'പരിസ്ഥിതി സൗഹൃദവും ശുചീകരണവും വ്യക്തി കേന്ദ്രീകൃതമാവണം'
Mail This Article
മസ്‌കത്ത് ∙ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മസ്‌കത്ത് സോൺ കലാലയം സാംസ്‌കാരിക വേദി പാനൽ ചർച്ച സംഘടിപ്പിച്ചു. ആധുനിക യുവത്വവും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പരിസ്ഥിതി സംരക്ഷണത്തിലും പരിസര ശുചീകരണത്തിലുമുള്ള പ്രവാസികളുടെ പങ്ക് ചർച്ചയായി. കുടുംബിനികളിലും കുട്ടികളിലും ദൈനംദിന ജീവിത രീതിയിൽ ആസൂത്രിതമായ പരിശീലനങ്ങളിലൂടെയും ജീവിത ശീലങ്ങളിലൂടെയും ചുറ്റുപാടുകൾ ശുചിത്വവും പച്ചപ്പും നിലനിർത്താൻ സാധിക്കും എന്ന സന്ദേശം ശ്രോതാക്കൾക്ക് കൈമാറി.
ഐ സി എഫ് മസ്‌കത്ത് സെൻട്രൽ സെക്രട്ടറി ഖാരിജത് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് സഖാഫി കണ്ണൂർ, ആർ എസ് സി നാഷനൽ എക്‌സിക്യുട്ടീവ് അംഗം ശുഹൈബ് മോങ്ങം, മസ്‌കത്ത് സോൺ ജനറൽ സെക്രട്ടറി റഷാദ് ചക്കരക്കൽ, മസ്‌കത്ത് സോൺ സെക്രട്ടറിമാരായ നിഷാദ് ഉളിയിൽ, ശാനിബ് കതിരൂർ, നൗഷാദ് പാലക്കാട് തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു.