Activate your premium subscription today
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് വിമാനത്താവളത്തിൽ ബിസിനസ് പാർക്ക് നിർമിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. ഒരു വർഷം കൊണ്ട് പൂർത്തിയാകും. രാജ്യാന്തര ടെർമിനലിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് ബിസിനസ് പാർക്ക്
കൊച്ചി ∙ കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച് പ്രവർത്തനം തുടങ്ങിയതിന്റെ ഭാഗമായി, പോസ്റ്റൽ വകുപ്പ് ‘0484 എയ്റോ ലോഞ്ച്’ സ്പെഷൽ പോസ്റ്റൽ കവർ പുറത്തിറക്കി. പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ.ആർ.ഗിരി, സിയാൽ എയർപോർട്ട് ഡയറക്ടർ ജി.മനു എന്നിവർ ചേർന്നാണ് പോസ്റ്റൽ കവർ പ്രകാശനം ചെയ്തത്. കൊച്ചി വിമാനത്താവളത്തിൽ
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള ശൈത്യകാല വിമാന സർവീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480 സർവീസുകളാണുള്ളത്. പുതിയ പട്ടികയിൽ ഇത് 1576 പ്രതിവാര സർവീസുകളാവും.
കൊച്ചി∙ വിമാന സര്വീസുകൾക്കു നേരെ വ്യാജബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സമൂഹമാധ്യമമായ ‘എക്സി’നെ സമീപിച്ച് നെടുമ്പാശേരി പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി നൂറോളം വിമാനങ്ങൾക്കു വിവിധ വിമാനത്താവളങ്ങളിലായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലും സമാനമായ ഭീഷണി സന്ദേശം എത്തിയിരുന്നു.
കൊച്ചി ∙ മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി. വൈകിട്ട് 3.50ന് മുംബൈയ്ക്കു പറക്കേണ്ട വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകിയത്. മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണു വിമാനത്തിലേക്കു പ്രവേശിക്കുമ്പോൾ ‘എന്റെ കയ്യിൽ ബോംബുണ്ട്’ എന്നു പറഞ്ഞു ഭീഷണിയുയർത്തിയത്.
കൊച്ചി∙ ബോംബ് ഭീഷണിയെ തുടർന്ന്, കർശനമായ സുരക്ഷാ പരിശോധനയ്ക്കൊടുവിൽ കൊച്ചി-ബെംഗളൂരു വിമാനം പുറപ്പെട്ടു. കൊച്ചിയിൽ നിന്നു ബെംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന അലയൻസ് വിമാനത്തിനാണ് ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്. അലയൻസ് എയറിന്റെ എക്സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാനമായ വിധത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ ആരംഭിച്ച ‘0484 എയ്റോ ലോഞ്ച്’ തിങ്കളാഴ്ച മുതൽ തുറക്കുന്നു
നെടുമ്പാശേരി∙ ആഗോള താപനത്തിനെതിരെ രാജ്യാന്തര പ്രചാരണം നടത്തുന്ന സോളർ ബട്ടർഫ്ലൈ കാരവൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ലോകത്ത് ആദ്യമായി പൂർണമായും സൗരോർജ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിയാണു സോളർ ബട്ടർഫ്ലൈ കൊച്ചി സന്ദർശിക്കാൻ കാരണം.സ്വിറ്റ്സർലൻഡ് കേന്ദ്രമായി
കൊച്ചി∙ വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ നാട്ടിലേക്കു കൊണ്ടുവരാൻ പ്രയോജനപ്പെടുന്ന ആനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് സെന്റർ കേന്ദ്രമന്ത്രി ജോർജ് കുര്യൻ കൊച്ചി ഇന്റർനാഷനൽ എയർപോർട്ടിൽ ഉദ്ഘാടനം ചെയ്തു. ഇതു വിദേശത്തുനിന്നു വരുന്ന മൃഗസ്നേഹികൾക്കു വളരെ സൗകര്യമാകും. നിലവിൽ വിദേശത്തുനിന്നുള്ള വളർത്തുമൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ,
അജ്മാൻ ∙ കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവാസികളായ യാത്രക്കാർക്കുവേണ്ടി സെമി സ്ലീപ്പർ എയർ കണ്ടീഷണർ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
Results 1-10 of 272