ഉറക്കം അടിസ്ഥാന ആവശ്യം; ഇ.ഡിയെ ഓർമിപ്പിച്ച് ബോംബെ ഹൈക്കോടതി
Mail This Article
×
മുംബൈ ∙ ഉറങ്ങാനുള്ള അവകാശം അടിസ്ഥാന ആവശ്യമാണെന്നും നിഷേധിക്കരുതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) ബോംബെ ഹൈക്കോടതി നിർദേശിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ 64 വയസ്സുകാരനെ രാത്രി മുഴുവൻ ചോദ്യം ചെയ്തതിനെയാണു ഹൈക്കോടതി വിമർശിച്ചത്.
സമൻസ് അയയ്ക്കുമ്പോൾ മൊഴി രേഖപ്പെടുത്തുന്ന സമയം കൂടി ചൂണ്ടിക്കാട്ടുന്നതു നന്നായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കള്ളപ്പണക്കേസിൽ അറസ്റ്റിലായ തന്നെ രാത്രി മുഴുവൻ ചോദ്യം ചെയ്തതിനെതിരെ റാം ഇസ്രാനിയാണ് കോടതിയെ സമീപിച്ചത്.
English Summary:
Sleep is a basic need; Bombay High Court reminds Enforcement Directorate
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.