Activate your premium subscription today
ഇന്ത്യയിലെ ആദ്യത്തെ എസ്യുവി കൂപ്പെയായി കർവ് അവതരിച്ചിട്ട് ഒരു മാസത്തിലധികമായി. ഇലക്ട്രിക്കായായിരുന്നു ജനനമെങ്കിൽ ഇപ്പോഴിതാ പെട്രോളും ഡീസലും എത്തുന്നു. എസ്യുവി എന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനം എന്താണെന്ന് നമുക്കറിയാം. എന്നാൽ കൂപ്പെ അത്ര പരിചിതമല്ല. വളരെ വിലപ്പിടിപ്പുള്ള ചില ബി എം ഡബ്ല്യു, മെർക്ക് മോഡലുകൾ പിൻഭാഗം ഒഴുകി താഴേക്കു പോകുന്നതു പോലെയുള്ള കൂപ്പെ മോഡലുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന കൂപ്പെകൾ ഉണ്ടായിട്ടില്ല
സ്വിഫ്റ്റ് കേവലമൊരു കാറല്ല, ആവേശം കൊള്ളിക്കുന്ന ഒരു വികാരമാണ്. കാറുകൾ കുറേക്കൂടി പ്രാകൃതമായിരുന്ന കാലത്ത്, ഏതാണ്ട് രണ്ടു ദശകം മുൻപ്, 2005ൽ സ്വിഫ്റ്റ് പിറക്കുമ്പോൾ മാരുതി പുതിയൊരു തലമുറയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. അക്കാലം വരെ ശക്തിയും ഫിനിഷുമില്ലാത്ത കുഞ്ഞു കാറുകളാണ് മാരുതിയെന്നു കരുതിയവർക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ഹാച്ച്ബാക്ക്. അതി നൂതന എൻജിൻ, അന്നത്തെ ആഡംബര കാറുകളിൽ പോലും കണ്ടെത്താനാവാത്ത ഫിനിഷ്, യുവത്വം... ജനം ആവേശത്തോടെ സ്വിഫ്റ്റിൽ കുതിച്ചു. 19 കൊല്ലവും 29 ലക്ഷം കാറുകളും പിന്നിട്ട് നാലാം തലമുറയിൽ എത്തുമ്പോഴും സ്വിഫ്റ്റ് കിതയ്ക്കുന്നില്ല. നിരവധി സമാന മോഡലുകൾ വാഴുന്ന വിപണിയിൽ പുതിയ സ്വിഫ്റ്റ് കുതിക്കാനൊരുങ്ങുകയാണ്.
ലോകം അറിയുന്ന ടൊയോട്ടകളിലൊന്നാണ് റൂമിയോൺ. കൊറോളയുടെ ഹാച്ച് ബാക്ക് രൂപമായി ജപ്പാൻ അടക്കമുള്ള വിപണികളിൽ കുറയേറെ നാൾ തിളങ്ങി നിന്ന വാഹനം. എന്നാൽ നാമറിയുന്ന റൂമിയോൺ വേറെയാണ്. ഇന്നോവ ക്രിസ്റ്റയുടെ കുഞ്ഞനിയനാകുന്നു ഇന്ത്യയിലെ റുമിയോൺ. കുഞ്ഞ് എന്നു പറഞ്ഞാൽ അത്ര ചെറുതൊന്നുമല്ല, ക്രിസ്റ്റയുടെ രൂപ
മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള വാഹനമായി ഇൻവിക്റ്റോ. റോഡിലിറങ്ങുമ്പോൾ വില 30 ലക്ഷം കവിയും. പെട്രോളിൽ 24 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത നൽകുന്ന, എട്ടു യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആഡംബര ഹൈബ്രിഡ് വാഹനം സുസുക്കിയെന്ന ബ്രാൻഡിനെ വേറൊരു തലത്തിലേക്ക് ഉയർത്തുകയാണ്. കാരണം ആഗോള വിപണിയിൽ
ഇന്ത്യയ്ക്ക് സ്വതന്ത്രം ലഭിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം 1948 ലാണ് അശോക് മോട്ടോഴ്സ് സ്ഥാപിക്കുന്നത്. ഇംഗ്ലണ്ടിലെ ഓസ്റ്റിന്‍ മോട്ടര്‍ കമ്പനിയുമായി സഹകരിച്ച് 1948 മുതല്‍ കുറച്ചു നാള് കാറുകളുണ്ടാക്കിയതിനു ശേഷമാണ് ലോറിയും ബസും നിര്‍മിക്കാനാരംഭിച്ചത്. 1950ല്‍ ബ്രിട്ടനിലെ ലെയ്ലന്ഡ്
ടോയോട്ടയും സുസുക്കിയും എസ്യുവികളിൽ കൊണ്ടുവന്ന ഹൈബ്രിഡ് തരംഗം കാറുകളിലേക്കു പകരാൻ ഹോണ്ട. വില കുറച്ച് സൗകര്യങ്ങളും ഭംഗിയും ഉയർത്തിയെത്തുന്ന പുതിയ സിറ്റി, ഹൈബ്രിഡ് സെഡാൻ തേടുന്നവരുടെ ആഗ്രഹം സഫലമാക്കുന്നു. സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികതയിൽ ലോകത്ത് ഏറ്റവും‘സ്ട്രോങ്ങായ’ ജപ്പാനിൽനിന്നു തന്നെയെത്തുന്ന
ജിപ്സിയെ ഇന്ത്യൻ വിപണിയിൽനിന്നു പിൻവലിച്ചപ്പോൾ മുതൽ ജിംനി എന്നുവരും എന്ന ആകാംക്ഷയിലായിരുന്നു വാഹനലോകം. 2018ൽ രാജ്യാന്തര വിപണിയിൽ ജിംനിയുടെ നാലം തലമുറ പുറത്തിറങ്ങിയപ്പോഴും കയറ്റുമതിക്കായി ഇന്ത്യയിൽ നിർമാണം ആരംഭിച്ചപ്പോഴും ആകാംക്ഷ വർധിച്ചു. 3 ഡോർ ഇല്ല, പകരം 5 ഡോർ വാഹനമായിരിക്കുമെന്ന് അറിഞ്ഞപ്പോൾ
മധ്യനിര ഡീസൽ എസ് യു വികളുടെ ശവപ്പെട്ടിയിലെ അവസാന ആണിയാണ് ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡ്. ഒരു ലീറ്റർ പെട്രോളിൽ 28 കിലോമീറ്റർ. പെട്രോളിന്റെ സൗമ്യത, ശക്തി, ലാളിത്യം. വിലയോ സമാന ഡീസൽ മോഡലിനെക്കാൾതെല്ലു കുറവ്. ഹൈബ്രിഡിന്റെ ധനതത്വശാസ്ത്രം ഹൈബ്രിഡാണോ ഡീസലിലും ലാഭം? ഹൈറൈഡറിനു സമാനമായ രണ്ട് ഡീസൽ എസ്യുവികൾ
Results 1-10 of 11