Activate your premium subscription today
Tuesday, Apr 15, 2025
വിമാനം അല്ലെങ്കിൽ ട്രെയിൻ യാത്രയിൽ എവിടെക്കാണെങ്കിലും യാത്രക്കാർ കൂടെ കരുതുന്ന ഒന്നാണ് പവർബാങ്ക്. എല്ലാവരും ഇല്ലെങ്കിലും ഭൂരിഭാഗം പേരുടെയും കൈയ്യിലുണ്ടാകും. എന്നാൽ ഇനി മുതൽ എല്ലായിടത്തും ഇത് കൊണ്ടുപോകാൻ പറ്റില്ല. വിമാനത്തിന്റെ അകത്ത് വച്ച് പവർബാങ്ക് ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് സിംഗപ്പൂർ എയർലൈൻസ്. ഈ മാസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. പവർബാങ്ക് ഉപയോഗിച്ച് സ്മാർട്ട് ഫോൺ, ടാബ്ലറ്റ് തുടങ്ങിയവ ചാർജ് ചെയ്യാൻ പറ്റില്ല എന്നുമാത്രമല്ല വിമാനത്തിലെ യുഎസ്ബി പോർട്ട് ഉപയോഗിച്ച് പവർബാങ്ക് ചാർജ് ചെയ്യാനും പറ്റില്ല. എന്നാൽ യാത്രയിൽ പവർബാങ്ക് ഉപയോഗിക്കുന്നില്ലെങ്കിൽ അവ ലഗേജിൽ സൂക്ഷിക്കാം.
കൊച്ചി∙ കൊച്ചി - തായ്ലൻഡ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ. കൊച്ചിയിൽ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് തുടങ്ങിയത്. തിങ്കൾ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് സർവീസ്. എയർ ബസ് A320 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.കൊച്ചിയിൽ നിന്നും പുലർച്ചെ 2:45ന് പുറപ്പെടുന്ന
റിയാദ് ∙ വിമാന സർവീസുകളുടെ പ്രവർത്തനങ്ങളിലെ കൃത്യനിഷ്ഠയുടെ കാര്യത്തിൽ സൗദിയ എയർലൈൻസ് ആഗോള തലത്തിൽ ഒന്നാമത്. വ്യോമഗതാഗത രംഗത്ത് വിമാനങ്ങളുടെ സമയക്ലിപ്തയും വിമാനത്താവള പ്രവർത്തനങ്ങളും അവലോകനം നടത്തുന്ന സിറിയത്തിന്റെ മാർച്ചിലെ റാങ്കിങ്ങിലാണ് സൗദിയ എയർലൈൻസ് മുൻനിരയിലെത്തിയത്.
ലണ്ടൻ ∙ വിമാനയാത്രക്കിടെ സഹയാത്രികനായ ജാപ്പനീസ് പൗരന്റെ മേൽ മൂത്രമൊഴിച്ച് യാത്രക്കാരൻ. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ചതായി എയർലൈൻ. ഇക്കഴിഞ്ഞ ബുധനാഴ്ച ന്യൂ ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മൾട്ടി നാഷനൽ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ ജാപ്പനീസ് പൗരന്റെ
ഫുജൈറ ∙ അവധിക്കാല തിരക്കിനും ടിക്കറ്റ് നിരക്കിനും അൽപം ആശ്വാസം പകർന്ന് മേയ് 15 മുതൽ ഇൻഡിഗോ ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസ് ആരംഭിക്കുന്നു. ആദ്യ ആഴ്ചയിൽ കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 22 മുതൽ കണ്ണൂരിലേക്ക് 615 ദിർഹമായി ഉയരും. പുതിയ സർവീസ്
കടലും കരയും താണ്ടിയുള്ള ഒരു പ്രണയകഥയാണ് ഇന്ന് സമൂഹമാധ്യമത്തിലെ പ്രധാന ചർച്ച. യുഎസിൽ നിന്നുള്ള ഫൊട്ടോഗ്രഫറായ ജാക്ലിൻ ഫോറെറോ എന്ന യുവതിയും ഇന്ത്യക്കാരനായ ചന്ദൻ എന്ന യുവാവും തമ്മിലുള്ള പ്രണയം മനോഹരമെന്നാണ് സമൂഹമാധ്യമ ഉപയോക്താക്കൾ വിശേഷിപ്പിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഏറെ
മസ്കത്ത് ∙ മധുരയില് നിന്നും ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര് മൂലം മസ്കത്തില് അടിയന്തരമായി ഇറക്കി. യാത്രക്കാര് നിലവില് മസ്കത്ത് എയര്പോര്ട്ടില് കുടുങ്ങിക്കിടക്കുകയാണ്. തിങ്കളാഴ്ച ഇന്ത്യന് സമയം ഉച്ചക്ക് 12.30ന് മധുരയില് നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം
ഡെൻപാസർ-ബാലി വിമാനത്താവളത്തിൽ എയർലൈൻ ജീവനക്കാരുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം നേരിടേണ്ടി വന്ന അനുഭവം പങ്കുവയ്ക്കുകയാണ് ഖത്തർ പ്രവാസി മലയാളിയും കോട്ടയം സ്വദേശിയുമായ ചെറിഷ് പനത്തറ കുര്യൻ.
40 മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമം. തുർക്കിയിൽ കുടുങ്ങിയ 250 ലേറെ യാത്രക്കാർ മുംബൈ വിമാനത്താവളത്തിൽ തിരികെയെത്തി. വിമാനം രാത്രി 9 മണിയോടെ മുംബൈ വിമാനത്താവളത്തിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
ഷെൻസ്ഹെൻ ∙ വിമാനത്തിൽ വനിതാ യാത്രക്കാർ തമ്മിലുണ്ടായ വാക് പോരിനിടെ കാബിൻ ക്രൂവിന് നേർക്ക് ആക്രമണം. ഏപ്രിൽ ഒന്നിന് ചൈനയിലാണ് സംഭവം.ഷെൻസ്ഹെൻ ബാവോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാൻഗായ് ഹോങ്ഖിയോ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഷെൻസ്ഹെൻ എയർലൈനിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന്
Results 1-10 of 495
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.