ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഡിജിറ്റൽ മാർക്കറ്റിങ് പ്രൊഫഷണലുകൾക്ക് ഇന്ന് വലിയ ഡിമാൻറുണ്ട്. ശാസ്ത്രീയമായി പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നത് ഉയർന്ന ശമ്പളവും മികച്ച തൊഴിൽ അവസരങ്ങളുമാണ്. പരിചയ സമ്പന്നരായവരെ കിട്ടാനില്ല എന്നതാണ് ഡിജിറ്റൽ മാർക്കറ്റിംഗ് രംഗം നേരിടുന്ന പ്രശ്നം. 

ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുകയെന്ന ലക്ഷ്യവുമായി ലോകോത്തര സംവിധാനങ്ങളോടെ കൊച്ചിയിൽ ഡിജിറ്റൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. മൾട്ടിനാഷണൽ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയായ ഇവോക്ക് ഇന്നൊവേറ്റീവ് സൊല്യൂഷൻസിന്റേതാണ് സംരംഭം. 

ഡിജിറ്റൽ മാർക്കറ്റിങ് ഒരു കരിയർ ആക്കാൻ ആഗ്രഹിക്കുന്ന ആർക്കും കോഴ്സിൽ ചേരാം. പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രശ്നമല്ല. രണ്ടു മാസത്തെ ഹ്രസ്വകാല കോഴ്സിനു ശേഷം ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റൻസും ഇവർ നൽകുന്നു. 

ഡിജിറ്റൽ സങ്കേതങ്ങൾ ബിസിനസുകളുടെ ഭാവി നിശ്ചയിക്കുന്ന കാലമാണിത്. എന്നാൽ വിപണിയുടെ ആവശ്യത്തിനനുസരിച്ച് വൈദഗ്ധ്യമുള്ളവരെ കിട്ടാനില്ല. യൂട്യൂബോ അല്ലെങ്കിൽ റെക്കോർഡഡ് വീഡിയോകളോ കണ്ട് പഠിച്ചിട്ടാണ് പലരും ഡിജിറ്റൽ മാർക്കറ്റിങ് കരിയറിലേക്ക് കടന്നു വരുന്നത്. ഇത് തികച്ചും അശാസ്ത്രീയമായ രീതിയാണ്. 

വിപണിയുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കനുസരിച്ചാണ് ഇവോക്ക് ഡിജിറ്റൽ സ്കൂളിന്റെ കോഴ്സ് മൊഡ്യൂളിന് രൂപം കൊടുത്തിരിക്കുന്നത്. എല്ലാ തരം ഡിജിറ്റൽ തന്ത്രങ്ങളും പ്രായോഗികമായി നേടാൻ പറ്റുന്ന വിധമാണ് സിലബസ്   ഒരുക്കിയിട്ടുള്ളത് എന്ന് സംരംഭകർ പറയുന്നു. ഫ്രീലാൻസറായും പാർട്ട് ടൈം ആയും റിമോട്ടായും ജോലി കണ്ടുപിടിക്കാൻ ഉള്ള വഴികളും പഠിപ്പിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് - 80757 44722 

English Summary : Ewoke Digital School will Give Placement for Students

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com