Activate your premium subscription today
Saturday, Mar 29, 2025
പകുതിയിലേറെ വോട്ട് നഗരസഭയിൽ കിടക്കുന്നതിനാൽ പട്ടണത്തിൽ നേടുന്ന ലീഡ് മുന്നണികൾക്കു നിർണായകമാകുന്ന മണ്ഡലം; പാലക്കാട്ട് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരസഭയിൽനിന്നു മാത്രം 34,143 വോട്ടു നേടാൻ ബിജെപിക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസിന് ലഭിച്ചതാകട്ടെ 27,905 വോട്ടും. ബിജെപിക്ക് 6238 വോട്ടിന്റെ ലീഡ്. മൂന്നാം സ്ഥാനത്ത് എത്തിയ സിപിഎമ്മിനു കിട്ടിയത് 16,455 വോട്ടു മാത്രം. എന്നാൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥിതിക്ക് ചെറിയ മാറ്റമുണ്ടായി. നഗരസഭയിൽ ബിജെപി ലീഡ് 497 വോട്ടിൽ ഒതുക്കാൻ കോൺഗ്രസിനു കഴിഞ്ഞു. ബിജെപി സ്ഥാനാർഥിയുടെ വോട്ടിൽ 4788 വോട്ടിന്റെ കുറവുണ്ടായി. പാർട്ടി നേടിയത് 29,355 വോട്ട്. കോൺഗ്രസ് പെട്ടിയിൽ 28,858 വോട്ടു വീണു. 953 വോട്ടിന്റെ വർധന. സിപിഎം വോട്ടിൽ വലിയ ഏറ്റകുറച്ചിലുണ്ടായില്ല. ഇടതു സ്ഥാനാർഥിക്ക് 16,356 വോട്ട് ലഭിച്ചു. നഗരസഭയിൽ ബിജെപിയും യുഡിഎഫും മുന്നിലെത്തുന്നതിനാൽ, മണ്ഡലത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായുള്ള മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. ഇവിടെ പതിനായിരത്തിലേറെ വോട്ടിനു പിന്നിലായതിനാൽ പഞ്ചായത്തുകളിൽ മുന്നിലെത്തിയാലും ഇടതുമുന്നണിക്കു വിജയപ്രതീക്ഷ ഏറെ അകലെയാണ്. നഗരസഭയിൽ ഏഴായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയാൽ മാത്രമെ ബിജെപിക്ക് വിജയപ്രതീക്ഷ നിലനിർത്താൻ കഴിയൂ.
ഷോളയൂർ∙ പ്രദേശവാസിയുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആദിവാസി സ്ത്രീ മരിച്ചു. അട്ടപ്പാടി ഷോളയൂർ വെച്ചപ്പതിക്കടുത്ത് വീരകൽമേട്ടിലെ മാരി (68) ആണു മരിച്ചത്. ഇന്നലെ രാത്രി ഏഴിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണു മരണം. ജൂലൈ 19നു രാത്രിയാണു മാരി ദാരുണമായി ആക്രമിക്കപ്പെട്ടത്. പ്രദേശവാസിയായ
പാലക്കാട്∙ ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ നിന്നു പാപ്പാനായി ചൊവ്വാഴ്ച വിരമിച്ച ചെത്തല്ലൂർ ഞെള്ളിയൂർ ഇല്ലത്ത് എൻ.വാസുദേവൻ (56) തെങ്ങിൽനിന്നു വീണു മരിച്ചു. അടുത്ത വീട്ടിലെ തെങ്ങിൽ തേങ്ങ ഇടാനായി കയറിയപ്പോൾ താഴെ വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കാട്∙ ചെർപ്പുളശ്ശേരി എലിയപ്പറ്റയ്ക്കും കുറ്റിക്കോടിനുമിടയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ ഏലംകുളം തോട്ടശ്ശേരി മനോജ് (35), പുത്തൻ വീട്ടിൽ ശ്രീനാഥ് (35) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അരുൺ, സുധീഷ്, സുരേഷ് എന്നിവർക്ക് പരുക്കേറ്റു.
പാലക്കാട്∙ മങ്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിയിൽ പാമ്പിനെ കണ്ടു. നാലാം ക്ലാസ് വിദ്യാർഥിനി ആശ്രയയാണ് ഇന്നു രാവിലെ ക്ലാസ് മുറിയിൽവച്ച് പാമ്പിനെ കണ്ടത്. ക്ലാസ് മുറിയുടെ വാതിൽ തുറന്നപ്പോൾ പാമ്പിനെ ചവിട്ടിയതായി കുട്ടി പറയുന്നുണ്ട്. പാമ്പ്...Snake in Classroom | Palakkad | Manorama news
പാലക്കാട്∙ മലമ്പുഴയിലുളള സ്പെഷൽ ജില്ലാ ജയിലിൽനിന്ന് റിമാൻഡ് പ്രതി കുഴൽമന്ദം സ്വദേശി ഷിനോയി ചാടിപ്പോയി... Prisoner Escaped, Accused Escape, Malampuzha District Jail, Prison
പാലക്കാട് ∙ ആലത്തൂർ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രം കുമ്മാട്ടി ഉത്സവത്തിനിടെ സംഘട്ടനം. ക്ഷേത്ര മൈതാനത്താണ് കൂട്ടത്തല്ല് നടന്നത്. ഏപ്രിൽ 9ന് നടന്ന ഉത്സവത്തിനിടെയുണ്ടായ സംഘട്ടനത്തിന്റെ ...Kunissery Kummatti, Kunissery Kummatti video, Kunissery Kummatti Manorama news
പാലക്കാട് ∙ നർത്തകി നീനാ പ്രസാദിന്റെ നൃത്തപരിപാടി ജില്ലാ ജഡ്ജി ഇടപെട്ട് തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പാലക്കാട് കോടതി വളപ്പിൽ അഭിഭാഷകർ പ്രതിഷേധിച്ചതിൽ ജഡ്ജി കലാം പാഷയുടെ വിമർശനം.....Palakkad district judge, Palakkad district judge Dr B Kalam Pasha,
കായലിലെ ജലം പോലെ കാര്യനിർവഹണം ജാഗ്രതയിൽ കാരാഗ്രഹത്തിന്റെ ജനലായി കാവൽനായകനായി ജനങ്ങൾക്കിടയിൽ എന്നും നീ... മലമ്പുഴ ജില്ലാ ജയിലിൽ പിറന്ന കവിതയാണിത്. തങ്ങളെ സ്നേഹിക്കുന്ന കാജാ ഹുസൈൻ എന്ന അസി. പ്രിസൺ ഓഫിസറെക്കുറിച്ച് ഗിരീഷ്കുമാർ എന്ന അന്തേവാസി കുറിച്ച വരികൾ. കവിതയിലെ ഓരോ വാക്കിന്റെയും ആദ്യക്ഷരങ്ങൾ
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.