സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Mail This Article
മുംബൈ∙ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ ഗുജറാത്തിലെ തപി നദിയിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തി. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആയുധത്തിനായി തിരച്ചിൽ ആരംഭിച്ചത്. പ്രതികളായ വിക്കി ഗുപ്തയും സാഗർ പാലും സൂറത്തിലെത്തിയ ശേഷം ഭുജിലേക്ക് പോകുന്നതിനിടെ തോക്ക് നദിയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ്, ഇയാളുടെ ഒളിവിലുള്ള സഹോദരൻ അൻമോൽ ബിഷ്ണോയ് എന്നിവരും കേസിൽ പ്രതികളാണ്. ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.