Activate your premium subscription today
ഈ പെൺകുട്ടികളെല്ലാം എന്തിനാണ് കേരളം വിടുന്നത്? അവരെ ഇവിടം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങൾ അടിസ്ഥാനപരമായി നമ്മുടെ സമൂഹത്തിലുണ്ടോ? സംഗതി ഒട്ടുമേ നിസ്സാരമല്ല. ഏറ്റവും പുതിയ സർവേ പ്രകാരം, വിദ്യാഭ്യാസത്തിനായി കേരളം വിടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണുണ്ടായിരിക്കുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളിലെ വികസിതസമൂഹങ്ങളിൽ ജോലി നേടിക്കഴിഞ്ഞാൽ അവർ തിരിച്ചുവരുമെന്നും കരുതാനാവില്ല. നമ്മുടെ സമ്പദ്വ്യവസ്ഥയിലും സമൂഹിക രംഗത്തും ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ചെറുതാകില്ല. നോർക്ക റൂട്ട്സ് കണ്ടെത്തിയതു പ്രകാരം 2023ൽ രണ്ടര ലക്ഷം വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ടത്. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 11 ശതമാനവും വിദ്യാർഥികളാണ്. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് (ഐഐഎംഡി) നടത്തിയ സർവേ പ്രകാരം കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കു പോയ വിദ്യാർഥികളിൽ 54.4 ശതമാനം പേർ ആൺകുട്ടികളാണെങ്കിൽ 45.6 ശതമാനം പേരാണ് പെൺകുട്ടികൾ. പെൺകുട്ടികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലേതിനേക്കാൾ വലിയ വർധനയാണുണ്ടായിരിക്കുന്നത്. ഈ ട്രെൻഡ് വരും വർഷങ്ങളിലും തുടരാനും നിലവിലെ ആൺ–പെൺ വിടവ് കാര്യമായി ചുരുങ്ങാനും ഒരുപക്ഷേ, വരുംവർഷങ്ങളിൽ തന്നെ പെൺകുട്ടികളുടെ ശതമാനം ആൺകുട്ടികളുടേതിനേക്കാൾ കൂടാനുമാണു സാധ്യത. പ്രത്യേകിച്ചും യൂറോപ്യൻ രാഷ്ട്രങ്ങളിൽ മലയാളി നഴ്സുമാർക്കും മറ്റു പ്രഫഷണനലുകൾക്കുമുള്ള ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ. കേരളത്തിലെ ആകെ പ്രവാസികളിൽ
യുകെ ക്നാനായ വുമൺസ് ഫോറം റെഡ്ഡിച്ച് ട്രിനിറ്റി ഹൈസ്കൂളിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
ദുബായ് ∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഇമറാത്തി വനിതാ ദിനം ആഘോഷിച്ചു.
റ്റാംപയിലെ ശ്രീ അയ്യപ്പ ടെംപിൾ ഹാളിൽ എം എ സി എഫ് രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. പ്രശസ്ത പീഡിയാട്രീഷ്യനും നൃത്തം, കിക്ക്ബോക്സിങ്, യോഗ തുടങ്ങിയവ സമന്വയിപ്പിച്ച ബോളി സോൾഫിറ്റ് (BollySoulFit) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയുമായ ഡോ. പായൽ പട്ടേൽ മുഖ്യാതിഥി ആയിരുന്ന സമ്മേളനത്തിൽ എം എ സി എഫ് പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിച്ചു.
നാഷ്വിൽ മലയാളികളുടെ കൂട്ടായ്മയായ കേരളാ അസ്സോസിയേഷൻ ഓഫ് നാഷ്വിൽ (KAN) ന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന്കെഎഎൻ വിമെൻസ് ഫോറം ഉദ്ഘാടനം ചെയ്തു. യുഎൻ വനിതാദിന സന്ദേശമായ "Invest in Women, Accelerate Progress" നോട് പൂർണമായും യോജിച്ചുകൊണ്ട് സംഘടനയിലെ സ്ത്രീകൾക്ക്
അൽഐൻ ∙ വനിതകൾ പ്രധാന പദവികൾ അലങ്കരിച്ച് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അൽഐൻ പ്രോവിൻസ് സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണെന്ന് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള. അൽഐൻ പ്രോവിൻസ് വിമൻസ് ഫോറം രാജ്യാന്തര വനിതാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമൻസ് ഫോറം
കൊല്ലം∙ നിശ്ശബ്ദമായൊരു മുന്നേറ്റത്തിന്റെ കാഴ്ച ആയിരുന്നു അത്. നൈപുണ്യ വികസനത്തിലൂടെ സംരംഭകരായ മാറിയ, 1500 വനിതകളുടെ സംഗമം. ഏറെയും ഗ്രാമീണ മേഖലയിൽ നിന്നുള്ളവർ. അവരിൽ മികച്ച നേട്ടമുണ്ടാക്കിയ 100 പേർക്ക് ആദരം. ലോക വനിതാ ദിനത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് റൂറൽ ഡവലപ്മെന്റ്, നബാർഡിന്റെയും കേന്ദ്ര
‘മാരത്തൺ നടത്തിയും സെൽഫി എടുത്തും മാത്രം തീരേണ്ട ദിനമല്ല വനിതാ ദിനം. എല്ലാ ദിവസവും ഒരു സ്ത്രീക്കെങ്കിലും ഒരു ചെറിയ പിന്തുണ കൊടുക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങളുണ്ടാകും’. കോട്ടയം സ്വദേശിയായ ഡോ.എസ് സീതാലക്ഷ്മിയുടെ ഈ വാക്കുകൾ തന്നെയാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോ സ്ത്രീകൾക്കും പറയാനുള്ളത്.
കോഴിക്കോട് ∙ ലോക വനിതാ ദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കൈത്തറിപ്പാവാട ബീച്ച് ഫ്രീഡം സ്ക്വയറിൽ പ്രദർശിപ്പിച്ചു. കോഴിക്കോട്ടെ വനിതാ ഡിസൈനറും സംരംഭകയുമായ ഷെമിനാ ശശികുമാറാണ് ഗിന്നസ് ലോക റിക്കോർഡ് ലക്ഷ്യമിട്ട് 100 മീറ്റർ ചുറ്റളവിലുള്ള ഭീമൻ കൈത്തറിപ്പാവാട ഒരുക്കിയത്. 32 പാവാടകൾ ചേർന്നുള്ള ഭീമൻ
ന്യൂഡൽഹി ∙ ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ അധ്യക്ഷയും സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തിയെ (74) രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
Results 1-10 of 191