Activate your premium subscription today
Wednesday, Mar 26, 2025
കോട്ടയം∙ ഇടതുചെവിക്കു പിന്നിൽ കഴുത്തിൽ തലയോട്ടിയോളം ആഴത്തിൽ മുറിവ്, ഇടതുവശത്തെ കീഴ്ത്താടിയിൽ അതിനെക്കാൾ ആഴത്തിൽ കുത്തേറ്റ മുറിവ്, നെഞ്ചിലും വലതുകൈപ്പത്തിയിലെ ചൂണ്ടുവിരലിന്റെ താഴെയും മുറിവുകൾ. അഞ്ചു മുറിവുകളിലായി 34 തുന്നലുകൾ. കത്തി കൊണ്ടുള്ള ചെറിയ മുറിവുകളും വീഴ്ചയിൽ പറ്റിയ പരുക്കുകളും വേറെ.
എടപ്പാൾ ∙ലഹരിസംഘം യുവാവിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. സംഭവത്തിൽ പൊന്നാനി സ്വദേശികളായ മുഹമ്മദ് മുബഷിർ (19), മുഹമ്മദ് ജസീൽ (18), എന്നിവർക്കു പുറമേ പൊന്നാനി സ്വദേശിയായ 17 വയസ്സുകാരനും അറസ്റ്റിലായി. കഴിഞ്ഞദിവസം രാത്രി എടപ്പാൾ പൊന്നാനി റോഡിലായിരുന്നു
താമരശ്ശേരി ∙ ഷിബില വധക്കേസ് പ്രതി യാസിറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ കൊലയ്ക്ക് ഉപയോഗിച്ച കത്തി വാങ്ങിയ കൈതപ്പൊയിൽ അങ്ങാടിയിലെ കടയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. താമരശ്ശേരി സിഐ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിൽ പ്രതി കടയിൽ നിന്നു കത്തി വാങ്ങിയതായി സ്ഥിരീകരിച്ചു. കൊല നടത്തിയ സമയം പ്രതി യാസിറിന്റെ കൈവശം രണ്ടു കത്തികൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.
തൊടുപുഴ ∙ സാമ്പത്തിക തർക്കത്തെ തുടർന്നു മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി കേറ്ററിങ് സ്ഥാപനത്തിന്റെ മാൻഹോളിൽ തള്ളിയ സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തി. തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫ് കൊല്ലപ്പെട്ട കേസിലാണു ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടെത്തിയത്. തൊടുപുഴ ആലക്കോട് കുറിച്ചിപ്പാടത്തുനിന്നാണ് ഇന്നലെ രാവിലെ പ്രതി ജോമോൻ ജോസഫുമായെത്തി പൊലീസ് മിനി വാൻ കണ്ടെത്തിയത്.
കോഴിക്കോട്∙ അമ്മയ്ക്ക് പിന്നാലെ അച്ഛനും മക്കളുടെ കത്തിക്കിരയായതിന്റെ ഞെട്ടലിൽ ബാലുശ്ശേരി പനായി ഗ്രാമം. ചണോറ അശോകനെയാണ് (71) മകൻ സുധീഷ് (35) ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അശോകന്റെ ഭാര്യ ശോഭനയെ 13 വർഷം മുൻപ് ഇളയ മകൻ സുമേഷ് വെട്ടിക്കൊന്നു.
കൊച്ചി ∙ ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ ഗ്രേറ്റര് കൊച്ചിന് ഡെവലപ്മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീൻ ചിറ്റ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.
കോഴിക്കോട് ∙ ബാലുശ്ശേരി പനായി പുത്തൂർവട്ടത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു. അശോകനെയാണ് മകൻ സുബീഷ് വെട്ടിക്കൊന്നത്. സംഭവ ശേഷം ഒളിവിലാണ് സുബീഷ്. ഇന്ന് ഉച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വൈകിട്ട് വീട്ടിൽ വെളിച്ചം കാണാഞ്ഞതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന
കോഴിക്കോട്∙ ലഹരിയിൽ വീട്ടിൽ കയറി വാതിൽ തകർത്ത് ആയുധം കാണിച്ചു ഭാര്യാമാതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചെലവൂർ സ്വദേശി കരിയാമ്പറ്റ വീട്ടിൽ മിഥുനിനെ(28) ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം കത്തിയുമായി ചെലവൂരിലെ ഭാര്യവീട്ടിലെത്തിയ യുവാവ് വാതിൽ തകർത്തു അകത്തു
ചാരുംമൂട്∙ വയോധികനായ പിതാവിനെ ക്രൂരമായി മർദിച്ച മകൻ പിടിയിൽ. നൂറനാട് പഞ്ചായത്തിൽ നെടുകുളഞ്ഞി മുറിയിൽ മാധവം വീട്ടിൽ രാമകൃഷ്ണപിള്ളയെയാണു (80) തൊട്ടടുത്ത വീടായ ലക്ഷ്മിഭവനത്തിൽ താമസിക്കുന്ന മകൻ അജീഷ് (43) ക്രൂരമായി മർദിച്ചത്. പടനിലം ഭാഗത്തുനിന്നു സാഹസികമായാണ് അജീഷിനെ നൂറനാട് പൊലീസ് പിടികൂടിയത്.
പാണ്ടിക്കാട് ∙ ചെമ്പ്രശ്ശേരി ഈസ്റ്റിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് എയർ ഗണ്ണിൽനിന്നു വെടിയേറ്റു. ചേരിതിരിഞ്ഞുണ്ടായ അടിയിലും കല്ലേറിലും മറ്റു പത്തോളം പേർക്കു പരുക്കേറ്റു. വീടുകൾക്കും നാശനഷ്ടമുണ്ടായി.ചെമ്പ്രശേരി ഈസ്റ്റിലെ നല്ലേങ്ങര ലുഖ്മാനുൽ ഹക്കീമിന് (32) ആണ് കഴുത്തിൽ വെടിയേറ്റത്. ഇയാളെ
Results 1-10 of 6967
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.