുണ്ട്.
Results 1-10 of 199