ദേശവിരുദ്ധ പ്രവര്‍ത്തനം; റിയാദില്‍ സൗദി ഭീകരരുടെ വധശിക്ഷ നടപ്പാക്കി
Mail This Article
റിയാദ് ∙ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ കേസിൽ പിടിയിലായ രണ്ടു സൗദി ഭീകരർക്ക് റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ താലിഅ് അല്‍ശഹ്‌രി, ഉമര്‍ ബിന്‍ ദാഫിര്‍ ബിന്‍ അലി അല്‍ശഹ്‌രി എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്.
ഇരുവരും ദേശവിരുദ്ധ പ്രവര്‍ത്തം നടത്തുകയും ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ, ഭീകരര്‍ക്കു വേണ്ടി ചാരവൃത്തി നടത്തുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ഭീകരാക്രമണങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു.
ഇവര്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ ഏതാനും സുരക്ഷാ സൈനികര്‍ മരിച്ചിരുന്നു. ആയുധങ്ങളും ബെല്‍റ്റ് ബോംബുകളും ഉപയോഗിക്കല്‍, സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങള്‍ക്കു നേരെ ആക്രമണം നടത്തല്‍, സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആളുകളുടെ ജീവനും സ്വത്തും കവരുക എന്നീ കുറ്റകൃത്യങ്ങളും ഇരുവരും നടത്തിയിരുന്നു.