Activate your premium subscription today
കൊച്ചി∙ കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാ വിഭാഗത്തിന്റെ പ്രാർഥനാ സമ്മേളന വേദിയിൽ സ്ഫോടനം നടത്തി 8 പേരെ കൊലപ്പെടുത്തിയ കേസിൽ ഒരു വർഷം തികഞ്ഞിട്ടും വിചാരണ നടപടി തുടങ്ങിയില്ല. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി മാർട്ടിൻ ഡൊമനിക്കിനെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം(യുഎപിഎ) ചുമത്തിയിരുന്നു.
കൊച്ചി ∙ കളമശേരിയിലെ സാമ്റ കൺവെൻഷൻ സെന്ററിൽ ‘യഹോവയുടെ സാക്ഷി’കളുടെ പ്രാർഥനയ്ക്കിടയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിട്ട് നാളെ ഒരു വർഷം. കേസിലെ ഏക പ്രതി എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ കാക്കനാട് ജില്ലാ ജയിലിലാണ്. കേസിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കൊച്ചി∙ ഡൊമനിക് മാർട്ടിനെ പ്രതിയാക്കി കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് യാഹോവ സാക്ഷികളുടെ കൺവെൻഷനിടെസംറ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ എട്ടുപേരാണ് മരിച്ചത്. 52
തിരുവനന്തപുരം∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിത ബുദ്ധി എന്ന വാക്കു പഠനത്തിലൂടെയല്ലാതെ അനുഭവത്തിലൂടെ മലയാളികൾ മനസിലാക്കിയ വർഷമാണു കടന്നുപോകുന്നത്. എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നു എന്ന അവകാശവാദത്തോടെ റോഡിലെ നിയമലംഘനങ്ങള്‍ പിടികൂടാൻ സർക്കാർ സ്ഥാപിച്ച 726 ക്യാമറകൾ മിഴി തുറന്നതു
കൊച്ചി∙ കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച റിട്ട. വില്ലേജ് ഓഫിസർ തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ ജോണിന്റെ ഭാര്യ നെടുമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ ലില്ലി ജോണാണ് മരിച്ചത്. ആസ്റ്റർ മെഡ്സിറ്റിയിൽ
കൊച്ചി ∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിടെ നടന്ന സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. റിട്ട. വില്ലേജ് ഓഫിസർ തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ ജോണ്‍ (76) ആണ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. സ്ഫോടനത്തിൽ ജോണിന്റെ ഭാര്യ ലില്ലിക്കും (നെടുമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ) പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. മക്കൾ: ലിജോ, ലിജി, ലിന്റോ. മരുമക്കൾ: മിന്റു, സൈറസ്, റീന. സംസ്കാരം പിന്നീട്.
തൊടുപുഴ∙ കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശിയും റിട്ട.വില്ലേജ് ഓഫിസറുമായ ജോൺ (76) ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
കൊച്ചി ∙ ഒരു സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്നു കരകയറുന്നതിനു മുൻപ് കളമശേരിയിൽ വീണ്ടുമുണ്ടായ ദുരന്തം പരിസരവാസികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. 6 പേർ മരിച്ച ഒക്ടോബർ 29ലെ സ്ഫോടനത്തിൽ പരുക്കേറ്റവരിൽ പലരും തീവ്രപരിചരണ വിഭാഗത്തിൽ ഉൾപ്പെടെ ഇപ്പോഴും ചികിത്സയിലാണ്. ഈ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണു തിരക്കിന്റെ രൂപത്തിൽ വീണ്ടും 4 പേരുടെ ജീവനെടുക്കുന്നത്. അപകട വിവരമറിഞ്ഞ് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യപ്രവർത്തകർ കർമനിരതരായി അടിയന്തര ഘട്ടത്തെ നേരിട്ടു. ഇതിനിടയിലാണു 4 യുവാക്കളുടെ മരണവിവരം എത്തിയത്. ഇവരെ തിരിച്ചറിയാനുള്ള അന്വേഷണമായി പിന്നീട്. വിവരം അറിഞ്ഞ് ബന്ധുക്കളും കുസാറ്റ് വിദ്യാർഥികളും ആശുപത്രി പരിസരത്തും സർവകലാശാല പരിസരത്തും തടിച്ചുകൂടി.
കൊച്ചി ∙ കളമശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ (24) ആണ്
കോഴിക്കോട്∙ കൊച്ചി കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്. കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കോഴിക്കോട്ടും പൊട്ടിക്കും, സൂക്ഷിച്ചോ എന്നാണ് കത്തിലെ ഭീഷണി. പേരു വച്ചാണ് കത്ത് അയച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ ഭാര്യ സാലി (റീന– 45) ആണു മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. സാലിയുടെ മകൾ ലിബ്നയും (12) സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ സാലി രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
തൃശൂർ ∙ കളമശേരിയിൽ സ്ഫോടനം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന 4 റിമോട്ട് കൺട്രോളുകൾ ഡൊമിനിക് മാർട്ടിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറയിൽ നിന്നു പൊലീസ് കണ്ടെത്തി. കൊടകര സ്റ്റേഷൻ വളപ്പിൽ ഡൊമിനിക് മാർട്ടിനെയും കൂട്ടി തെളിവെടുപ്പു നടത്തുന്നതിനിടെ യാണ് ഇലക്ട്രോണിക് റിമോട്ട് കൺട്രോളുകൾ കണ്ടത്.
കൊച്ചി∙ കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ ഭാര്യ സാലി പ്രദീപൻ (45) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സാലിയുടെ മകൾ ലിബ്ന (12) സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂത്ത മകൻ പ്രവീൺ (24), ഇളയ മകൻ രാഹുൽ (21) എന്നിവരും ചികിത്സയിലുണ്ട്. പ്രവീണിന്റെ നില ഗുരുതരമാണ്.
കൊച്ചി∙ നാലു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ കണ്ടെടുത്ത് പൊലീസ്. പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോട്ടുകളാണ് പൊലീസ് ഇന്ന് കണ്ടെടുത്തത്. ഡൊമിനിക് മാർട്ടിന്റെ സ്കൂട്ടറിൽനിന്നാണ് ഇവ ലഭിച്ചത്. മാർട്ടിനെ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണു റിമോട്ടുകൾ കണ്ടെത്തിയത്. ഇവ വെള്ളക്കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. സ്ഫോടനത്തിനുശേഷം കീഴടങ്ങാൻ മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയത് ഈ സ്കൂട്ടറിലാണ്.
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്നു ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. തിരിച്ചറിയാനാകാത്ത നിലയിലായിരുന്ന മൃതദേഹം ആശുപത്രിയിൽ എത്തിച്ചിരുന്നത്. ഡിഎൻഎ ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉടൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ ഗുരുതരമായി
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ സെന്ററിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ആലുവ മുട്ടം ജവാഹർ നഗർ ഗണപതിപ്ലാക്കൽ വീട്ടിൽ മോളി ജോയ് (61) ആണ് ഇന്നലെ രാവിലെ 5.08നു മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
കൊച്ചി∙ കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ സാമ്പത്തിക സ്രോതസ്സടക്കമുള്ളവ പരിശോധിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ബോധിപ്പിച്ചു. മാർട്ടിനെ വിശദമായി ചോദ്യം ചെയ്യാനായി 10 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു പൊലീസ് സമർപ്പിച്ച ഹർജി ഇന്നലെ പരിഗണിച്ചപ്പോഴാണ് അന്വേഷണ സംഘം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇൗ ആവശ്യം ഉന്നയിച്ചത്
കൊച്ചി∙ കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇതോടെ ഈ മാസം 15 വരെ മാർട്ടിൻ പൊലീസ് കസ്റ്റഡിയിലായിരിക്കും.
കൊച്ചി∙ കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ കളമശേരി ഗണപതിപ്ലാക്കൽ മോളി ജോയ് ആണ് മരിച്ചത്. മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്നുരാവിലെ അഞ്ചുമണിയോടെയാണു മരണം സ്ഥിരീകരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. രാജഗിരി ആശുപത്രിയിൽ
തിരുവനന്തപുരം∙ കളമശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്താകെ റജിസ്റ്റര്‍ ചെയ്തത് 54 കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ് - 26 എണ്ണം.
മലയാറ്റൂർ (കൊച്ചി) ∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ സംസ്കാരം ഇന്ന്. മലയാറ്റൂരിൽ വാടകയ്ക്കു താമസിക്കുന്ന കടുവൻകുഴി പ്രദീപന്റെ മകൾ ലിബ്നയുടെ (12) മൃതദേഹം ഇന്നു കൊരട്ടിയിൽ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ സംസ്കരിക്കും. ലിബ്ന പഠിച്ചിരുന്ന നീലീശ്വരം
മലയാറ്റൂർ (കൊച്ചി) ∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ സംസ്കാരം ഇന്ന്. മലയാറ്റൂരിൽ വാടകയ്ക്കു താമസിക്കുന്ന കടുവൻകുഴി പ്രദീപന്റെ മകൾ ലിബ്നയുടെ (12) മൃതദേഹം ഇന്നു കൊരട്ടിയിൽ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ സംസ്കരിക്കും. ലിബ്ന പഠിച്ചിരുന്ന നീലീശ്വരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30മുതൽ ഒരു മണിക്കൂറോളം മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു മലയാറ്റൂർ-കോടനാട് പാലത്തിനു സമീപമുള്ള വാടക വീട്ടിലേക്ക് കൊണ്ടുവരും.
കൊച്ചി∙ കളമശേരി ബോംബ് സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ സാക്ഷികൾ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച വൈകിട്ടു മൂന്നിനാണു മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ കാക്കനാട് ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡ് നടന്നത്. മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിലെ താമസക്കാരനും സ്ഫോടന സമയത്തു കൺവൻഷൻ സെന്ററിൽ ഉണ്ടായിരുന്ന
കൊച്ചി ∙ കളമശേരി ബോംബ് സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ പ്രത്യേക അന്വേഷണ സംഘം ഇന്നു സമർപ്പിക്കും. ഇതിനോടകം ശേഖരിച്ച തെളിവുകളുടെ വിശദപരിശോധന പൂർത്തിയാക്കുന്ന തിരക്കിലാണു പൊലീസ്. ഇതിനു ശേഷം മാത്രം മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡിലേക്കും തുടർന്നു തെളിവെടുപ്പിലേക്കും കടക്കാനാണു ശ്രമം.
കൊച്ചി ∙ സമൂഹമാധ്യമത്തിലൂടെ വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്തു. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി.സരിൻ നൽകിയ പരാതിയിയെത്തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഇതോടെ കേന്ദ്രമന്ത്രിക്കെതിരെ ഇതേവിഷയത്തിൽ രണ്ടു കേസുകളായി. എറണാകുളം സൈബർസെൽ എസ്ഐയുടെ പരാതിയിലും കഴിഞ്ഞ ദിവസം സെൻട്രൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് എഫ്ഐആർ.
കൊച്ചി∙ കളമശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിദ്വേഷപ്രചരണം നടത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. കോൺഗ്രസ് നേതാവ് പി.സരിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുക, മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കൊച്ചി∙ കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച അന്വേഷണ സംഘം പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലർത്തിയെന്നു പരിശോധിക്കും. ഏതാനും വർഷത്തെ വാട്സാപ് ചാറ്റുകൾ, സമൂഹ മാധ്യമ ഇടപെടലുകൾ എന്നിവയുടെയും ബാക്ക്
കൊച്ചി∙ കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിന്റെ സ്വഭാവ രീതികൾ വിശദമായി പരിശോധിക്കാൻ പൊലീസ്. തെളിവുകൾ നശിപ്പിക്കാതെ ഓരോന്നായി കൈമാറുന്നതിലെ അസ്വാഭാവികതയാണ് ഇങ്ങനെയൊരു നീക്കം നടത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. തീവ്രവാദ ബന്ധമുള്ള കേസുകളിലെ പ്രതികൾ വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ്
കൊച്ചി∙ കളമശേരിയിലെ കൺവൻഷൻ വേദിയിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ യഹോവയുടെ സാക്ഷികൾ പ്രാർഥനാ സംഗമങ്ങൾ താൽക്കാലികമായി നിർത്തി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താൽക്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ അറിയിച്ചു. ഇനിയൊരു അറിയിപ്പ്
നെടുമ്പാശേരി ∙ ബോംബ് ഉണ്ടാക്കാനുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഡൊമിനിക് മാർട്ടിൻ വാങ്ങിയതു കുട്ടികൾക്കു കളിപ്പാട്ടം നിർമിക്കാനെന്നു കള്ളം പറഞ്ഞ്. എറണാകുളം പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു സമീപത്തെ ഇലക്ട്രോണിക്സ് കടകളിൽ നിന്നാണു 4 റിമോട്ടും വയറുകളുമുൾപ്പെടെയുള്ളവ വാങ്ങിയത്. സംശയം
കൊച്ചി ∙ കളമശേരിയിൽ സ്ഫോടനത്തിനുപയോഗിച്ച ബോംബ് നെടുമ്പാശേരി അത്താണിയിലെ ഫ്ലാറ്റിലാണു നിർമിച്ചതെന്ന പ്രതി ഡൊമിനിക് മാർട്ടിന്റെ മൊഴി ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചു. റിമോട്ടുകളും ബോംബ് നിർമിക്കാനുപയോഗിച്ചതിന്റെ ബാക്കി ബാറ്ററി, വയറുകൾ എന്നിവയും പൊലീസ് ഇവിടെനിന്നു കണ്ടെടുത്തു. മാർട്ടിനെയും
തിരുവനന്തപുരം ∙ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കള്ളക്കേസെടുത്തതിനെ ശക്തമായി അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ള കേസാണ് ഇതെന്ന് സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയന്റെ ഇരട്ടത്താപ്പും ഇരട്ടനീതിയും
കൊച്ചി∙ കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മാർട്ടിനെ റിമാർഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. അഭിഭാഷകന്റെ സഹായം വേണ്ടെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും ഡൊമിനിക് മാർട്ടിൻ കോടതിയെ അറിയിച്ചു. മാർട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു. തിരിച്ചറിയൽ പരേഡിനു ശേഷമാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
തിരുവനന്തപുരം∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനയ്ക്കെതിരെ സിപിഎം. കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അപലപനീയമാണെന്നും നിരുത്തരവാദപരമായ സമീപനമാണ് മന്ത്രി സ്വീകരിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്
കോഴിക്കോട്∙ കളമശേരി സ്ഫോടനത്തിന്റെ പശ്ചത്തലത്തിൽ ചില വസ്തുതകൾ ചൂണ്ടിക്കാട്ടിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എന്ത് അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും എന്തു വിദ്വേഷമാണ് മന്ത്രി പ്രചരിപ്പിച്ചത് എന്നു വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.
കോഴിക്കോട്∙ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും ഇത് ഏകപക്ഷീയ നടപടിയാണെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും കേസ് എടുക്കണം. കാളപെറ്റു എന്ന് കേട്ടപ്പോൾ കയറെടുത്ത പോലെയായിരുന്നു എം.വി.ഗോവിന്ദന്റെ പരാമർശവുമെന്ന് ഹസ്സൻ പറഞ്ഞു.
കൊച്ചി∙ കളമശേരി സ്ഫോടനത്തെ കുറിച്ച് കൂടുതൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ‘‘ഹമാസിന്റേതിനു സമാനമായ രീതിയിൽ അക്രമം നടത്തുന്ന യുവസംഘടനകൾ കേരളത്തിലുണ്ടെന്നതു സംബന്ധിച്ച് അവനധി അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചല്ല അഭിപ്രായപ്രകടനം നടത്തിയത്’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കൊച്ചി∙ കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി തെളിവെടുപ്പ് നടത്തി പൊലീസ്. അത്താണിയിലുള്ള മാർട്ടിന്റെ ഫ്ലാറ്റിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. സ്ഫോടനം നടന്ന സംറ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലും തെളിവെടുപ്പു നടത്തും. തുടർന്നു കോടതിയിൽ ഹാജരാക്കും. മാർട്ടിൻ ബോംബ് നിർമിച്ചത് അത്താണിയിലുള്ള ഫ്ലാറ്റിൽ വച്ചാണെന്നു പൊലീസ് സംശയിക്കുന്നു. ഇതു നേരത്തെ തന്നെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു.
വിദ്വേഷം വളർത്തുന്ന വാക്കുകളും വ്യാജവാർത്തകളും പെരുകുന്നത് അങ്ങേയറ്റം ആശങ്കയോടെയേ കാണാനാവൂ. സമൂഹത്തിന്റെ പാരസ്പര്യവും സമാധാനവും കളയുന്ന സാഹചര്യംവരെ ഉണ്ടാക്കാനാവുന്ന നശീകരണശേഷിയോടെയാണ് ഈ അധമവിളയാട്ടം. കളമശേരി സ്ഫോടനത്തിന്റെ വ്യക്തമായ ചിത്രം കിട്ടുംമുൻപുതന്നെ, സ്വാർഥത വമിക്കുന്ന നാവുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിച്ച വിഷലിപ്തമായ കിംവദന്തികളാണ് ഏറ്റവും ഒടുവിലായി കേരളത്തിനു കേൾക്കേണ്ടിവന്നത്.
കൊച്ചി∙ സമൂഹമാധ്യമത്തിൽ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കളമശേരി സ്ഫോടനം സംബന്ധിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്. സൈബർ സെൽ എസ്ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ
തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ നിന്ന് ഡൊമിനിക് 50 ഗുണ്ടുകൾ വാങ്ങി ∙ കൊച്ചിയിലെ വിവിധ പമ്പുകളിൽ നിന്ന് 7 പ്രാവശ്യമായി 8 ലീറ്റർ പെട്രോൾ വാങ്ങി ∙ കൊച്ചിയിലെ കടയിൽ നിന്നു 4 റിമോട്ടുകളും 6 ബാറ്ററികളും എൽഇഡി ബൾബുകളും വാങ്ങി ∙ സാധനങ്ങൾ സൂക്ഷിച്ചതും ബോംബ് നിർമിച്ചതും ആലുവ അത്താണിയിലെ തറവാട്ടു വീടിന്റെ ടെറസിൽ സ്ഫോടന ദിനം (ഞായർ) ∙ പുലർച്ചെ 4.55: തമ്മനത്തെ വീട്ടിൽ നിന്നിറങ്ങി ∙ 5.40: സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വസതിയിലെത്തി
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയൻ നുണയനാണെന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; രാജീവ് ചന്ദ്രശേഖർ വിടുവായനാണെന്ന് തിരിച്ചടിച്ചു പിണറായി. കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം നടത്തിയ വ്യത്യസ്ത വാർത്താ സമ്മേളനങ്ങളിലാണു മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പരസ്പരം ആക്രമിച്ചത്.
കൊച്ചി ∙ ആസ്റ്റർ മെഡ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ ദുഃഖം കടിച്ചമർത്തി പ്രദീപൻ നിന്നു. ഇടത്തെ കൈയിൽ ചുറ്റിപ്പിടിച്ച തോർത്തുമുണ്ടിൽ ഇടയ്ക്കിടെ കണ്ണീരൊപ്പി. കളമശേരി സ്ഫോടനത്തിൽ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയത് പ്രദീപന്റെ കുടുംബമാണ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മകൾ ലിബ്നയുടെ (12) മൃതദേഹം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലാണ്.
കൊച്ചി ∙ കളമശേരി സ്ഫോടനം പ്രതി ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മാർട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലക്കുറ്റം, വധശ്രമം, ജീവഹാനിക്കും ഗുരുതരമായ പരുക്കുകൾക്കും കാരണമാകുന്ന തരത്തിലുള്ള സ്ഫോടനമുണ്ടാക്കൽ, ജീവഹാനിക്കു കാരണമാകുന്ന ഭീകര പ്രവർത്തനം
പെരുമ്പാവൂർ ∙ ഒരു പകൽ മുഴുവൻ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഇരിങ്ങോൾ നിവാസികൾ തിരിച്ചറിഞ്ഞു, കളമശേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് തങ്ങളുടെ അയൽവാസി തന്നെ. ഗൃഹനാഥ പൂട്ടിപ്പോയ ഗേറ്റ് ഇപ്പോഴും അടഞ്ഞു കിടക്കുന്നു. ഇരിങ്ങോൾ മിത്രം റസിഡന്റ്സ് അസോസിയേഷനിലെ താമസക്കാരി പുളിയൻ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ ലെയോണ (55)യാണ് സ്ഫോടനത്തിൽ സംഭവ സ്ഥലത്ത് ആദ്യം മരിച്ചത്. രാവിലെ 9.30ന് നടന്ന സ്ഫോടനത്തിൽ ലെയോണ മരിച്ചെങ്കിലും തിരിച്ചറിഞ്ഞത് രാത്രി 11.30നാണ്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പാദസരം ആണ് തിരിച്ചറിയാൻ സഹായിച്ചത്.
തൊടുപുഴ ∙ പൊള്ളുന്ന വേദനയിൽ കുമാരി പുഷ്പൻ ഐസിയുവിലെ നഴ്സിനോട് പറഞ്ഞു: എനിക്കെന്റെ കുഞ്ഞിമണിയെ കാണണം. ദേഹമാകെ നീറുമ്പോഴും ആ അമ്മ കൃത്യമായി ഓർത്തു പറഞ്ഞ നമ്പർ നഴ്സ് എഴുതിയെടുത്തു. ഇളയമകനായ ശ്രീരാഗിനെയാണ് കുഞ്ഞിമണിയെന്ന് കുമാരി വിളിച്ചിരുന്നത്. ശ്രീരാഗിന് ആശുപത്രിയിൽനിന്ന് ഫോണെത്തി.
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ 4 പേരുടെ നില ഗുരുതരമായി തുടരുന്നു. 17 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 12 പേർ ഐസിയുവിലാണ്. കളമശേരി ഗവ. മെഡിക്കൽ കോളജിൽ 4 പേരാണു ചികിത്സയിലുള്ളത്. മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലാണ്.
കൊച്ചി ∙ കളമശേരി സ്ഫോടനക്കേസിൽ കേരള പൊലീസ് കണ്ടെത്തിയ തെളിവുകളും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിന്റെ ആദ്യമൊഴികളും ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചു. മൊബൈൽ ഫോണും ഇന്റർനെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാർട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റൽ ഫിംഗർ പ്രിന്റ് എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗവും പരിശോധിക്കുന്നുണ്ട്.
കൊച്ചി∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ യോഗം നടക്കുമ്പോൾ അതിൽ പങ്കെടുത്ത വീട്ടമ്മയുടെ വീട്ടിൽനിന്ന് 17 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. പച്ചാളത്ത് തങ്കമ്മ ജോണിന്റെ വീട്ടിലാണ് സംഭവം. സ്ഫോടനം നടന്ന യോഗത്തിൽ പങ്കെടുത്ത സ്ത്രീയുടെ വീട്ടിലാണ് കവർച്ച നടന്നത്. എളംകുളം ബോസ് നഗറിൽ ജോർജ് പ്രിൻസാണ് അറസ്റ്റിലായത്.
പത്തനംതിട്ട∙ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയ കോഴഞ്ചേരി സ്വദേശി റിവ തോളൂർ ഫിലിപ്പിനെ പത്തനംതിട്ട പൊലീസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ ജില്ലാ നേതൃത്വമാണു ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. എസ്ഡിപിഐയാണു കളമശേരി ബോംബ് സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു പോസ്റ്റ്.
കൊച്ചി∙ കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, സ്ഫോടക വസ്തു നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും വധശ്രമത്തിനും കേസ് ചുമത്തിയിട്ടുണ്ട്.
കൊച്ചി∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തള്ളി സീതാറാം യച്ചൂരി. കളമശേരി സ്ഫോടനത്തെ പറ്റി കേന്ദ്രകമ്മിറ്റി പറഞ്ഞതാണ് പാർട്ടിയുടെ നിലപാട്. എം.വി. ഗോവിന്ദന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും സീതാറാം യച്ചൂരി
കൊച്ചി ∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നല്ല രീതിയിലാണു മുന്നോട്ടു പോകുന്നതെന്നും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിൻ പറഞ്ഞതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്നു പൊലീസ്
തിരുവനന്തപുരം∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ബിജെപി നേതാവ് സന്ദീപ് വാരിയര്‍ക്കെതിരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, കളമശ്ശേരി പൊലീസിൽ പരാതി നൽകി. സമൂഹത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കുക,
കൊച്ചി ∙ കളമശേരിയിലെ കൺവൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ വിദേശത്ത് ജോലി ചെയ്യുമ്പോൾതന്നെ ബോംബ് നിർമാണത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ബോംബ് നിർമാണത്തെക്കുറിച്ച് മനസ്സിലാക്കാൻ അമ്പതിലധികം തവണ ഇയാൾ ഇന്റർനെറ്റിൽ പരതിയതായാണ് പൊലീസ് പറയുന്നത്. ‘
തിരുവനന്തപുരം∙ ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ കാണാൻ സർവകക്ഷിയോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കളമശേരിയിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററിലാണ് കളമശേരിയിലേക്കു സംഘം എത്തിയത്. ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും.
കൊച്ചി ∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനു ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ‘ഞാൻ വർഗീയവാദി ആണെന്ന തരത്തിലാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നും അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും പിണറായി വിജയൻ നുണയനാണെന്നും’ കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ
കൊച്ചി∙ കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ ബന്ധുക്കളും കൺവൻഷനിൽ പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തൽ. ഡൊമിനിക്കിന്റെ ഭാര്യാ മാതാവും മറ്റു ബന്ധുക്കളുമാണ് കൺവൻഷനെത്തിയത്. സ്ഫോടനം നടന്ന ഹാളിന്റെ പിൻവശത്താണ് ഇവർ ഇരുന്നിരുന്നത്.
പത്തനംതിട്ട∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എസ്ഡിപിഐ ജില്ലാ നേതൃത്വം ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. റിവ തോലൂർ ഫിലിപ്പ് എന്നു പേരുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണു എസ്ഡിപിഐയാണു കളമശേരി ബോംബ് സ്ഫോടനത്തിനു
തിരുവനന്തപുരം∙ കളമശേരിയിലെ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ മന്ത്രിമാരും രാഷ്്ട്രീയ പ്രതിനിധികളും പങ്കെടുത്തു.
കൊച്ചി∙ കളമശേരി ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച ലിബിനയുടെ അമ്മയ്ക്കു അമ്പതുശതമാനത്തിനടത്തും സഹോദരനു അറുപതുശതമാനത്തിനടത്തും പൊള്ളലേറ്റിട്ടുണ്ടെന്നും രണ്ടുപേരും ആസ്റ്ററിൽ വെന്റിലേറ്ററിലാണെന്നും മന്ത്രി വിശദീകരിച്ചു. പരുക്കേറ്റ ആളുകൾ മെഡിക്കൽ
കൊച്ചി∙ കളമശേരിയിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്രതി ഡൊമിനിക് മാർട്ടിൻ നിർമിച്ചത് വീടിന്റെ ടെറസിൽ. ഇന്റര്‍നെറ്റ് നോക്കിയാണ് ബോംബ് നിർമിക്കാൻ
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ആഴത്തിൽ വേദനയുണ്ടെന്നു യഹോവയുടെ സാക്ഷികൾ സഭ ദേശീയ വക്താവ് ജോഷുവ ഡേവിഡ്. ‘‘കേരളത്തിലെ സമാധാനാന്തരീക്ഷത്തിനു നേരെ നടന്ന ക്രൂരമായ ആക്രമണമാണിത്. ഈ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഞങ്ങളുടെ ആരാധനാ സ്ഥലങ്ങൾക്കു സംരക്ഷണം നൽകുകയും ചെയ്യുന്ന അധികാരികളോടു
തൃശൂർ ∙ ‘സർ, ഞാൻ ഡൊമിനിക് മാർട്ടിൻ. കൊച്ചിയിൽനിന്നാണു വരുന്നത്. കളമശേരിയിൽ സ്ഫോടനം നടത്തിയതു ഞാനാണ്’– കൊടകര പൊലീസ് സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയെത്തി ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയതിങ്ങനെ. തമാശയാണെന്നു കരുതി ഉദ്യോഗസ്ഥൻ വീണ്ടും
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ഗവ. മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്ന തൊടുപുഴ കാളിയാർ സ്വദേശി കുമാരിയുടെ (53) മകൾ ദിവ്യ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ രാവിലെ മുതൽ ബേൺസ് യൂണിറ്റിനു മുന്നിൽ കാത്തു നിന്നു. പക്ഷേ, ആ പ്രതീക്ഷകൾക്കു പൊള്ളലേറ്റിരുന്നു. വൈകിട്ടോടെ കുമാരിയുടെ
കൊച്ചി∙ സ്ഫോടനം നടന്നു മൂന്നര മണിക്കൂറിനുള്ളിൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയെങ്കിലും ചില സുപ്രധാന ചോദ്യങ്ങൾക്കു കൂടി ഉത്തരം തേടുകയാണു കേന്ദ്ര ഏജൻസികളും കേരള പൊലീസും ചോദ്യങ്ങൾ ഇവ: ∙ ഡൊമിനിക് മാർട്ടിനു കൂട്ടാളികൾ ഉണ്ടോ? ∙ ബോംബ്
തിരുവനന്തപുരം ∙ ഇന്റർനെറ്റിന്റെ സഹായത്തോടെ തുടർച്ചയായി ഗവേഷണം നടത്തി ഒരാൾ ബോംബുണ്ടാക്കാൻ ശ്രമിച്ചാൽ അക്കാര്യം അറിയാൻ കേരള പൊലീസിൽ സംവിധാനമില്ല. പൗരൻമാർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കാൻ യുഎസ്, ചൈന അടക്കമുള്ള രാജ്യങ്ങളിൽ സൗകര്യമുണ്ടെങ്കിലും ഇവിടെ അതിനു മാർഗമില്ലെന്നു കേരള പൊലീസ്
തൃശൂർ ∙ കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കുറ്റസമ്മതവുമായി കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചു. കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നതിനു മുൻപാണു സ്വയം വിഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. യഹോവയുടെ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് കൃത്യം
തിരുവനന്തപുരം / ന്യൂഡൽഹി ∙ കളമശേരി സ്ഫോടനത്തിനു പിന്നാലെ പൊലീസ് കേരളത്തിലാകെ ജാഗ്രതാ നിർദേശം നൽകി. അതിർത്തികളിൽ പരിശോധന കർശനമാക്കി. അവധിയിലുള്ള പൊലീസുകാരെ തിരിച്ചുവിളിച്ചു. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, നഗരങ്ങളിലെ തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന
കളമശേരി ∙ യഹോവയുടെ സാക്ഷികളുടെ മധ്യമേഖലാ കൺവൻഷന്റെ സമാപന ദിവസമായിരുന്നതിനാൽ ഇന്നലെ രാവിലെ തന്നെ കുട്ടികളും സ്ത്രീകളുമടക്കമുള്ള വിശ്വാസികൾ സംറ കൺവൻഷൻ സെന്ററിൽ എത്തിച്ചേർന്നിരുന്നു. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 2300 പേർ പങ്കെടുത്ത യോഗത്തിന്റെ വേദിയിൽ രാവിലെ 9.20നു
കൊച്ചി ∙ കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങളിൽ 3 മരണം. കൊച്ചി കടവന്ത്ര എളംകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ ഫെയ്സ്ബുക് ലൈവിലൂടെ ഉത്തരവാദിത്തം ഏറ്റെടുത്തശേഷം തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ആലപ്പുഴ∙ കളമശേരി സ്ഫോടനം നടത്തിയ ആൾ രക്ഷപ്പെട്ടതെന്നു കരുതുന്ന കാർ തേടി ചെങ്ങന്നൂരിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അതേ റജിസ്ട്രേഷൻ നമ്പറിലുള്ള മറ്റൊരു കാർ. സ്ഫോടനം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളിലുള്ള കാറിൽ ചെങ്ങന്നൂർ റജിസ്ട്രേഷനിലുള്ള വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചതാണെന്നാണു നിഗമനം.
കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ദക്ഷിണേന്ത്യൻ ആസ്ഥാനം നിർമിക്കുന്നതിന്റെ 300 മീറ്റർ അടുത്താണു സ്ഫോടനം നടന്നത്. അതിനാൽ സംഭവത്തിനു വലിയ ഗൗരവമാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. 50 പേർ അടങ്ങുന്ന എൻഐഎയുടെ പ്രത്യേക സ്ക്വാഡ് ഇന്നലെ കളമശേരിയിലെത്തി. വെള്ളിയാഴ്ച മുതൽ ഇന്നലെ വൈകിട്ട് 3 വരെ
തിരുവനന്തപുരം ∙ കളമശേരി ബോബ് സ്ഫോടനത്തിനു പിന്നാലെ തനിക്കെതിരെ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഉദാഹരണമാണ് കളമശേരിയിൽ കണ്ടതെന്നും തീവ്രവാദികളായ ഹമാസിന്റെ ആഹ്വാനം അനുസരിച്ചു ക്രിസ്ത്യാനികൾക്കെതിരെ
കൊച്ചി ∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് വച്ചതു താനാണെന്ന് അവകാശപ്പെട്ടു രംഗത്തുവന്ന ഡൊമിനിക് മാർട്ടിൻ കൊച്ചിയിൽ സ്പോക്കൺ ഇംഗ്ലിഷ്
കൊച്ചി ∙ കളമശേരിയില്‍ നടന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനം എന്ന് പൊലീസ് എഫ്ഐആർ. സ്ഫോടനം നടന്നത് രാവിലെ 9.35നാണ്. ജനങ്ങളെ കൊലപ്പെടുത്തുകയും പരുക്കേൽപ്പിക്കുകയുമായിരുന്നു
തിരുവനന്തപുരം ∙ കളമശേരി സ്ഫോടന സംഭവത്തിൽ ഒരു കേന്ദ്രമന്ത്രി വർഗീയ നിലപാട് സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ വീക്ഷണത്തോടെ കേന്ദ്രമന്ത്രി സമീപനം
തിരുവനന്തപുരം ∙ കളമശേരിയിൽ നടന്ന സംഭവം ഏറെ ദൗർഭാഗ്യകരമാണെന്നും ഇതിനു പിന്നിലുള്ളവർ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന്
കോട്ടയം∙ കൊച്ചി കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിനു തൊട്ടുമുൻപ് വേഗത്തിൽ പുറത്തേക്കു പോയ നീലക്കാറിനെ കുറിച്ചുള്ള ദുരൂഹത തുടരുന്നു. ഈ കാറിന്റെ നമ്പർ വ്യാജമാണെന്നും യഥാർഥ നമ്പർ പത്തനംതിട്ടയിലെ വ്യക്തിയുടെ വെള്ള നിറത്തിലുള്ള കാറിന്റേതാണെന്നും പിന്നീട് മനസ്സിലായി.
കൊച്ചി∙ കളമശേരി സ്ഫോടനത്തിൽ ഒരാൾകൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനത്തിലേറെ
കൊച്ചി ∙ യഹോവയുടെ സാക്ഷികൾ വളരെ സമാധാന പ്രിയരാണെന്നും അക്രമപ്രവൃത്തികളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ പ്രോൽസാഹിപ്പിക്കാറില്ലെന്നും സമ്മേളന വക്താവ് ടി.എ.ശ്രീകുമാർ. യഹോവയുടെ സാക്ഷികളിൽ ആരെങ്കിലുമായി ഡൊമിനിക്കിനു പ്രശ്നമുള്ളതായി അറിയില്ലെന്നും ഡൊമിനിക് യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും ശ്രീകുമാർ പറഞ്ഞു.
കോഴിക്കോട് ∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു കാന്തപുരം ആവശ്യപ്പെട്ടു.
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ബോംബ് വച്ചതു താനാണെന്നു പറഞ്ഞു കീഴടങ്ങിയ ഡൊമിനിക് മാര്ട്ടിൻ സജീവമായിരുന്നില്ലെന്നു യഹോവയുടെ സാക്ഷികളുടെ സമ്മേളന സംഘാടകർ. തമ്മനത്തെ പ്രാർഥനാ യോഗങ്ങളിൽ ഒന്നുരണ്ടു തവണ വന്ന് മാർട്ടിൻ ബൈബിൾ പഠിച്ചതായി അറിയാം.
കോട്ടയം ∙ കേരളം സുരക്ഷിതമാണ് എന്ന നമ്മുടെ ആത്മവിശ്വാസത്തിനു നേർക്കുള്ള സ്ഫോടനം കൂടിയാണു കളമശേരിയിലേതെന്നു യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കളമശേരി സ്ഫോടനം സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയമാണെന്നു പറഞ്ഞ രാഹുൽ, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെയും സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിമർശിച്ചു.
കൊച്ചി∙ കളമശേരി കൺവൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. നിർണായക തെളിവുകൾ ഇയാളുടെ മൊബൈൽ ഫോണിൽനിന്നു കണ്ടെത്തി. കൊച്ചി തമ്മനം സ്വദേശിയാണ് ഡൊമിനിക്.
കൊച്ചി∙ കളമശേരിയിൽ ബോംബ് സ്ഫോടനം നടന്നുവെന്ന വാർത്തയിൽ ഞെട്ടി കേരളം. ഞായറാഴ്ച രാവിലെ ഒൻപതരയോടെ യഹോവയുടെ സാക്ഷികൾ പ്രാർഥനയ്ക്കായി ഒന്നിച്ചുചേർന്ന സാമ്ര കൺവൻഷൻ സെന്ററിലെ സ്ഫോടനത്തിൽ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കൊച്ചി∙ കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കീഴടങ്ങുന്നതിനു മുൻപ് കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചു. യഹോവ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് ഇത്തരത്തിലൊരു കൃത്യം ചെയ്യാൻ കാരണമെന്നും മാർട്ടിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
കോഴിക്കോട്∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനം ദുഃഖകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന
കോഴിക്കോട് ∙ കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനായോഗത്തിലുണ്ടായ സ്ഫോടനം അങ്ങേയറ്റം അപലപനീയമാണെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നു പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസലിയാരും ആവശ്യപ്പെട്ടു.