Activate your premium subscription today
Friday, Mar 28, 2025
പീരുമേട് ∙ നിർമാണം പൂർത്തീകരിച്ച ഇക്കോ ലോഡ്ജും നവീകരിച്ച സർക്കാർ അതിഥി മന്ദിരവും നാളെ സഞ്ചാരികൾക്കായി തുറന്നുനൽകും. പത്തനംതിട്ട ഗവി, വാഗമൺ, തേക്കടി ഇക്കോ ടൂറിസം സർക്കീറ്റ് വികസനത്തിന്റെ ഭാഗമായി 5.05 കോടി രൂപ ചെലവഴിച്ചാണ് ഇക്കോ ലോഡ്ജിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.12 മുറികൾ ഉൾപ്പെടുന്ന 2
ആലപ്പുഴയിലെത്തിയാല് എന്തു ചെയ്യും? നമുക്ക് കുറച്ച് കൊഞ്ചും കരിമീനും കഴിക്കാം, പിന്നെ ഹൗസ് ബോട്ടിലൊന്നു കറങ്ങാം. ടൂറിസത്തിലെ ഈ ‘പരമ്പരാഗത’ ചിന്തയെത്തന്നെ മാറ്റിമറിക്കുകയാണ് ഒരു കൂട്ടം വനിതകൾ. ആ കൂട്ടായ്മയ്ക്ക് അവർ ഒരു പേരുമിട്ടു– ആലപ്പി റൂട്ട്സ്. തദ്ദേശീയരായ സ്ത്രീ സംരംഭകരെയും സഞ്ചാരികളെയും ബന്ധിപ്പിച്ച് വില്ലേജ് ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ‘ആലപ്പി റൂട്ട്സ്’. തനതു തൊഴിലുകൾ ചെയ്തുകൊണ്ടുതന്നെ തദ്ദേശീയരായ സ്ത്രീകൾക്കു വരുമാനം ഉറപ്പാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യുന്നതിന് അപ്പുറത്തേക്ക് കുട്ടനാടൻ ജീവിതരീതി അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കുകയാണ് ‘ആലപ്പി റൂട്ട്സ്’. പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തിൽ 2024 ഫെബ്രുവരി ഒന്നിന് ആരംഭിച്ച പദ്ധതി ഒരുമാസം പിന്നിട്ടു ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകംതന്നെ വിദേശികൾ ഉൾപ്പെടെയുള്ള പത്തോളം സംഘങ്ങളെ കുട്ടനാടിന്റെ ഉൾനാടൻ കാഴ്ചകളിലേക്കു കൊണ്ടുപോകാൻ ‘ആലപ്പി റൂട്സി’നു കഴിഞ്ഞു. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസീലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്കാണ് ‘ആലപ്പി റൂട്സ്’ ആതിഥേയത്വം വഹിച്ചത്. വിദേശത്തു താമസിക്കുന്ന മലയാളികളും തങ്ങളുടെ
കരിമണ്ണൂർ ∙ നൂറുകണക്കിനു സഞ്ചാരികളെ ആകർഷിക്കുന്ന തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്ററിന്റെ വികസനം വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലാണെന്നും ഇതിനു പരിഹാരം ഉണ്ടാക്കണമെന്നും കരിമണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രമേയം.മനോഹരമായ വെള്ളച്ചാട്ടവും ഗുഹകളും പ്രകൃതി സൗന്ദര്യവും നിറഞ്ഞ സഞ്ചാരികളുടെ
മീനച്ചിലാറിന്റെ കരയിൽ തണലേറ്റിരിക്കാൻ ഒരിടം.... തണലോരം. മരങ്ങളും മുളകളും ചേർന്നു കാഴ്ചയുടെ കുളിർമ പകരുന്ന വിശാലമായ പ്രദേശം. അയർക്കുന്നം പഞ്ചായത്തിൽ നീറിക്കാടിനു സമീപമാണ് തണലോരം വിശ്രമ കേന്ദ്രം. മീനച്ചിലാർ–മീനന്തറയാർ– കൊടൂരാർ നദീസംയോജന പദ്ധതിയുടെ ഭാഗമായാണ് തണലോരം സ്ഥാപിച്ചത്. ഇവിടെ ടൂറിസം
കുട്ടിക്കാനം ∙ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ വനം വകുപ്പിൻ്റെ പൈൻ ഗാർഡൻ സഞ്ചാരികൾക്കായി തുറന്നു നൽകി.9 കിലോമീറ്ററോളം ദൂരത്തിൽ പൈൻ മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന ഗാർഡനിൽ ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കൈവരികൾ എന്നിവ സന്ദർശകർക്കായി ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ സഞ്ചാരികൾക്കു ലഘുഭക്ഷണം, പാനീയങ്ങൾ
കാഞ്ഞങ്ങാട്∙ ആകെയുള്ളത് 50 സെന്റ് സ്ഥലം. അതിൽ എന്റർടെയ്ൻമെന്റ് സോൺ, ബോട്ടിങ്, കയാക്കിങ്, ഭക്ഷണശാലകൾ, വാച്ച് ടവർ. ഇതിനെല്ലാം പുറമേ പക്ഷി നിരീക്ഷണവും ഫ്ലോട്ടിങ് പാർക്കും. ഉയർന്ന ശബ്ദം ഉണ്ടാകുന്ന ഇത്രയും പരിപാടികൾ നടക്കുന്ന ഈ ചെറിയ സ്ഥലത്ത് പക്ഷികൾ എത്തുമോയെന്ന ചോദ്യത്തിന് മാത്രം ആർക്കും
ലോകത്തില് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സ്പെയിൻ. സ്വർണവെയിലില് തിളങ്ങുന്ന മെഡിറ്ററേനിയൻ ബീച്ചുകളും ചരിത്രനിര്മിതികളും പര്വ്വതങ്ങളുമെല്ലാം വര്ഷംതോറും ലക്ഷക്കണക്കിനു സഞ്ചാരികളെ ആകര്ഷിക്കുന്നു. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന തലസ്ഥാന നഗരം
കുമരകം ∙ വിദേശ– ആഭ്യന്തര വിനോദ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടി കുമരകത്തെ ഗ്രാമീണക്കാഴ്ചകൾ. നാട്ടുകാഴ്ചകൾ തേടി കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്. വിദേശികൾ ഏറെയും സൈക്കിളിലും സ്പീഡ് ബോട്ടിലുമാണു ഗ്രാമക്കാഴ്ചകളിലേക്ക് ഇറങ്ങുന്നത്. ഗ്രാമക്കാഴ്ച കാണാൻ വേണ്ടി മാത്രമായി ഇസ്രയേലിൽ നിന്നുള്ള 9 അംഗം
സീതത്തോട്∙ഗവി വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) എക്കോ ടൂർ പാക്കേജ് സംഘത്തിലെ സഞ്ചാരികൾക്കു അപൂർവ കാഴ്ചയൊരുക്കി കടുവയുടെ ദർശനം. കൺകുളിർക്കെ കടുവയെ നേരിൽ കണ്ട് സഞ്ചാരികൾ കാടിറങ്ങി. ഇന്നലെ രാവിലെ 6.15നു ഗവിയിൽ നിന്നും പുറപ്പെട്ട 22 അംഗ സഞ്ചാരികളാണ് കടുവയെ 10ാം മൈൽ ഭാഗത്തെ കുന്നിൽ ഇരിക്കുന്നത് നേരിൽ
ജന്തുവും സസ്യവും തമ്മിലുള്ള ഹൃദ്യമായ ഒരു പ്രണയകഥയാണ് പവിഴപ്പുറ്റുകളുടേത്. ജന്തു തന്റെയുള്ളിൽ ജീവിക്കാൻ സസ്യത്തോട് അഭ്യർഥിക്കുകയാണ്. സൂഷാൻന്തലെ (Zooxanthellae) എന്ന ഏകകോശ സസ്യം മുഖാന്തിരം പ്രകാശസംശ്ലേഷണം നടത്തുകയും അവർ ഒരുമിച്ചു മനോഹരങ്ങളായ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീട് കാലാവസ്ഥാ മാറ്റം വരുമ്പോൾ ജന്തുവിനെ ഉപേക്ഷിച്ച് സസ്യം യാത്രയാകുന്നു. സസ്യം പോയതിനാൽ ജന്തു വിളറിവെളുത്ത് ‘മരിച്ചുപോകുന്നു’. നിരാശാജനകമായ പവിഴപ്പുറ്റുകളുടെ ആ കഥയാണ് കടലിന്റെ അടിത്തട്ടുകളിലിപ്പോൾ സംഭവിക്കുന്നത്. ഭംഗിയേറിയ നിറങ്ങളുള്ള പവിഴപ്പുറ്റുകളെല്ലാം വിളറിവെളുത്തതു പോലെ ‘ബ്ലീച്ച്’ ചെയ്യപ്പെടുന്നു. അപ്പോഴും, ഇനിയും മരിക്കാത്ത പ്രണയകഥയുടെ ബാക്കിപത്രംപോലെ ഇപ്പോഴും പല വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ ചുറ്റുമുള്ള കടലിലുണ്ട്. സ്നോർകലിങ്, കടലിനടിയിലൂടെയുള്ള നടത്തം, സ്കൂബ ഡൈവിങ് തുടങ്ങിയവയിലൂടെ നമുക്ക് ഇവയെ ഇപ്പോഴും അടുത്ത് കാണാം. കടലിന്നടിയിലേക്ക് ഊളിയിട്ട് കണ്ണു തുറക്കുമ്പോൾ അതിമനോഹരമായ ഒരു ലോകമാണ് നമ്മുടെ മുൻപിൽ തുറന്നു വിരിയുന്നത്. ഇതുവരെയും കാണാത്ത, ആസ്വദിക്കാത്ത
Results 1-10 of 184
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.