Activate your premium subscription today
Friday, Mar 28, 2025
ചെന്നൈ ∙ രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പാമ്പൻ പാലം രാമനവമി ദിനമായ ഏപ്രിൽ 6നു പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞെത്തുന്ന പ്രധാനമന്ത്രി, രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ പൂജകളിൽ പങ്കെടുക്കും. തുടർന്ന് രാമേശ്വരം ആലയം മൈതാനത്ത് ഉച്ചയ്ക്ക് 12.45നാണ് ചടങ്ങ്. ഇതിനൊപ്പം ചെന്നൈയിലെ പുതിയ എസി സബേർബൻ സർവീസ് അടക്കമുള്ള മറ്റു ചില റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇക്കഴിഞ്ഞ തമിഴ്നാടിന്റെ സംസ്ഥാന ബജറ്റില്‍ നിര്‍ണായകമായ ഒരു പ്രഖ്യാപനമുണ്ടായി. രാമേശ്വരത്ത് വിമാനത്താവളം നിര്‍മിക്കുമെന്നതായിരുന്നു അത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സഞ്ചാരികളെ രാമേശ്വരത്തിലേക്കും സമീപത്തെ പ്രദേശങ്ങളിലേക്കും ആകര്‍ഷിക്കാന്‍ പുതിയ വിമാനത്താവളം പദ്ധതിക്ക് സാധിച്ചേക്കും.
വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിനു പിന്നാലെ രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മില്ലിമീറ്റർ മഴയാണ് പെയ്തത്. പത്ത് മണിക്കൂറിൽ 411 മില്ലിമീറ്ററും രേഖപ്പെടുത്തിയിട്ടുണ്ട്
ചെന്നൈ ∙ റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തിയ പരിശോധനയും പൂർത്തിയായതോടെ പുതുതായി നിർമിച്ച പാമ്പൻ പാലം ഉടൻ ഗതാഗതത്തിനായി തുറക്കും. ദക്ഷിണ മേഖലാ സുരക്ഷാ കമ്മിഷണർ എ.എം.ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം 2 ദിവസങ്ങളിലായി പാലത്തിന്റെ വിവിധ ഭാഗങ്ങൾ വിശദമായി പരിശോധിച്ചു. ലംബമായി ഉയർത്തുന്ന ഭാഗത്തിന്റെ പ്രവർത്തനം
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയുമെല്ലാം പ്രേക്ഷരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായര്‍. യാത്രകളെ ഏറെ സ്നേഹിക്കുന്ന പ്രിയങ്കയുടെ സമൂഹമാധ്യമങ്ങളിൽ മനോഹരമായ ഒട്ടനവധി യാത്രാ ചിത്രങ്ങള്‍ കാണാം. ഈയിടെ നടത്തിയ രാമേശ്വരം യാത്രയുടെ വിശേഷങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ബെംഗളൂരു ∙ രാമേശ്വരം കഫെയിൽ ബോംബ് വച്ച പ്രതികൾ കർണാടകയിലെ ബിജെപി ആസ്ഥാനം തകർക്കാനും ഗൂഢാലോചന നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. മുഖ്യസൂത്രധാരൻ അബ്ദുൽ മത്തീൻ താഹ, മുസ്സാവിർ ഹുസൈൻ ഷസീബ്, മാസ് മൂനിർ അഹമ്മദ്, മുസമ്മിൽ ഷെറീഫ് എന്നിവർക്കെതിരെയുള്ള അനുബന്ധ കുറ്റപത്രത്തിലാണ് വെളിപ്പെടുത്തലുള്ളത്. തീവ്രവാദ സംഘടനയായ ഐഎസ് റിക്രൂട്മെന്റ് കേസിലും ഉൾപ്പെട്ടവരാണു പ്രതികൾ.
ദക്ഷിണേന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ധനുഷ്കോടിക്കും രാമേശ്വരത്തിനും സവിശേഷ സ്ഥാനമുണ്ട്. 1914 ലാണ് മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ചുകൊണ്ട് കടല്പാലം വരുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള, രണ്ടു കിലോമീറ്ററിലേറെ നീളമുള്ള പാമ്പന്‍ പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പാലമാണ്.
ചെന്നൈ∙ അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി തമിഴ്നാട്ടിലെ രണ്ടുപ്രധാനക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുമെന്ന് റിപ്പോർട്ട്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം ക്ഷേത്രത്തിലും ശനിയാഴ്ച സന്ദർശിക്കുമെന്നാണ് സൂചന. രാമേശ്വരത്ത് നിന്നുള്ള
മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍ അനുവദിക്കാന്‍ ടൈം ടേബിള്‍ കമ്മിറ്റി റെയില്‍വേ ബോര്‍ഡിനു വീണ്ടും ശുപാര്‍ശ നല്കിയിരിക്കുന്നു. മലബാറില്‍ നിന്നും രാമേശ്വരത്തേയ്ക്കു ട്രെയിനില്‍ നേരിട്ടു പോകാമെന്ന സാധ്യതയാണ് ഇതു വഴി തുറക്കുന്നത്. ക്ഷേത്ര നഗരമായ രാമേശ്വരം മാത്രമല്ല രാമേശ്വരത്തിന്റെ
രാമേശ്വരം മണ്ഡപം തീരത്തിനു സമീപത്തു നിന്നു പുതിയ ഇനം ജലക്കരടിയെ (ടാർഡിഗ്രേഡ്) കണ്ടെത്തിയ കൊച്ചി സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ അതിന് മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ.അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരു നൽകി–‘ബാറ്റിലിപ്പെസ് കലാമി’.
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.