അനധികൃത കുടിയേറ്റം; യുഎസ് അതിർത്തി കടക്കുന്നവരുടെ എണ്ണത്തിൽ വർധന
Mail This Article
ന്യൂയോർക്ക് ∙ യുഎസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രതിദിനം 5,000 അനധികൃത കുടിയേറ്റം നടന്നതായ് റിപ്പോർട്ട്. തുടർന്ന് ഫെഡറൽ, സ്റ്റേറ്റ് ഗവൺമെന്റുകൾക്ക് 150.7 ബില്യൻ ഡോളർ ചെലവായതായും ഫെഡറേഷൻ ഫോർ അമേരിക്കൻ ഇമിഗ്രേഷൻ റിഫോം (എഫ്എഐആർ) പഠനം
യുഎസ് പ്രസിഡന്റായ് ജോ ബൈഡൻ അധികാരമേറ്റതിനുശേഷം 3.3 ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റം രാജ്യത്ത് നടന്നതായ് ജുഡീഷ്യറിയും ഇമിഗ്രേഷൻ ഇന്റഗ്രിറ്റി, സെക്യൂരിറ്റി, എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ സബ്കമ്മിറ്റി റിപ്പോർട്ട്. അഭിപ്രായപ്പെടുന്നു, ഇത് രാജ്യത്തെ നികുതിദായകർക്ക് കോടിക്കണക്കിന് നഷ്ടമാണ് ഇതേ തുടർന്ന് സംഭവിക്കുന്നതെന്നും കമ്മിറ്റി വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറങ്ങിയ എഫ്എഐആർ പഠനമനുസരിച്ച് അടിയന്തര വൈദ്യസഹായം, അനധികൃത വിദേശികളെ ലോക്കൽ ജയിലുകളിൽ അയക്കുന്നത്, ക്ഷേമനിധി തുടങ്ങിയവയ്ക്കായ് 150.7 ബില്യൻ ഡോളറാണ് ഒരു വർഷം രാജ്യം ചെലവഴിക്കുന്നത്. 2017-ൽ അനധികൃത കുടിയേറ്റത്തെ തുടർന്ന് ഏകദേശം 116 ബില്യൻ ഡോളറാണ് യുഎസ് ചെലവഴിച്ചത്.